ആപ്പ്ജില്ല

പൂച്ചക്കുട്ടിക്കു നിറമടിച്ച് തട്ടിപ്പ്, ഒരു കടുവക്കുഞ്ഞിന് 25 ലക്ഷം, അറസ്റ്റ്

3 കടുവക്കുഞ്ഞുങ്ങള്‍ക്ക് സീറ്റില്‍ പാത്രത്തില്‍ ആഹാരം നല്‍കുന്ന ചിത്രം സഹിതം ഞായറാഴ്ചയാണ് പാര്‍ഥിപന്‍ വാട്‌സാപ്പില്‍ സ്റ്റേറ്റസ് ഇട്ടത്

Samayam Malayalam 8 Sept 2022, 8:12 am
മറയൂര്‍: പൂച്ചക്കുട്ടിക്ക് നിറമടിച്ച് തട്ടിപ്പ് നടത്താന്‍ ശ്രമം നടത്തിയ യുവാവ് പിടിയില്‍. തിരുവണ്ണാമല ആരണി സ്വദേശി പാര്‍ഥിപന്‍ (24) ആണ് വനം വകുപ്പിന്റെ പിടിയിലായത്. മറയൂരിനടുത്തുള്ള തമിഴ്‌നാട് അതിര്‍ത്തി ഗ്രാമത്തിലാണ് സംഭവം.
Samayam Malayalam Cheetah
പ്രതീകാത്മക ചിത്രം


Also Read: 23 ടിക്കറ്റ് ഒന്നിച്ചെടുത്തു; രാജേഷിനെ തേടിയെത്തിയത് 70 ലക്ഷവും സമാശ്വാസ സമ്മാനവും

3 കടുവക്കുഞ്ഞുങ്ങള്‍ക്ക് സീറ്റില്‍ പാത്രത്തില്‍ ആഹാരം നല്‍കുന്ന ചിത്രം സഹിതം ഞായറാഴ്ചയാണ് പാര്‍ഥിപന്‍ വാട്‌സാപ്പില്‍ സ്റ്റേറ്റസ് ഇട്ടത്. 3 മാസം പ്രായമായ കടുവക്കുഞ്ഞിന് ഒന്നിന് 25 ലക്ഷം രൂപ വില വരുമെന്നും പണം നല്‍കിയാല്‍ 10 ദിവസത്തിനകം എത്തിച്ചു നല്‍കാമെന്നും അറിയിപ്പില്‍ ഉണ്ടായിരുന്നു.

undefined

വനം വകുപ്പ് അന്വേഷണം തുടങ്ങിയപ്പോള്‍ പാര്‍ഥിപന്‍ ഒളിവില്‍ പോയി. ഉദ്യോഗസ്ഥരെത്തി ഇയാളുടെ വീടും പരിസരവും പരിശോധിച്ചെങ്കിലും വന്യമൃഗങ്ങളുടെ കുഞ്ഞുങ്ങളെ കണ്ടെത്താന്‍ സാധിച്ചില്ല. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വെല്ലൂര്‍ ചര്‍പ്പണമേടില്‍ നിന്നു പാര്‍ഥിപന്‍ അറസ്റ്റിലായത്.

Also Read: ശക്തമാകുമോ മഴ? ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലേർട്ട്, 5 ജില്ലകളിൽ യെല്ലോ, മുന്നറിയിപ്പ്

കടുവക്കുഞ്ഞുങ്ങളുടെ ചിത്രം അമ്പത്തൂര്‍ സ്വദേശിയായ സുഹൃത്താണ് ഇയാള്‍ക്കു നല്‍കിയതെന്നാണ് വിവരം. കടുവക്കുട്ടികളെ അന്വേഷിച്ചെത്തുന്നവര്‍ക്കു പൂച്ചക്കുട്ടികളെ നിറമടിച്ചു കൊടുക്കാനായിരുന്നു പരിപാടിയെന്ന് പ്രതി മൊഴി നല്‍കിയതായി വനം വകുപ്പ് പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്