ആപ്പ്ജില്ല

ഇനി കറങ്ങി നടന്നാൽ പിടിവീഴും! മുന്നറിയിപ്പുമായി പോലീസ്, കണ്ണൂരിൽ 32 ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ്

കണ്ണൂർ ജില്ലയിൽ ഇന്ന് 432 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 385 പേർക്കാണ് രോഗം ബാധിച്ചത്. ഇ​ത​ര​ സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ 11 പേ​ർ​ക്കും വി​ദേ​ശ​ത്തു ​നി​ന്നെ​ത്തി​യ 4 പേ​ർ​ക്കും രോഗം.

Lipi 30 Sept 2020, 12:55 am
കണ്ണൂർ: കണ്ണൂർ നഗരത്തിലും മറ്റിടങ്ങളിലും വെറുതെ കറങ്ങി നടക്കുന്നവരെ പിടിച്ച് അകത്തിടുമെന്ന് ജില്ലാ പോലിസ് മേധാവി യതീഷ് ചന്ദ്രയുടെ മുന്നറിയിപ്പ്. ജില്ലയിൽ കൊവിഡ് രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വർധിച്ചു വരുന്ന സാഹചര്യത്തിലാണ് പോലിസ് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയത്. ജില്ലയിൽ 432 പേർ പുതുതായി കൊവിഡ്-19 രോഗബാധിതരായിട്ടുണ്ട്. സമ്പർക്കത്തിലുടെ 385 പേർക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 11 പേർക്കും വിദേശത്തു നിന്നെത്തിയ 4 പേർക്കും 32 ആരോഗ്യ പ്രവർത്തകർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിലാണ് കൊവിഡ് വ്യാപനം തടയുന്നതിന് അനാവശ്യമായി നഗരത്തിൽ ചുറ്റിക്കറങ്ങുന്നവരെ പിടികൂടി കേസെടുക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികൾ സ്വീകരിക്കാൻ ജില്ലാ പോലിസ് തീരുമാനിച്ചത്.
Samayam Malayalam Kannur Covid 19
പ്രതീകാത്മക ചിത്രം



Also Read: പെരുമ്പാമ്പിനെ കൊന്ന് ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; കണ്ണൂരിൽ ഒരാൾ അറസ്റ്റിൽ

കടകളിൽ സാമൂഹ്യ അകലം പാലിക്കാതെ വ്യാപാരം നടത്തുന്ന ഉടമകൾക്കെതിരെയും നടപടി കർശനമാക്കും. സാധനം വാങ്ങാൻ എത്തുന്നവർ അകലം പാലിക്കാത്ത അവസ്ഥയുണ്ടായാൽ അവർക്കെതിരെയും നടപടിയുണ്ടാകും. കടകളുടെ വലുപ്പത്തിനനുസരിച്ച് ഒരു സമയക്രമം നിർദേശിക്കണം. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്ക് കൂടിയ പിഴ ഈടാക്കും. കുട്ടികളും പ്രായമുള്ളവരും നഗരത്തിൽ എത്തുന്നത് വിലക്കാൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്. വൈകുന്നേരങ്ങളിൽ നഗരത്തിൽ ചുറ്റിക്കറങ്ങുന്നവർക്കെതിരേ കേസെടുക്കും.

Also Read: സുധാകരൻ ഉയർത്തിയ പ്രതിഷേധ കാറ്റ് കേരളമാകെ പടരുന്നു: കോൺഗ്രസിലെ ഗ്രൂപ്പുപോരിന് തീ കൊളുത്തിയത് കണ്ണൂരില്‍ നിന്ന്‌

പാർക്കുകളിൽ കൂടുതൽ ആളുകൾ എത്തുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പയ്യാമ്പലം, നീർക്കടവ്, ചാൽ ബീച്ച്, മുഴപ്പിലങ്ങാട് ബീച്ച് എന്നിവിടങ്ങളിൽ ഇനി മുതൽ കൂടുതൽ പോലീസ് നിരീക്ഷണത്തിനായി ഉണ്ടാകും. കഴിഞ്ഞ ദിവസം ആർടി ഓഫീസിലെ ജനസേവാ കേന്ദ്രത്തിൽ
വൻ തിരക്കാണ് അനുഭവപ്പെട്ടത്. കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി നൂറുകണക്കിനാളുകൾ കൂട്ടമായി നിന്നാണ് ആവശ്യങ്ങൾ നിർവഹിച്ചത്. ഇതും പോലീസിന്‍റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇവിടങ്ങളിൽ ഇനി മുതൽ പോലീസിന്‍റെ നിയന്ത്രണമുണ്ടാകും. ബാങ്കുകളിൽ ഇടപാടുകാരെ കൂടുതൽ സമയം നിർത്താതെ കാര്യങ്ങൾ പെട്ടെന്നു തീർത്തുകൊടുക്കാൻ വിവിധ ബാങ്ക് മാനേജർമാർക്ക് പോലീസ് നിർദേശം നൽകി. അനാവശ്യ കാലത്താമസമൊഴിവാക്കി ടോക്കൺ സിസ്റ്റം വഴി ഇടപാടുകൾ എളുപ്പമാക്കാനും നിർദേശം നൽകിയിട്ടുണ്ട്.


Also Read: സ്വർണക്കടത്തിന് കാരിയർമാരായി യുവതികളും; പിടികൂടിയത് 47 ലക്ഷത്തിൻ്റെ സ്വർണം, കടത്താൻ ശ്രമിച്ചത് അടിവസ്ത്രത്തിൽ ഒളിപ്പിച്ച്!

നിയന്ത്രണങ്ങളും നിർദേശങ്ങളും പാലിക്കാത്ത വ്യാപാര സ്ഥാപനങ്ങളും ബാങ്കുകളും ഏഴു ദിവസം വരെ അടച്ചിടേണ്ടിവരുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിവാഹത്തിൽ പങ്കെടുക്കുന്നതിന് 50 പേർ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും വിവിധ ഘട്ടങ്ങളിലായി നൂറിൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്നതായി പോലീസിന് മനസിലായിട്ടുണ്ട്. ഇത്തരം കല്യാണം നടത്തുന്നവർക്കെതിരേ കേസെടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. മരണാന്തര ചടങ്ങുകളിൽ ആളുകളുടെ എണ്ണം 20 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. കണ്ടെയ്മെന്‍റ് സോണുകളിൽ നിന്നും നിയന്ത്രണങ്ങളുള്ള സ്ഥലങ്ങളിൽ നിന്നും ആളുകൾ മരണവീട്ടിലെത്തുന്നത് തടയും.

കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്