കട്ടപ്പന(Idukki): ഭർത്താവിനെ കുടുക്കാൻ വാഹനത്തിൽ ലഹരി മരുന്ന് ഒളിപ്പിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. കോഴിക്കോട് പാലാഴി സ്വദേശി സരോവരം വീട്ടിൽ ശ്യാം റോഷ് (25) ആണ് പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരി 24 നാണ് വാഹനത്തിൽ മാരക ലഹരി മരുന്നായ എംഡിഎംഎ ഒളിപ്പിച്ചു വച്ചത്. ഭർത്താവിനെ കുടുക്കാൻ കാമുകനുമായി ചേർന്ന് നടത്തിയ സംഭവത്തിൽ വീട്ടമ്മ സൗമ്യ സുനിൽ അറസ്റ്റിലായിരുന്നു. കാമുകന്റെ സഹായികളായ ഷാനവാസ്, ഷെഫീൻ ഷാ എന്നിവർ നേരത്തെ തന്നെ പിടിയിലായിരുന്നു. ഇവരായിരുന്നു സൗമ്യക്ക് മയക്കുമരുന്ന് എത്തിച്ചു നൽകിയത്.
പ്രധാന പ്രതികളിൽ ഒരാളായ സൗമ്യയുടെ കാമുകൻ വിദേശ മലയാളി വിനോദ് രാജേന്ദ്രൻ ഇനിയും പിടിയിലായിട്ടില്ല. ഇയാളെ ഇന്ത്യയിലെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ നടന്നു വരികയാണെന്ന് പോലീസ് അറിയിച്ചു.
Topic: Idukki News, Saumya Arrest, wife hide MDMA to trap husband