ആപ്പ്ജില്ല

പത്തടി താഴെ ആയിരുന്നു.. പിടുത്തം കിട്ടിയത് കാലിൽ... അനിൽ നെടുമങ്ങാടിനെ ശരവേഗത്തിൽ കരയ്ക്ക് എത്തിച്ച ഷിനാജ് പറയുന്നു, വീഡിയോ

ഇടുക്കി മലങ്കര സ്വദേശിയായ ഷിനോജ് ആണ് മലങ്കര ഡാമിൽ മുങ്ങിത്താഴ്ന്ന നടൻ അനിൽ നെടുമങ്ങാടിനെ കരയ്‍ക്കെത്തിച്ചത്. ഉടൻ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Lipi 26 Dec 2020, 8:40 pm
സോജൻ സ്വരാജ്

തൊടുപുഴ: 'ഒറ്റച്ചാട്ടത്തിൽ ആളെ കണ്ണിലുടക്കി, കരയിൽ നിന്നും 15 അടി ദൂരത്തിലും പത്തടി താഴ്ചയിലുമായി വെള്ളത്തിൽ കിടക്കുന്ന അവസ്ഥയിലായിരുന്നു. ഊളിയിട്ടപ്പോൾ തന്നെ കാലിലാണ് പിടുത്തം കിട്ടിയത്. ശരവേഗത്തിൽ കരയ്‍ക്കെത്തിച്ചു. ഇവിടെ കാത്തു നിന്നവരുടെയൊപ്പം റോഡിലേയ്ക്ക്. ഉടൻ തന്നെ അനിലിൻ്റെ തന്നെ വാഹനത്തിൽ ആശുപത്രിയിലേയ്ക്ക് പോലീസുകാരനും സുഹൃത്തുക്കളും.' മലയാളിക്ക് നൊമ്പരമായി അകാലത്തിൽ പൊലിഞ്ഞ അനിൽ നെടുമങ്ങാടിനെ മലങ്കര ജലാശത്തിൽ നിന്നും കരയ്‍ക്കെത്തിച്ച രക്ഷാപ്രവർത്തകൻ ഷിനാജിൻ്റെ വാക്കുകളാണിവ.

നടൻ അനിൽ നെടുമങ്ങാട് ഇടുക്കി മലങ്കര ഡാമിൽ മുങ്ങി മരിച്ചു

'പള്ളിയിൽ പോകാനിറങ്ങുമ്പോഴാണ് വിവരം അറിയിക്കുന്നത്. രണ്ടു മിനിറ്റിനകം സംഭവസ്ഥലത്തെത്തി. പോലീസുകാരനും സുഹൃത്തുക്കളും പുഴക്കരയിലുണ്ടായിരുന്നു. പിന്നീട് നടന്നതെല്ലാം മിന്നൽ വേഗത്തിലായിരുന്നു' ഷിനാജ് പറയുന്നു.

പൊന്‍മുടി അണക്കെട്ടിന്റെ വിദൂര ദൃശ്യമാസ്വദിക്കാന്‍ സൗകര്യമൊരുങ്ങുന്നു
ആളുകൾ വെള്ളത്തിൽ വീണ നിരവധി സംഭവങ്ങളിൽ ഷിനാജ് മലങ്കര രക്ഷാപ്രവർത്തനം നടത്തിയിട്ടുണ്ട്. വെള്ളത്തിലുണ്ടാകുന്ന മാത്രമല്ല, റോഡപകടങ്ങളിൽ ചോരയിൽപ്പെട്ടവർക്കും ഷിനാജ് രക്ഷകനായിട്ടുണ്ട്. തടിപ്പണി ചെയ്യുന്നയാളാണ് പാറയ്ക്കൽ ഷിനാജ്. ഫാത്തിമയാണ് ഭാര്യ. ആസിഫ്, അഫ്സൽ എന്നിവർ മക്കളാണ്.

ഇടുക്കി ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ


ഇടുക്കി ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്