ആപ്പ്ജില്ല

നീണ്ട ഇടവേളക്ക് ശേഷം സജീവമായി ടർഫുകൾ, വീഡ‍ിയോ കാണാം

ഒരു മണിക്കൂർ നേരത്തേക്ക് കളിക്കാൻ 1000 മുതൽ 2000 രൂപ വരെയാണ് ഈടാക്കുന്നത്. പകൽ കളിക്കുന്നതിനേക്കാൾ രാത്രി കളിക്കുമ്പോൾ കൂടുതൽ പൈസ കൊടുക്കേണ്ടി വരും. കോർട്ട് ഉടമകളെ സംബന്ധിച്ച് ആദ്യ ലോക്ഡൗണിന് ഇളവ് ലഭിച്ചതിനെകാൾ നല്ലതാണ് ഈ ലോക്ക് ഡൗൺ ഇളവെന്ന് പയ്യാമ്പലം ടി.എൻ.എം സ്പോർഡ്സ് ഹബ് മാനേജർ റിഷാൽ പറഞ്ഞു.

Lipi 14 Sept 2021, 8:42 pm

ഹൈലൈറ്റ്:

  • കൊവിഡിൻ്റെ അതിതീവ്ര വ്യാപനം മൂലം സർക്കാർ ഏർപ്പെടുത്തിയ ലോക് ഡൗണിന് ഇളവ് വരുത്തിയപ്പോൾ ഫുഡ്ബോൾ ടർഫ് കോർട്ടുകളും സജീവമായി.
  • കർശന കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് കളിക്കാർക്ക് കളിക്കാൻ അനുമതിയുള്ളത്.
  • മുമ്പ് 24 മണിക്കൂറും കളിക്കാൻ അനുമതിയുണ്ടായിരുന്നു.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
കണ്ണൂർ: കൊവിഡിൻ്റെ അതിതീവ്ര വ്യാപനം മൂലം സർക്കാർ ഏർപ്പെടുത്തിയ ലോക് ഡൗണിന് ഇളവ് വരുത്തിയപ്പോൾ ഫുഡ്ബോൾ ടർഫ് കോർട്ടുകളും സജീവമായി. കർശന കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് കളിക്കാർക്ക് കളിക്കാൻ അനുമതിയുള്ളത്. മുമ്പ് 24 മണിക്കൂറും കളിക്കാൻ അനുമതിയുണ്ടായിരുന്നു. നിലവിൽ നിയന്ത്രണ വിധേയമായിട്ടാണ് കളിക്കാനുള്ള അനുമതി. എന്നാലും രാവിലെ മുതൽ തന്നെ ബൂട്ട് കെട്ടി കളിക്കാർ ടർഫിലേക്കെത്തുന്നുണ്ട്.
Also Read: കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഇറങ്ങുമോ? വിമാന അപകട റിപ്പോർട്ട് വിരൽ ചൂണ്ടുന്നത് പ്രതീക്ഷയിലേക്ക്... വീഡിയോ കാണാം

ഒരു മണിക്കൂർ നേരത്തേക്ക് കളിക്കാൻ 1000 മുതൽ 2000 രൂപ വരെയാണ് ഈടാക്കുന്നത്. പകൽ കളിക്കുന്നതിനേക്കാൾ രാത്രി കളിക്കുമ്പോൾ കൂടുതൽ പൈസ കൊടുക്കേണ്ടി വരും. കോർട്ട് ഉടമകളെ സംബന്ധിച്ച് ആദ്യ ലോക്ഡൗണിന് ഇളവ് ലഭിച്ചതിനെകാൾ നല്ലതാണ് ഈ ലോക്ക് ഡൗൺ ഇളവെന്ന് പയ്യാമ്പലം ടി.എൻ.എം സ്പോർഡ്സ് ഹബ് മാനേജർ റിഷാൽ പറഞ്ഞു. കഴിഞ്ഞ ലോക്ക് ഡൗൺ ഇളവിന് 7 മണി വരെ മാത്രമാണ് ടർഫ് തുറന്ന് പ്രവർത്തിക്കാനുള്ള അനുമതി ലഭിച്ചത്.

Also Read: മുകേഷ് ജനകീയ എംഎൽഎയല്ല, മേഴ്സിക്കുട്ടിഅമ്മയുടെ സ്വഭാവ രീതി ജനങ്ങളിൽ മുറുമുറുപ്പുണ്ടാക്കി, ഗുരുതര വിമർശനങ്ങളുമായി സിപിഐ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്‌!

എന്നാൽ ഇത്തവണ 9 മണി വരെ തുറന്ന് പ്രവർത്തിക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. കളിക്കളത്തിൽ കയറുമ്പോൾ മാത്രമേ മാസ്ക് അഴിക്കാൻ അനുവദിക്കുകയുള്ളു. കൂടാതെ സാനിറ്റൈസ് ചെയ്തിട്ട് മാത്രമേ കളിക്കാരെ കയറാൻ അനുവദിക്കുകയുള്ളൂ. കോവിഡ് മാനദണ്ഡങ്ങൾ പ്രദർശിപ്പിച്ചിട്ടുമുണ്ട്. ആപ്പ് വഴിയും ഫോണിൽ മുൻകൂട്ടി വളിച്ച് രജിസ്റ്റർ ചെയ്തവർക്കും മാത്രമേ കളിക്കാൻ അനുമതിയുള്ളൂ. ടർഫിൽ ദിനംപ്രതി നിരവധി കളിക്കാർ എത്തുന്നുണ്ട്. ഫുട്ബോളിന് പുറമേ ക്രിക്കറ്റ് കോർട്ടും സജീവമാണ്.

കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്