ആപ്പ്ജില്ല

കരുതലിന്‍റെ കരങ്ങള്‍; കൊവിഡ് കെയര്‍ സെന്‍ററുകളില്‍ സേവനവുമായി യൂത്ത് വോളണ്ടിയേര്‍സ്

തൊടുപുഴ താലൂക്കില്‍മാത്രം പത്ത് വനിതകളുള്‍പ്പെടെ 57 വോളന്‍റിയേഴ്സ് ഉണ്ട്. ഒരേ സമയം രണ്ട് വോളന്‍രിയേഴ്സ് ഒരു കേന്ദ്രത്തിലുണ്ടാവും. ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് സേവനം.

Samayam Malayalam 14 May 2020, 9:42 pm
തൊടുപുഴ : കൊവിഡ് കാലത്ത് കരുതലിന്‍റെ കരങ്ങള്‍ തീര്‍ത്ത് സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിലെ യൂത്ത് വോളന്‍റിയേഴ്‌സ്. വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലേക്കെത്തുന്നവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കുന്ന കോവിഡ് കെയര്‍ സെന്‍ററുകളിലാണ് വിവിധ സേവനങ്ങളില്‍ ഏര്‍പ്പെട്ട് യൂത്ത് വോളന്‍റിയേഴ്സ് സജീവ സാന്നിദ്ധ്യമറിയിക്കുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും ബ്ലോക്ക്തല കൊവിഡ് ഏകോപന സമിതികളുടേയും നേതൃത്വത്തിലാണ് വിവിധ ഇടങ്ങളില്‍ കോവിഡ് കെയര്‍ സെന്‍ററുകള്‍ പ്രവര്‍ത്തിക്കുന്നത്.
Samayam Malayalam Youth Volunteers


Also Read: കാസര്‍കോട് വീണ്ടും കൊവിഡ് ഭീതിയില്‍; 10 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു, ഒരുകുടുംബത്തില്‍ നാല് പേര്‍ക്ക്, 2 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ്!

പ്രാദേശിക ആരോഗ്യ കേന്ദ്രങ്ങളായ സിഎച്ച്സി, പിഎച്ച്സി എന്നിവിടങ്ങളില്‍ നിന്നുള്ള അടിയന്തിര സേവനങ്ങളും പരിശോധനകളും ഇവിടെ നടന്നു വരുന്നു. എന്നാല്‍ ഓരോ കൊവിഡ് കെയര്‍ സെന്ററുകളിലും മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നത് യുവജന ക്ഷേമ ബോര്‍ഡിന്‍റെ യൂത്ത് വോളന്റിയേഴ്സാണ്. ഇതിന് ഇവര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കിയിട്ടുണ്ട്. കോവിഡ് സെന്‍ററുകളില്‍ നിരീക്ഷണത്തിലുള്ളവരെ പ്രത്യേകം മുറികളിലാണ് പാര്‍പ്പിക്കുന്നത്. ഇവര്‍ക്ക് ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങി എല്ലാ അടിസ്ഥാന ആവശ്യങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വത്തിലാണ് ലഭ്യമാക്കുന്നത്.

Also Read: കോഴിക്കോട്ട് കൊവിഡ് സ്ഥിരീകരിച്ചത് ദുബായില്‍ നിന്നെത്തിയ ഗര്‍ഭിണിക്ക്; ജില്ലയില്‍ 406 പേര്‍ കൂടി നിരീക്ഷണത്തില്‍!

എന്നാല്‍ സെന്‍ററുകളിലെത്തിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ ഓരോരുത്തര്‍ക്കും മുറികളിലെത്തിച്ച് നല്‍കുന്നത് വോളന്‍റിയേഴ്സാണ്. തൊടുപുഴ താലൂക്കില്‍മാത്രം പത്ത് വനിതകളുള്‍പ്പെടെ 57 വോളന്‍റിയേഴ്സ് ഉണ്ട്. ഒരേ സമയം രണ്ട് വോളന്‍രിയേഴ്സ് ഒരു കേന്ദ്രത്തിലുണ്ടാവും. ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് സേവനം. വനിതകള്‍ക്കും കുട്ടികള്‍ക്കുമായുള്ള കേന്ദ്രങ്ങളില്‍ സ്ത്രീ വോളന്‍റിയര്‍മാരാണുള്ളത്. കൂടാതെ ലോക്ക് ഡൗണ്‍ കാലഘട്ടത്തില്‍ കമ്മ്യൂണിറ്റി കിച്ചണില്‍ നിന്നുള്ള ഭക്ഷണ വിതരണം, മരുന്ന് എത്തിച്ച് നല്‍കല്‍, ശുചീകരണം, പച്ചക്കറി വിത്ത് വിതരണം, കിറ്റ് പാക്കിംഗ്, രക്തദാനം, തുടങ്ങി കൊവിഡ് കാലത്ത് നാടിനും ജനങ്ങള്‍ക്കും ഒരുപോലെ പ്രയോജനം ലഭിക്കുന്നതാണ് വോളന്‍റിയര്‍മാരുടെ സേവനം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്