ആപ്പ്ജില്ല

സുധാകരൻ കെപിസിസി പ്രസിഡൻ്റാകുമെന്ന പ്രചാരണം തള്ളി കെ.സി വേണുഗോപാൽ

കെപിസിസിയോ കെ സുധാകരനോ ഔദ്യോഗികമായി എവിടെയും അധ്യക്ഷ പദം മാറുന്നതിനെ കുറിച്ച് സംസാരിച്ചിട്ടില്ലെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് കെ.സി വേണുഗോപാൽ ഇക്കാര്യം വ്യക്തമാക്കിയത്.

Lipi 27 Jan 2021, 3:15 pm

ഹൈലൈറ്റ്:

  • ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ പദവി ഏറ്റെടുക്കുമെന്ന് സുധാകരൻ പറഞ്ഞിരുന്നു
  • കെപിസിസി ഔദ്യോഗികമായി നേതൃമാറ്റം പറഞ്ഞിട്ടില്ലെന്ന് കെസി വേണുഗോപാൽ
  • പുനസംഘടന കോൺഗ്രസിന് പുതുജീവൻ നൽകുമെന്ന് കെ സി വേണുഗോപാൽ
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
കണ്ണൂർ: കെ.സുധാകരൻ എം.പിയെ കെപിസിസി അധ്യക്ഷനാക്കുമെന്ന പ്രചാരണം തള്ളി എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി അധ്യക്ഷ പദവിയിൽ തുടരുമെന്നു ഹൈക്കമാൻഡിനെ അറിയിച്ച പശ്ചാത്തലത്തിലാണ് കെ.സി വേണുഗോപാലിൻ്റെ പ്രതികരണം.സുധാകരൻ കെപിസിസി അധ്യക്ഷനാകുമെന്ന് ഹൈക്കമാൻഡ് എവിടെയും പറഞ്ഞിട്ടില്ല. ഈ കാര്യം സുധാകരൻ പോലും എവിടെയും പറഞ്ഞിട്ടില്ല. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തകൾക്ക് മറുപടി പറയാൻ കഴിയില്ല. താഴെതട്ടിലുള്ള പുന:സംഘടന കോൺഗ്രസിന് പുതുജീവൻ നൽകുമെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു.
എം വി ജയരാജൻ്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം കെപിസിസി അധ്യക്ഷ പദവി മുല്ലപ്പള്ളി രാമചന്ദ്രൻ ഒഴിയണമെന്ന് കോൺഗ്രസിൽ നിന്ന് തന്നെ അഭിപ്രായമുയർന്നിരുന്നു. ഇതിനിടെയാണ് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കൽപ്പറ്റയിൽ നിന്നോ കൊയിലാണ്ടിയിൽ നിന്നോ മുല്ലപ്പള്ളി മത്സരിക്കുമെന്ന വാർത്ത പുറത്തുവന്നത്. എന്നാൽ താൻ മത്സര രംഗത്തില്ലെന്നും കെപിസിസി അധ്യക്ഷ പദവിയിൽ തുടരാൻ തുടരാൻ തന്നെയാണ് താൽപര്യമെന്നും കാണിച്ച് മുല്ലപ്പള്ളി ഹൈക്കമാൻഡിന് കത്തു നൽകിയതോടെയാണ് സുധാകരൻ്റെ സാധ്യത മങ്ങിയത്.

ബാങ്ക് മാനേജർ ചമഞ്ഞ് കണ്ണൂര്‍ സ്വദേശിനിയുടെ 9 ലക്ഷം തട്ടിയ യുപി സ്വദേശി അറസ്റ്റിൽ

ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ താൻ കെപിസിസി അധ്യക്ഷ പദവിയേറ്റെടുക്കുമെന്ന് നേരത്തെ കെ.സുധാകരൻ എം.പി കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സുധാകരൻ കെപിസിസി അധ്യക്ഷനാകുമെന്ന് പരക്കെ പ്രചാരണം നടന്നത്. എന്നാൽ നിലവിലെ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ്റെ താൻ സ്വയം മാറില്ലെന്ന നിലപാടും പുതിയ കെപിസിസി അധ്യക്ഷൻ ഇപ്പോഴില്ലെന്ന കെ.സി വേണുഗോപാലിൻ്റെ നിലപാടും സുധാകരന് തിരിച്ചടിയായിരിക്കുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്