ആപ്പ്ജില്ല

രണ്ട് മാസം മുമ്പ് വിവാഹം... പിന്നാലെ 19കാരി ഭർ‌തൃ​ഗൃഹത്തിൽ മരിച്ച നിലയില്‍

ആത്മഹത്യയാണെന്നാണ് പോലിസ് നല്‍കുന്ന സൂചന. ഭര്‍ത്താവ് സുധീഷിന്റെ വീടായ മാലൂര്‍ ശിവപുരം വെമ്പടിത്തട്ടിലെ വീട്ടിലെ കിടപ്പുമുറിയില്‍ ജനല്‍ കമ്പിയില്‍ യുവതിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

Lipi 28 Feb 2022, 1:06 pm

ഹൈലൈറ്റ്:

  • ഇന്നലെ രാത്രിയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
  • ആത്മഹത്യയാണെന്നാണ് പോലിസ് നല്‍കുന്ന സൂചന.
  • കഴിഞ്ഞ ദിവസം ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന മാതാവിനെ കാണാന്‍ യുവതി തറവാട്ടുവീട്ടിലെത്തിയിരുന്നു.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam sayanora
മാലൂര്‍: രണ്ടു മാസം മുമ്പ് വിവാഹിതയായ യുവതിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മട്ടന്നൂര്‍ ചിറക്കാടി സ്വദേശി രാജീവന്‍-വിജിത ദമ്പതികളുടെ മകള്‍ സയനോര(19)യെയാണ് ഇന്നലെ രാത്രിയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലിസ് നല്‍കുന്ന സൂചന. ഭര്‍ത്താവ് സുധീഷിന്റെ വീടായ മാലൂര്‍ ശിവപുരം വെമ്പടിത്തട്ടിലെ വീട്ടിലെ കിടപ്പുമുറിയില്‍ ജനല്‍ കമ്പിയില്‍ യുവതിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
Also Read: പി ജയരാജൻ അകത്തോ പുറത്തോ? കണ്ണുരിൽ പിരിമുറുക്കം കൂടുന്നു!!

ഞായറാഴ്ച രാത്രി 10ഓടെയാണ് സംഭവം. വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്ന് രണ്ട് മാസം മുമ്പാണ് സുധീഷിനെ യുവതി വിവാഹം ചെയ്തത്. കഴിഞ്ഞ ദിവസം ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന മാതാവിനെ കാണാന്‍ യുവതി തറവാട്ടുവീട്ടിലെത്തിയിരുന്നു. തിരിച്ചു പോയ യുവതി ആത്മഹത്യക്ക് മുതിരുകയായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. സഹോദരന്‍ സഞ്ജയ്. തഹസില്‍ദാറുടെ സാന്നിധ്യത്തില്‍ മാലൂര്‍ പോലിസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തും.

കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

TOPIC: Woman committed suicide in Kannur, Woman Suicide Kannur, Kannur News, Kannur


ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, നിങ്ങള്‍ ഒറ്റയ്ക്കല്ല. സഹായം തേടാം ഉടനെ. ദയവായി വിളിക്കൂ: ദിശ ഹെല്‍പ്പ്‍ലൈന്‍ - 1056 (ടോള്‍ ഫ്രീ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്