ആപ്പ്ജില്ല

ബ്ലാക്ക്മാനും സ്പ്രിംങ് മാനും... നേരറിയാൻ നാട്ടുമ്പുറങ്ങളിലെ ഫ്രിക്കൻമാരുടെ പിറകെ പോലീസ്, വാട്സ്ആപ്പ് ഗ്രൂപ്പുകളും നിരീക്ഷണത്തില്‍!

ബ്ലാക്ക്മാനെപ്പോലെ രാത്രി കാലങ്ങളിൽ തന്നെയാണ് സ്പ്രിങ്മാന്‍ പ്രതിഭാസവും കണ്ടു വരുന്നത്. വീടുകളിലെ വാതിലിലും ജനാലയിലും മുട്ടി ഉറങ്ങിക്കിടക്കുന്നവരെ ഉണർത്തിയതിനു ശേഷം വായുവിലൂടെ ഒഴുകി പോകുന്നതു പോലെ രക്ഷപ്പെടുന്നതാണ് സ്പ്രിങ്മാന്‍റെ രീതി.

Samayam Malayalam 10 Jun 2020, 2:37 pm
കണ്ണുർ: ജില്ലയിലെ വിവിധയിടങ്ങളിൽ ബ്ളാക്ക്മാൻ, സ്പ്രിംങ് മാൻ ഭീതിയുടെ ചുരളഴിക്കാൻ പോലിസ് .സൈബർ സെല്ലിന്‍റെ സഹായത്തോടെയാണ് നാട്ടിലെ പ്രധാന ഫ്രീക്കന്മാരുടെ ഫോണുകൾ പോലിസ് നിരീക്ഷിക്കുന്നത്. അസ്വാഭാവികമായി രാത്രി 12 മണിക്ക് സന്ദേശങ്ങൾ കൈമാറിയെന്ന സംശയത്താൽ ചില ഫ്രീക്കൻമാരെ ചോദ്യം ചെയ്യാൻ പോലിസ് സ്റ്റേഷനിൽ വിളിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇവരൊക്കെ അപകടകരമായതും അല്ലാത്തതുമായ നിരവധി ഗെയിമുകൾ. കളിക്കാരുണ്ടെന്ന് സമ്മതിച്ചിട്ടുണ്ടെങ്കിലും ബ്ളാക്ക്മാൻ / സ്പ്രിങ് മാൻ സംഭവങ്ങളുമായി യാതൊരു വിധ ബന്ധവുമില്ലെന്നാണ് പറയുന്നത്.
Samayam Malayalam black man police monitoring whatsapp groups in kannur
ബ്ലാക്ക്മാനും സ്പ്രിംങ് മാനും... നേരറിയാൻ നാട്ടുമ്പുറങ്ങളിലെ ഫ്രിക്കൻമാരുടെ പിറകെ പോലീസ്, വാട്സ്ആപ്പ് ഗ്രൂപ്പുകളും നിരീക്ഷണത്തില്‍!


​ഫ്രീക്കനെ പിടികൂടി

കഴിഞ്ഞ ദിവസം അർധരാത്രി എടക്കാട് പോലിസ് സ്റ്റേഷൻ പരിധിയിലെ മുഴപ്പിലങ്ങാട് അസ്വാഭാവിക സാഹചര്യത്തിൽ കണ്ട ഒരു ഫ്രീക്കനെ നാട്ടുകാർ പിടികൂടി പോലിസിൽ ഏൽപ്പിച്ചിരുന്നു എന്നാൽ ഇയാൾക്ക് ബ്ളാക്ക്മാനുമായി ബന്ധമുണ്ടോയെന്നു പറയാൻ കഴിയില്ലെന്ന് പോലിസ് പറഞ്ഞു. യുവാവിനെതിരെ ഇതുവരെ കേസെടുത്തിട്ടില്ല. ഭുമി യുടെ പ്രതല നിരപ്പിൽ നിന്നും ഒഴുകി നടക്കുന്ന രൂപത്തിൽ കാണുന്ന പുതിയ ഒരു പ്രതിഭാസമാണ് സ്പ്രിങ് മാൻ. തലശേരിയിലെ ചില ഭാഗങ്ങൾ, മുഴപ്പിലങ്ങാട്, ധർമ്മടം, എടക്കാട് തുടങ്ങിയ സ്ഥലങ്ങളിൽ നിരവധി വീട്ടുകാർ സ്പ്രിങ് മാനെ കണ്ടതായി റിപ്പോർട്ടുണ്ട്.

​തളിപ്പറമ്പ് മുതല്‍ പാപ്പിനിശേരി വരെ

ബ്ലാക്ക്മാനെപ്പോലെ രാത്രി കാലങ്ങളിൽ തന്നെയാണ് സ്പ്രിങ്മാന്‍ പ്രതിഭാസവും കണ്ടു വരുന്നത്. വീടുകളിലെ വാതിലിലും ജനാലയിലും മുട്ടി ഉറങ്ങിക്കിടക്കുന്നവരെ ഉണർത്തിയതിനു ശേഷം വായുവിലൂടെ ഒഴുകി പോകുന്നതു പോലെ രക്ഷപ്പെടുന്നതാണ് സ്പ്രിങ്മാന്‍റെ രീതി. വീട്ടിലെ പൂച്ചെടികൾ നശിപ്പിക്കുക, പക്ഷികളുടെ കൂട് തുറന്ന് വിടുക പൈപ്പ് തകർക്കുക, ബൾബുകൾ ഊരിമാറ്റുക തുടങ്ങിയ ഉപദ്രവങ്ങളും സ്പ്രിങ് മാൻ വരുത്തി വയ്ക്കുന്നുണ്ട്.ബ്ലാക്ക്മാനെന്ന പ്രതിഭാസത്തെ കൂടുതൽ കണ്ടുവരുന്നതായി പറയുന്നത് തളിപ്പറമ്പ് മുതൽ പാപ്പിനിശേരി വരെയുള്ള ഭാഗങ്ങളിലാണ് .

​വാട്ആപ്പ് ഗ്രൂപ്പുകള്‍ നിരീക്ഷണത്തില്‍

പാപ്പിനിശേരി അരാളിയിൽ രാത്രി ടെറസിലെ ശബ്ദം കേട്ടു പോയി നോക്കിയ യുവാവിന്‍റെ കൈത്തണ്ടയിൽ ബ്ലാക്ക്മാന്‍ എന്നാരോപിക്കുന്നയാൾ കുത്തി പരുക്കേൽപ്പിച്ചതായി പറയുന്നു.ഇതിന്‍റെ ചിത്രം വാട്സ്ആപ്പിൽ പ്രചരിച്ചുകൊണ്ടിരിക്കെ വളപട്ടണം പോലിസ് അന്വേഷണം നടത്തി കേസെടുത്തുവെങ്കിലും പ്രതിയെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ബ്ലാക്ക് മാൻ / സ്പ്രിങ് മാൻ ഭീതി ചിലർ ആസൂത്രിതമായി സൃഷ്ടിച്ചതാണെന്നാണ് പോലിസിന്റെ വാദം. അതു കൊണ്ടു തന്നെ സൈബർ പോലിസിന്‍റെ സഹായത്തോടെ അർധരാത്രിയ്ക്ക് ശേഷം ആക്ടീവാവുന്ന വാട്സ് ആപ്പ് ഗ്രൂപ്പുകളെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്