കണ്ണൂർ: വീടിനകത്തെ മുറിയിൽ നിന്നും കളിക്കവെ കട്ടിലില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്തുവയസ്സുകാരന് മരിച്ചു. അഞ്ചരക്കണ്ടിക്കടുത്തെ ചെറിയവളപ്പ് കല്ലായിപള്ളിക്ക് സമീപം പാറക്കടവത്ത് ഹൗസില്‍ തസ്ലീമിന്റെ മകന് അഹമ്മദ് യാസീന്‍ ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി വീട്ടില്‍ സഹോദരങ്ങളോടാപ്പം കളിക്കവെ കട്ടിലില്‍ നിന്ന് തലയടിച്ച് വീഴുകയായിരുന്നു. ഉടന്‍ കൊയിലി ആശുപത്രിയിലും തുടര്‍ന്ന് ഇന്ദിരാഗാന്ധി ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിക്കും ശനിയാഴ്ച രാവിലെയോടെ മരണപ്പെടുകയായിരുന്നു.
Also Read: കണ്ണൂരിൽ 435 പേർക്ക് കൂടി കൊവിഡ്; ശനിയാഴ്ച 19 ആരോഗ്യ പ്രവർത്തകർക്കും രോഗബാധ സ്ഥിരീകരിച്ചു
വേങ്ങാട് മാപ്പിള യുപി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. മാതാവ്: ഫാത്തിമ. സഹോദരങ്ങള്‍: ആയിഷ, ആമിന (കല്ലായി എഎല്‍പി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍), മുഹമ്മദ്.