ആപ്പ്ജില്ല

കണ്ണൂരില്‍ 48 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ്; ജില്ലയില്‍ കൊവിഡ് പോസിറ്റീവ് കേസുകള്‍ 1979 ആയി

രോഗബാധിതരയില്‍ നാലു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ കണ്ണൂരില്‍ നിന്നെത്തിയവരാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 1979 ആയി.

| Edited by Samayam Desk | Lipi 15 Aug 2020, 8:52 pm
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ ഉറവിടമറിയാത്ത കൊവിഡ് സമ്പര്‍ക്ക കേസുകള്‍ കൂടുന്നത് ആരോഗ്യപ്രവര്‍ത്തകരെ ആശങ്കയിലാഴ്ത്തുന്നു. പുതുതായി 52 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 48 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രോഗബാധിതരയില്‍ നാലു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ കണ്ണൂരില്‍ നിന്നെത്തിയവരാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 1979 ആയി. ഇവരില്‍ പുതുതായി രോഗമുക്തി നേടിയ 31 പേരുള്‍പ്പെടെ 1492 പേര്‍ ആശുപത്രി വിട്ടു. 10 പേര്‍ കൊവിഡ് ബാധിച്ചും ആറു പേര്‍ കൊവിഡ് ഇതര കാരണങ്ങളാലും മരണപ്പെട്ടു. ബാക്കി 471 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.
Samayam Malayalam പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


Also Read: മലപ്പുറം ജില്ലയിൽ കൊവിഡ് രോഗികളുടെ പ്രതിദിന കണക്ക് 300 കടന്നു; ഇന്ന് 362 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

കൊവിഡ് 19 മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 9099 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 107 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 154 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 14 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 32 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 8 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 5 പേരും ഏഴിമല നാവിക സേനാ ആശുപത്രിയില്‍ രണ്ടു പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്‍റ് സെന്‍ററുകളില്‍ 169 പേരും ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തലശ്ശേരിയില്‍ ഒരാളും വീടുകളില്‍ 8607 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

Also Read: മലപ്പുറം ജില്ലയിൽ കൊവിഡ് രോഗികളുടെ പ്രതിദിന കണക്ക് 300 കടന്നു; ഇന്ന് 362 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

ജില്ലയില്‍ നിന്ന് ഇതുവരെ 45019 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 44434 എണ്ണത്തിന്‍റെ ഫലം വന്നു. 585 എണ്ണത്തിന്‍റെ ഫലം ലഭിക്കാനുണ്ടെന്നു കലക്ടര്‍ അറിയിച്ചു. ഉറവിടമറിയാത്ത കൊവിഡ് കേസുകള്‍ കൂടുന്ന പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളുമായി പോലിസ് രംഗത്തെത്തിയിട്ടുണ്ട്. കണ്ണൂര്‍ കോര്‍പറേഷനില്‍ കൗണ്‍സിലര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചതും റെയില്‍വേ ജീവനക്കാരന് പോസറ്റീവ് റിപ്പോര്‍ട്ടു ചെയതതും ആശങ്ക പരത്തിയിട്ടുണ്ട്. ഇരിട്ടി താലൂക്കിലെ വിവിധ സ്ഥലങ്ങളില്‍ കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ മിക്കയിടങ്ങളിലും കടകമ്പോളങ്ങള്‍ അടച്ചും വാഹനഗതാഗതം നിരോധിച്ചിരിക്കുകയുമാണ്. ഇതിനിടെ മട്ടന്നൂര്‍ നഗരസഭാപരിധിയില്‍ പൂര്‍ണമായും ഞായറാഴ്ച്ച ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്