Please enable javascript.Idukki Orange Zone,ഇടുക്കിയില്‍ സംശയം തോന്നിയ മൂന്ന് സാമ്പിളുകളുടെ ഫലം നെഗറ്റീവ് - three suspicious samples turn negative to coronavirus test - Samayam Malayalam

ഇടുക്കിയില്‍ സംശയം തോന്നിയ മൂന്ന് സാമ്പിളുകളുടെ ഫലം നെഗറ്റീവ്

Samayam Malayalam 2 May 2020, 9:13 am
Subscribe

രോഗം പുതുതായി ആർക്കും സ്ഥിരീകരിക്കാത്തതിനെ തുടർന്ന് ഇടുക്കി ജില്ല ഓറഞ്ച് സോണിലായി. സംശയം ഉണ്ടായിരുന്ന മൂന്ന് സാമ്പിളുകൾ നെഗറ്റീവ് ആയത് ജില്ലക്ക് ആശ്വാസം നൽകുന്നു

3


ഇടുക്കി: ഇടുക്കി തിരിച്ചു വരവിന്റെ പാതയിലാണ്. പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ റെഡ് സോണിലായിരുന്ന ജില്ല ഓറഞ്ച് സോണിലേക്ക് മാറി. നിലവില്‍ ജില്ലയില്‍ കൊവിഡ് ബാധിച്ച് ആശുപത്രികളില്‍ ചികിത്സയിലുള്ളത് 14 പേരാണ്.

കൊവിഡ്-19 സ്‌ക്രീനിംഗിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംശയം തോന്നിയ മൂന്ന് സാമ്പിളുകളുടെ ഫലം നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരുന്നവര്‍ ഇനി നിരീക്ഷണത്തില്‍ തുടരേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച ആകെ 24 പേരില്‍ 10 പേര്‍ക്ക് രോഗം ഭേദമായി. പുതുതായി 103 പേരെ വീടുകളില്‍ നിരീക്ഷണത്തിലാക്കി.

Also Read: നിലച്ചത് മലയോര ജനതയുടെ ശബ്ദം; ബിഷപ്പ് മാര്‍ മാത്യൂ ആനിക്കുഴിക്കാട്ടിൽ ഇടുക്കിയുടെ തീരാനഷ്ടം

ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നവരില്‍ 4 പേരെയും വീടുകളില്‍ നിരീക്ഷണത്തിലായിരുന്നവരില്‍ 58 പേരെയും പുതുതായി നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ജില്ലയില്‍ 1615 പേര്‍ വീടുകളിലും 22 പേര്‍ ആശുപത്രികളിലുമായി ആകെ 1637 പേര്‍ നിരീക്ഷണത്തിലുണ്ട്. മുമ്പ് തൊടുപുഴയില്‍ സാമൂഹ്യ വ്യാപനത്തിനുള്ള സാധ്യതതകളുണ്ടായിരുന്നെങ്കിലും പുതിയ ഫലങ്ങള്‍ നെഗറ്റീവായത് ജില്ലക്ക് ഏറെ ആശ്വാസം പകരുന്നു.
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ