ആപ്പ്ജില്ല

പ്രവര്‍ത്തകരെ തല്ലിയൊതുക്കുന്നു, കള്ളക്കേസും.... പ്രതിഷേധവുമായി ബിജെപി, വീഡിയോ

ന്യൂമാഹി പുന്നോലില്‍ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസിന്റെ കൊലപാതകത്തില്‍ ബിജെപി തലശേരി മണ്ഡലം പ്രസിഡന്റ് കെ ലിജേഷ് അടക്കമുള്ള പ്രവര്‍ത്തകരെ പോലീസ് കള്ളക്കേസില്‍ കുടുക്കുകയാണെന്ന് ബിജെപി സംസ്ഥാന സെകട്ടറി കെ രഞ്ജിത്ത്‌ കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുകയാണ് പോലീസ്‌ ചെയ്യുന്നത്, നേരത്തെ സിപിഎമ്മിനെ വിവിധ കേസുകളില്‍ സഹായിച്ച പോലീസ് ഉദ്യോഗസ്ഥന്‍മാരാണ് തലശേരിയില്‍ ബിജെപി പ്രവര്‍ത്തകരെ വേട്ടയാടുന്നത്.

Lipi 26 Feb 2022, 3:24 pm

ഹൈലൈറ്റ്:

  • പ്രവര്‍ത്തകരെ പോലീസ് വേട്ടയാടുന്നുവെന്ന് ബിജെപി
  • ഹരിദാസിന്റെ കൊലപാതകത്തില്‍ ബിജെപിക്ക് പങ്കില്ല
  • യഥാര്‍ത്ഥ പ്രതികളെ പിടിക്കാന്‍ പോലീസ് തയ്യാറാകുന്നില്ലെന്ന ബിജെപി നേതാവ് രഞ്ജിത്ത്‌
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!

കണ്ണൂര്‍: ന്യൂമാഹി പുന്നോലില്‍ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസിന്റെ കൊലപാതകത്തില്‍ ബിജെപി തലശേരി മണ്ഡലം പ്രസിഡന്റ് കെ ലിജേഷ് അടക്കമുള്ള പ്രവര്‍ത്തകരെ പോലീസ് കള്ളക്കേസില്‍ കുടുക്കുകയാണെന്ന് ബിജെപി സംസ്ഥാന സെകട്ടറി കെ രഞ്ജിത്ത്‌ കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുകയാണ് പോലീസ്‌ ചെയ്യുന്നത്, നേരത്തെ സിപിഎമ്മിനെ വിവിധ കേസുകളില്‍ സഹായിച്ച പോലീസ് ഉദ്യോഗസ്ഥന്‍മാരാണ് തലശേരിയില്‍ ബിജെപി പ്രവര്‍ത്തകരെ വേട്ടയാടുന്നത്. ഇതു വരെയില്ലാത്ത വിധത്തില്‍ പോലീസ് കസ്റ്റഡിയില്‍ എടുക്കുന്ന ബിജെപി പ്രവര്‍ത്തകരെ തല്ലിച്ചതയ്ക്കുകയാണ്. ബന്ധുവായ പോലീസുകാരനെ ഫോണ്‍ ചെയ്തതിനാണ് ലിജേഷിനെ അറസ്റ്റു ചെയ്ത്‌ ജയിലില്‍ അടച്ചത്. വീട്ടില്‍ നിന്നും ലിജേഷിനെ ഇറക്കി കൊണ്ടുപോയത് സുരക്ഷ നല്‍കാനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണെന്നും രഞ്ജിത്ത് പറയുന്നു.
തലശേരിയില്‍ രാഷ്ട്രീയ കൊലപാതകം ആദ്യത്തേതല്ല. ഹരിദാസിന്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന് ബി.ജെ.പി നേരത്തെ പറഞ്ഞതാണ്. കേസിലെ യഥാര്‍ത്ഥ പ്രതികളെ പിടികൂടാന്‍ പോലീസ് തയ്യാറാകണം. ബിജെപി പ്രവര്‍ത്തകരെ വേട്ടയാടുന്നതില്‍ പ്രതിഷേധിച്ച് ഈ മാസം 28 ന് തലശേരി എഎസ്പി ഓഫിസിലേക്ക് മാര്‍ച്ച് നടത്തും. രാവിലെ 10 മണിക്ക് നടക്കുന്ന മാര്‍ച്ച് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും. തലയുടെ ശസ്ത്രക്രിയ കഴിഞ്ഞ് കിടക്കുന്ന മാടപ്പീടികയിലെ അര്‍ജുനെപ്പോലുള്ള പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. നിരപരാധികളായവരെ കേസില്‍ കുടുക്കുകയും മര്‍ദ്ദിച്ചതിനു ശേഷം ജനറല്‍ ആശുപത്രിയില്‍ ഉപേക്ഷിച്ചു കടന്നു കളയുകമാണ് പോലീസ് ചെയ്യുന്നതെന്നും രഞ്ജിത്ത് ആരോപിക്കുന്നു.

ഓരോ വാര്‍ത്തയും നടുക്കമുണ്ടാക്കുന്നു... മകനായി പ്രാര്‍ത്ഥിച്ച് മുരളീധരനും കുടുംബം, വീഡിയോ കാണാം
ഹരിദാസിന്റെ കൊലപാതകത്തില്‍ ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്ന് പല തവണ പറഞ്ഞതാണ്. നിഷ്പക്ഷ അന്വേഷണം നടത്തി യഥാര്‍ത്ഥ പ്രതികളെ പിടികൂടുന്നതിന് പകരം രാഷ്ട്രീയ ദാസ്യ പണിയെടുക്കുകയാണ് പോലീസ് ചെയ്യുന്നത്. സത്യസന്ധമായ അന്വേഷണം നടത്തിയില്ലെങ്കില്‍ ജനാധിപത്യ രീതിയിലുള്ള പ്രതിരോധവുമായി മുന്നോട്ട് പോകും. ആര്‍എസ്എസ് ആയുധപരിശീലനം നേടിയവരാണ് ഹരിദാസനെ കൊന്നതെന്ന് എംവി ജയരാജന്‍ വെറുതെ പറയുകയാണെന്നും രഞ്ജിത്ത് പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്