ആപ്പ്ജില്ല

ആത്മഹത്യ ചെയ്ത യുവാവിന് കൊവിഡ്; നാട്ടുകാരും പോലീസും നിരീക്ഷണത്തിൽ

യുവാവിന്‍റെ മൃതദേഹം പുഴയിൽ നിന്ന് കരയിലെത്തിക്കാൻ ശ്രമിച്ചവരും പ്രാഥമിക സമ്പർക്കത്തിൽ ഏർപ്പെട്ടവരും നിരീക്ഷണത്തിൽ പോകണമെന്നാണ് ആരോഗ്യവകുപ്പ് നിർദേശം.

Samayam Malayalam 22 Nov 2020, 6:50 am
മറയൂർ: പാമ്പാറ്റിൽ കോവിൽക്കടവ് ഭാഗത്ത് കഴിഞ്ഞ ദിവസം ചാടി ആത്മഹത്യ ചെയ്ത യുവാവിന് കൊവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് യുവാവ് പുഴയിൽ ചാടി ആത്മഹത്യ ചെയ്തത്. അടിമാലി താലൂക്ക് ആശുപത്രിയിൽ നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് യുവാവിന് രോഗം സ്ഥിരീകരിച്ചത്.
Samayam Malayalam covid
ആത്മഹത്യ ചെയ്ത യുവാവിന് കൊവിഡ്


Also Read: വോട്ട് തേടാൻ ഫ്ലക്‌സും ബാനറും പോസ്റ്ററും ചുവരെഴുത്തുമില്ല; തൊടുപുഴയിലെ ഹരി, 'ഹരിതമാണ്'! വീഡിയോ കാണാം

നൂറിലധികം ഗ്രാമവാസികളും പോലീസും നിരീക്ഷണത്തിൽ പോകണമെന്നാണ് ആരോഗ്യവകുപ്പ് നൽകിയിരിക്കുന്ന നിർദേശം. ദെണ്ടു കമ്പ് കോളനി നിവാസികളായ കാളിയുടെയും കറുപ്പിയുടെയും മകനായ മണികണ്ഠനാണ് പുഴയിൽ ചാടി മരിച്ചത്. കോളനി നിവാസികളും നിരവധി പോലീസുകാരും ചേർന്നാണ് മൃതദേഹം പുഴയിൽ നിന്ന് കരക്കെത്തിച്ചത്.

Also Read: പകൽ തൂമ്പയെടുത്ത് തൊഴിലുറപ്പ് ജോലി, വൈകുന്നേരം പരിശീലനം; കൊവിഡ് കാലത്തെ അതിജീവിക്കാനുറച്ച ആ ദേശീയ താരങ്ങൾ ഇവരാണ്

കൊവിഡ് മാനദണ്ഡം പാലിച്ചാണ് പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ള എല്ലാവരെയും രണ്ട് ദിവങ്ങൾക്കുള്ളിൽ തന്നെ പരിശോധനക്ക് വിധേയരാക്കുമെന്ന് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്