ആപ്പ്ജില്ല

അതിർത്തി കടക്കാനായില്ല; തേനിയിൽ മരിച്ച അമ്മയെ അവസാനമായി കാണാനാകാതെ മകൻ

കേരള- തമിഴ്‍നാട് അതിർത്തിയായ തേനിയിൽ കൊവിഡ് ബാധിതഹൃദ എണ്ണം വർധിക്കുന്നതിനാലാണ് പോലീസ് നിയന്ത്രണങ്ങൾ കർശനമാക്കിയത്. രാജ് ബന്ധുക്കൾക്കൊപ്പമാണ് അതിർത്തി കടന്ന് തേനിയിലേക്ക് പോകാൻ ശ്രമിച്ചത്.

Samayam Malayalam 15 Apr 2020, 8:34 am
Samayam Malayalam death


നെടുങ്കണ്ടം: തേനിയിൽ കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നതിനിടെ ചികിത്സയിലിരിക്കെ മരിച്ച അമ്മയെ അവസാനമായി ഒരു നോക്ക് കാണാൻ കഴിയാതെ യുവാവും കുടുംബവും. ഉടുമ്പൻചോല സ്വദേശി രാജ് ആണ് 18 ബന്ധുക്കൾക്കൊപ്പം വനത്തിലൂടെ തമിഴ്‌നാട്ടിലേക്ക് പോയി അമ്മയെ അവസാനമായി കാണാൻ ശ്രമിച്ചത്. തേനി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് രാജിന്റെ അമ്മ ചികിത്സയിൽ കഴിഞ്ഞത്.

കേരള- തമിഴ്‌നാട് അതിർത്തിയിലെ തേവാരമേട് വനപാതയിലൂടെ അതിർത്തി കടക്കാനായിരുന്നു ഇവരുടെ ശ്രമം. കാട്ടിലൂടെ 8 കിലോമീറ്റർ നടന്ന് തേവാരത്ത് എത്തി ബന്ധുക്കളുടെ സഹായത്തോടെ തേനിയിൽ എത്താനുള്ള യാത്രക്കിടെയാണ് ഇവർ പോലീസ് പിടിയിലായത്. മണിക്കൂറുകൾ പോലീസ് ഇവരുമായി സംസാരിച്ചാണ് യാത്രയിൽ നിന്ന് പിന്തിരിപ്പിച്ചത്.

Also Read: തേനിയില്‍ കൊവിഡ് രോഗികള്‍ കൂടുന്നു; ആശങ്കയില്‍ ഇടുക്കി

വനപാതകളിൽ പരിശോധനക്കായി പ്രത്യേക പോലീസ് സംഘങ്ങളെ നിയോഗിച്ചു. തേവാരമേട്ടിൽ കൺട്രോൾ റൂം തുറക്കാനും തീരുമാനമായി. രാജിന്റെ അമ്മയുടെ സംസ്‌കാരം ഇന്ന് നടക്കും. തമിഴ്‌നാട്ടിലെ തേനിയിൽ 41 പേർക്കാണ് ഇത് വരെ രോഗം സ്ഥിരീകരിച്ചത്. കുമളി, കമ്പംമെട്ട്, ബോഡിമെട്ട് ചെക്‌പോസ്റ്റുകള്‍ വഴിയുള്ള ഗതാഗതം നേരത്തെ നിർത്തിവെച്ചെങ്കിലും വനപാതയിലൂടെ ജനങ്ങൾ അതിർത്തി കടക്കാൻ ശ്രമിക്കുന്നതാണ് പൊലീസിന് വലിയ തലവേദനയാകുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്