ആപ്പ്ജില്ല

കാറിലെത്തി പെൺകുട്ടികളെ ശല്യം ചെയ്തു; തങ്കമണിയിൽ 3 പേർ പിടിയിൽ, പോക്സോ ചുമത്തി!

ഇടുക്കിയിലെ തങ്കമണിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ശല്യം ചെയ്ത മൂന്ന് പേരെ പോലീസ് പിടികൂടി. തങ്കമണി സ്വദേശികളായ മൂന്നുപേരാണ് പിടിയിലായത്. ഇവർക്കെതിരെ പോക്സോ നിയമം ചുമത്തി.

Lipi 28 Sept 2020, 10:30 pm
ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ പിന്നാലെ കാറിൽ എത്തി ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത മൂന്ന് പേർ പോലീസ് പിടിയിൽ. ഇടുക്കി തങ്കമണി കൂട്ടപ്ലാക്കൽ ജസ്ബിൻ, തകടിയേൽ നിതിൻ മാത്യു, പാണ്ടിപ്പാറ വള്ളിപറമ്പിൽ മാത്യു എന്നിവരാണ് തങ്കമണി പോലീസിന്റെ പിടിയിലായത്. ഇവർക്കെതിരെ പോക്സോ നിയമപ്രകാരം കേസ് എടുത്തു.
Samayam Malayalam Idukki Pocso Case
പിടിയിലായ പ്രതികൾ


Also Read: അറവുശാലയിൽ നിന്നുള്ള മലിനജലം റോഡിലേക്ക്; വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിന് മൗനം

ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ മരിയാപുരം മില്ലുംപടിക്ക് സമീപം സംസ്ഥാനപാതയിലൂടെ ട്യൂഷൻ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ രണ്ട് പെൺകുട്ടികളെ പിന്തുടർന്ന് എത്തിയ യുവാക്കൾ ശല്യം ചെയ്യുകയായിരുന്നു. തുടർന്ന് ഇവർ ഓടി റോഡിൻ്റെ മറുവശത്തുകൂടിനടക്കാൻ ശ്രമിച്ചപ്പോൾ ഓടരുതെന്നും വീട്ടിലെത്തിയാലും പിടികൂടുമെന്നും ഭീഷണിപ്പെടുത്തി. ഭയന്നു വിറച്ച കുട്ടികൾ വിജനമായ സ്ഥലമായിരുന്നതിനാൽ അര കിലോമീറ്ററോളം ഓടി സമീപത്തെ ഒരു വീട്ടിൽ അഭയം തേടുകയായിരുന്നുവെന്ന് തങ്കമണി എസ്ഐ സി പി രഘുവരൻ പറഞ്ഞു.

Also Read: അപകട ഭീഷണി ഉയര്‍ത്തി മൂന്നാര്‍ എംജി കോളനിയിലെ ട്രാന്‍സ്‌ഫോര്‍മര്‍

അടിയന്തിരമായി ആശുപത്രിയിൽ പോകാനാണെന്ന വ്യാജേന സുഹൃത്തിൻ്റെ ഇന്നോവ കാറുമായാണ് ഇവർ കറങ്ങിയത്. ഇവർ ഉപയോഗിച്ച കാർ പോലീസ് കസ്റ്റഡിയിലെടുത്തു. മൂന്ന് യുവാക്കളെയും പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. നാളെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. അന്വേഷണ സംഘത്തിൽ എസ്ഐ സി പി രഘുവരനൊപ്പം, എസ്ഐ സാബു തോമസ്, എഎസ്ഐ ജേക്കബ് യേശുദാസ്, സിപിഒമാരായ ബിജോയ് ജോഷി വനിതാ സിപിഒ രസ്മി എന്നിവർ ചേർന്നാണ് നടപടികൾ പൂർത്തീയാക്കിയത്.



ഇടുക്കി ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ഇടുക്കി ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്