ആപ്പ്ജില്ല

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; കണ്ണൂരിൽ മരിച്ച മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിന് രോഗം സ്ഥിരീകരിച്ചു

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലിരിക്കെ മരിച്ച 63 കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കുന്നോത്തുപറമ്പ് മുന്‍ പഞ്ചായത്ത് പ്രസിഡൻ്റ് ആയിഷ ഹജ്ജുമ്മയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Lipi 13 Jul 2020, 8:29 pm
കണ്ണൂര്‍: കണ്ണൂരിൽ കനത്ത ആശങ്ക പരത്തി കൊണ്ട് ഒരു കൊവിഡ് മരണം കൂടി. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലിരിക്കെ മരിച്ച കുന്നോത്തുപറമ്പ് മുന്‍ പഞ്ചായത്ത് പ്രസിഡൻ്റ് ആയിഷ ഹജ്ജുമ്മ (63) യ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കണ്ണൂർ മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കിടെയാണ് ഇവർ മരിച്ചത്.
Samayam Malayalam ആയിഷ ഹജ്ജുമ്മ


Also Read: കണ്ണൂരിൽ രണ്ടിടങ്ങളിൽ ബോംബ് സ്ഫോടനം; 2 ആർഎസ്എസ് പ്രവർത്തകർക്ക് പരിക്ക്

ഏറെക്കാലമായി അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു ആയിഷ ഹജ്ജുമ്മ. ഇവരുടെ ഭര്‍ത്താവിനും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഉറവിടം വ്യക്തമല്ല. ഇരിക്കൂർ ബ്ലാത്തുരിൽ കൊവിഡ് ബാധിതനായ എക്സൈസ് ഡ്രൈവർ കെ പി സുനിൽ മരണമടഞ്ഞിട്ട് ഒരു മാസം പിന്നിടുമ്പോഴാണ് മറ്റൊരു മരണം കൂടി കണ്ണൂരിൽ സംഭവിക്കുന്നത്. ഇതു ജില്ലയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

Also Read: കണ്ണൂരിലെ മിംസ് ആശുപത്രി കൊവിഡ് ചികിത്സാ കേന്ദ്രമായി പ്രഖ്യാപിച്ചു

തിരൂരിലെ സര്‍ക്കാര്‍ ക്വാറൻ്റൈൻ കേന്ദ്രത്തില്‍ നിരീക്ഷണത്തിലിരിക്കെ കുഴഞ്ഞു വീണു മരിച്ച തിരൂര്‍ സ്വദേശിയുടെ പരിശോധന ഫലം നെഗറ്റീവാണെന്നത് ആശ്വാസജനകമായിട്ടുണ്ട്. സംസ്ഥാനത്ത് പുതുതായി ഒരുകൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് കോട്ടയം ജില്ലയിലെ പാറത്തോട് സ്വദേശി അബ്ദുള്‍ സലാമാണ് (71) മരിച്ചത്. ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു ഇദ്ദേഹം. എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് അറിവായിട്ടില്ല. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കടുത്ത വൃക്കരോഗിയായിരുന്നു. കൂടാതെ പ്രമേഹവുമുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു.

Also Read: 'നമ്മുടെ നാടിൻ്റെ മടിതട്ട് സ്വപ്നമാർക്കും ശങ്കരന്മാർക്കും ഇടത്താവളമാകരുത്'; സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും പരോക്ഷമായി വിമർശിച്ച് പന്ന്യൻ രവീന്ദ്രൻ്റെ മകൻ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്