ആപ്പ്ജില്ല

ലഹരി മരുന്നുകളുമായി യുവതി അടക്കം 5 അംഗ സംഘം പിടിയിൽ, ഉന്നതരുടെ മകളെന്ന് സൂചന!! പിടികൂടിയത് സാഹസികമായി

അറസ്റ്റിലായവർ തിരുവനന്തപുരത്തെ ഉന്നതരുടെ മക്കളാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. വിദേശത്തെ ഹോട്ടലിൽ ജോലി ചെയ്യുന്ന ഡൈന ഏതാനും ആഴ്ചകൾക്ക് മുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി സുഹൃത്തുക്കളായ ഇവർ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർക്ക് മൊഴി നൽകി.

Samayam Malayalam 19 Jan 2022, 11:34 am
ഇടുക്കി: കഞ്ചാവ് ഉൾപ്പെടെയുള്ള മയക്കുമരുന്നുമായി എത്തിയ യുവതി ഉൾപ്പെട്ട അഞ്ചംഗ സംഘത്തെ സാഹസികമായി പിന്തുടർന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റു ചെയ്ത്. തിരുവനന്തപുരം സ്വദേശികളായ വിജിൻ വി.എസ്, നിധീഷ്, കവടിയാർ സ്വദേശി കിരൺ, കുറവൻകോണം പ്രശോഭ് പ്രേം, ഡൈന എന്നിവരാണ് പിടിയിലായത്.
Samayam Malayalam report on five persons including a woman have been arrested in idukki
ലഹരി മരുന്നുകളുമായി യുവതി അടക്കം 5 അംഗ സംഘം പിടിയിൽ, ഉന്നതരുടെ മകളെന്ന് സൂചന!! പിടികൂടിയത് സാഹസികമായി


​പെട്രോൾ പമ്പിൽ അപകടം

തിങ്കളാഴ്ച വൈകിട്ട് തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് വന്ന സിഫ്റ്റ് കാർ അതിർത്തി ചെക്പോസ്റ്റിൽ വെച്ച് പരിശോധനക്കായി കൈകാണിച്ചുവെങ്കിലും വാഹനം നിർത്താതെ പോവുകയായിരുന്നു. ഇതേ തുടർന്ന് മറ്റൊരു വാഹനത്തിൽ എക്സൈസ് സംഘം കാറിനെ പിന്തുടർന്നു. കെ.കെ റോഡിൽ അറുപത്തി മൂന്നാം മൈലിൽ എത്തിയ കാർ ഇവിടുത്തെ പെട്രോൾ പമ്പിനുള്ളിലേക്ക് അമിത വേഗത്തിൽ ഓടിച്ചു കയറ്റി. നിയന്ത്രണം വിട്ട കാർ പെട്രോൾ പമ്പിലെ തറയിലിടിച്ച് കാറിന്റെ ടയർ പൊട്ടി.

​സിനിമ സ്റ്റൈൽ ചെയ്സ്


ഇവിടെ നിന്നും അപകടകരമായ രീതിയിൽ ഓടിച്ചുപോയ കാറിനു മുമ്പിൽ ഉദ്യോഗസ്ഥ സംഘം സഞ്ചരിച്ചിരുന്ന വാഹനം വിലങ്ങി തടഞ്ഞു നിർത്തിയാണ് ഇവരെ പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ നിന്നും രണ്ടര ഗ്രാം എംഡിഎംഎയും നൂറു ഗ്രാം ഉണക്ക കഞ്ചാവും കണ്ടെടുത്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബിനീഷ് സുകുമാരൻ, പ്രിവന്റീവ് ഓഫീസർമാരായ കൃഷ്ണ കുമാർ സി.പി, സേവ്യർ പി.ഡി, രാജ് കുമാർ ബി, സിവിൽ എക്സൈസ് ഓഫീസർ മാരായ പ്രമോദ്, ദീപു കുമാർ, ശശികല എന്നിവർ ചേർന്നാണ് കേസ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഉന്നതരുടെ മകൾ


അറസ്റ്റിലായവർ തിരുവനന്തപുരത്തെ ഉന്നതരുടെ മക്കളാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. വിദേശത്തെ ഹോട്ടലിൽ ജോലി ചെയ്യുന്ന ഡൈന ഏതാനും ആഴ്ചകൾക്ക് മുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി സുഹൃത്തുക്കളായ ഇവർ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർക്ക് മൊഴി നൽകി. എംഡിഎംഎയും കഞ്ചാവും ബാംഗ്ലൂരിൽ നിന്നുമാണ് വാങ്ങിയതെന്നും ഇവർ മൊഴിനൽകിയിട്ടുണ്ട്. തിരുവനന്തപുരത്തു നിന്നും വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനാണ് ഇവർ ഇടുക്കിയിലെത്തിയത്. വാഗമൺ സന്ദർശിച്ചതിനു ശേഷം വഴി തെറ്റി തമിഴ്നാട്ടിലേക്ക് പോവുകയായിരുന്നു. ഇവിടെ തിരിച്ചു നാട്ടിലേക്ക് വരുന്നതിനിടയിലാണ് കുമളിക്ക് സമീപത്തുവെച്ച് അറസ്റ്റിലാകുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്