ആപ്പ്ജില്ല

പേരിൽ "സ്വർണവിലാസം", റോഡിൽ കുണ്ടും കുഴിയും; വാഴനട്ട് നാട്ടുകാരുടെ പ്രതിഷേധം

വലിയ ഗർത്തങ്ങളാണ് ഈ റോഡിൽ രൂപപ്പെട്ടിരിക്കുന്നത്. ഇതുവഴി സർവീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി ബസ് ഗർത്തത്തെ തുടർന്ന് സർവീസ് നിർത്തി. ശക്തമായ ഒരു മഴ പെയ്തു കഴിഞ്ഞാൽ റോഡ് കുളമായി മാറും.

Lipi 20 Jul 2022, 7:48 pm

ഹൈലൈറ്റ്:

  • തോട്ടം മേഖല കൂടിയായ സ്വർണ്ണവിലാസം മേപ്പാറ നിവാസികളുടെ ഏകയാത്ര മാർഗമാണ് ഈ റോഡ്.
  • കാലങ്ങളായുള്ള പ്രദേശവാസികളുടെ ആവശ്യമാണ് സ്വർണ്ണവിലാസം മേപ്പാറ റോഡ് സഞ്ചാരയോഗ്യം ആക്കണം എന്നുള്ളത്.
  • കാലങ്ങളായി ഈ റോഡ് പൂർണമായും തകർന്നു കിടക്കുകയാണ്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
കട്ടപ്പന: സ്വർണ്ണവിലാസം - മേപ്പാറ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികളുടെ നേതൃത്വത്തിൽ റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു. തോട്ടം മേഖല കൂടിയായ സ്വർണ്ണവിലാസം മേപ്പാറ നിവാസികളുടെ ഏകയാത്ര മാർഗമാണ് ഈ റോഡ്. കാലങ്ങളായുള്ള പ്രദേശവാസികളുടെ ആവശ്യമാണ് സ്വർണ്ണവിലാസം മേപ്പാറ റോഡ് സഞ്ചാരയോഗ്യം ആക്കണം എന്നുള്ളത്. കാലങ്ങളായി ഈ റോഡ് പൂർണമായും തകർന്നു കിടക്കുകയാണ്. റോഡിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പ്രദേശവാസികളുടെ നേതൃത്വത്തിൽ റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചത്.

നവീകരണത്തിനായി ചിലവഴിച്ചത് 26 ലക്ഷം
വലിയ ഗർത്തങ്ങളാണ് ഈ റോഡിൽ രൂപപ്പെട്ടിരിക്കുന്നത്. ഇതുവഴി സർവീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി ബസ് ഗർത്തത്തെ തുടർന്ന് സർവീസ് നിർത്തി. ശക്തമായ ഒരു മഴ പെയ്തു കഴിഞ്ഞാൽ റോഡ് കുളമായി മാറും. 26 ലക്ഷം രൂപ റോഡിന്റെ നവീകരണത്തിനായി അനുവദിച്ചിട്ടുണ്ട് എന്ന് പഞ്ചായത്ത് അധികൃതർ പറയുമ്പോഴും നാളിതുവരെയും യാതൊരുവിധ നടപടിയും ഇവിടെ ഉണ്ടായിട്ടില്ല എന്നാണ് പ്രദേശവാസികൾ പറയുന്നത്.

അപകട ഭീഷണിയായി വൻമരങ്ങളും

റോഡിന്റെ ശോചനീയാവസ്ഥ കൂടാതെ ഏതു നിമിഷവും വീഴാറായി നിൽക്കുന്ന വലിയ മരങ്ങളും അപകട ഭീഷണി സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ എത്രയും വേഗം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും റോഡിന്റെ ഇരുവശങ്ങളിലും അപകട ഭീഷണി ഉയർത്തി നിൽക്കുന്ന മരങ്ങൾ എത്രയും വേഗം മുറിച്ചു മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ആണ് പ്രദേശവാസികളുടെ ആവശ്യം.


ഇടുക്കി ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്