ആപ്പ്ജില്ല

മൊകേരിയില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് 19 വയസുകാരി മരിച്ചു

ഇന്നലെ വൈകുന്നേരമാണ് അപകടമുണ്ടായത്. സംഭവത്തിൽ കാര്‍ ഡ്രൈവര്‍ക്കെതിരെ പാനൂര്‍ പോലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.

Lipi 13 Oct 2022, 12:29 pm
പാനൂര്‍: മൊകേരിയിൽ നിയന്ത്രണംവിട്ട കാര്‍ ഓട്ടോറിക്ഷയിലിടിച്ച് ഓട്ടോ യാത്രക്കാരിയായ പെണ്‍കുട്ടി മരിച്ചു. മുത്താറി പീടിക രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹൈസ്‌കൂള്‍ ബസ് സ്റ്റോപ്പിന് സമീപമാണ് സംഭവം. പാത്തിപാലം സ്വദേശിനി ഹംനയാണ് മരിച്ചത്. 19 വയസായിരുന്നു.
Samayam Malayalam hamna
ഹംന


പാത്തിപ്പാലം കുഞ്ഞിപീടികയില്‍ മുസ്തഫ - ചെണ്ടയാട് വരപ്രയിലെ മഠത്തില്‍ ഹാജറ ദമ്പതികളുടെ മകളാണ് ഹംന. പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ കിഴക്കേ പറമ്പത്ത് കമലയെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Also Read : രണ്ട് സ്ത്രീകള്‍, പൊതികളിലായി എത്തിയത് '61 കഷണങ്ങള്‍'; കേരള ചരിത്രത്തിലെ അത്യസാധാരാണ പോസ്റ്റ്‌മോര്‍ട്ടം

ഇന്നലെ വൈകുന്നേരമാണ് അപകടമുണ്ടായത്. സംഭവത്തിൽ കാര്‍ ഡ്രൈവര്‍ക്കെതിരെ പാനൂര്‍ പോലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. മൃതദേഹം തലശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.

Also Read : 'കൊലയ്ക്ക് പിറ്റേന്നും തിരുമ്മൽ, സഹായിയായി ലൈല'; ഞെട്ടൽ മാറാതെ ഭഗവൽ വൈദ്യൻ അവസാനമായി തിരുമ്മിയ രോഗി

Read Latest Local News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്