ആപ്പ്ജില്ല

കാലവർഷം കനക്കും മുൻപേ ഡാമുകളിൽ പരിശോധന; ചെറുതോണി അണക്കെട്ടിൽ സൈറൺ ട്രയല്‍ റണ്‍

കാലവർഷം കനക്കും മുന്നോടിയായി ഇടുക്കിയിലെ ഡാമുകളിൽ പരിശോധന തുടരുന്നു. പാംബ്ല ഡിവിഷനിലെ എല്ലാ ഡാമുകളുടെയും നടത്തി. ചെറുതോണി അണക്കെട്ടിൽ സൈറൺ ട്രയല്‍ റണ്‍ നടന്നു.

Lipi 2 Jun 2020, 4:30 pm
ഇടുക്കി : പാംബ്ല ഡിവിഷനിലെ എല്ലാ ഡാമുകളുടെയും പ്രീമണ്‍സൂണ്‍ പരിശോധന നടത്തി സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തിയതായി റിസര്‍ച്ച് ആൻ്റ് ഡാം സേഫ്റ്റി ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍. പാബ്ല ഡിവിഷന്റെ നിയന്ത്രണത്തില്‍ ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി, ചെങ്കളം, പൊന്‍മുടി, ആനയിറങ്കല്‍, മാട്ടുപ്പെട്ടി, കുണ്ടള എന്നീ ഡാമുകളാണുള്ളത്.
Samayam Malayalam ഡാമുകളിൽ പരിശോധന


Also Read: ഒരു വിദ്യാർഥിയുടെയും പഠിപ്പ് മുടങ്ങരുത്! കണ്ണൂരിൽ ക്ലാസ് അറ്റ് ഹോം സംവിധാനം ഉറപ്പാക്കാൻ പ്രത്യേക സംഘം, രൂപരേഖ ഇങ്ങനെ

ഡാമിൻ്റെയും അനുബന്ധ ഉപകരണങ്ങളുടെയും വാര്‍ഷിക അറ്റകുറ്റപണികള്‍ പൂര്‍ത്തീകരിച്ചു. എല്ലായിടങ്ങളിലും ഡീസല്‍ ജനറേറ്റര്‍ ലഭ്യമാക്കിയിട്ടുണ്ട്. ഡാം സൈറ്റില്‍ ജോലി ചെയ്യുന്നവര്‍ക്കായി സാറ്റലൈറ്റ് ഫോണുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഓരോ ഡാമിൻ്റെയും റൂള്‍ ലെവല്‍ കേന്ദ്ര ജലകമ്മീഷൻ്റെ സഹായത്തോടെ തയ്യാറാക്കിയത് കെഎസ്ഇബിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ജലസംഭരണികളുടെ അലര്‍ട്ട് ലെവലുകള്‍ നിജപ്പെടുത്തിയിട്ടുണ്ട്.

Also Read: സൂക്ഷിക്കണം... ഇനി പനിക്കാലം; പാലക്കാട് അഞ്ചുമാസത്തിനിടെ ചികിത്സ തേടിയത് 68,153 പേര്‍!

പ്രധാന ഡാമുകളുടെ ടയര്‍വണ്‍ ലെവല്‍ (ആദ്യസൂചനാ ജലനിരപ്പ്) അടിയന്തര കര്‍മ്മപദ്ധതി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍, കേന്ദ്ര ജലകമ്മീഷൻ്റെ നിലവിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായി തയ്യാറാക്കിയതും, പ്രധാന ഡാമുകളുടെ ഓപ്പറേഷന്‍ മാന്വലുകളും വെബ്സൈറ്റില്‍ ലഭ്യമാണ്.

Also Read: പലഹാരം ഉണ്ടാക്കുന്നതിനിടെ വസ്ത്രത്തിൽ തീ പിടിച്ചു; ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു, സംഭവം കാസർകോട്

അതേസമയം ഇടുക്കി ചെറുതോണി അണക്കെട്ടില്‍ സ്ഥാപിച്ചിരിക്കുന്ന സൈറണിൻ്റെ ട്രയല്‍ റണ്‍ ഇന്ന് 11 മണിയോടെ നടന്നു. നാളെയും ട്രെയൽ റൺ തുടരും. ട്രയല്‍ റണ്‍ നടത്തുമ്പോള്‍ പൊതുജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലാ എന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ശക്തമായ മഴയും മഴവെള്ളപാച്ചിലും അനുഭവപ്പെട്ടാല്‍ അണക്കെട്ടുകള്‍ തുറന്ന് വിടുന്നതടക്കമുള്ള കാര്യങ്ങള്‍ ക്രമീകരിക്കുന്നതിനുമാണ് പരിശോധനകള്‍ നടത്തിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്