പയ്യന്നൂര്‍ (Kannur): പെരിങ്ങോം പോലീസ് സ്റ്റേഷന് പരിധിയിലെ ആലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ ബോംബു സ്ഫോടനം നടന്ന സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞ ശനിയാഴ്ച്ച പകല്‍ 12 മണിയോടെയാണ് സ്ഫോടനമുണ്ടായത്. ആലക്കാട്ടെ ആര്‍എസ്എസ് പ്രവര്ത്തകന് ബിജുവിന് പരിക്കേറ്റിട്ടുണ്ട്. പയ്യന്നൂരിലെ സിപിഎം പ്രവര്ത്തകന് ധനരാജ് വധക്കേസിലെ മുഖ്യപ്രതിയാണ് ബിജു.
വീട്ടില്‍ ബോംബു നിര്മിക്കുന്നതിനിടെയോ സൂക്ഷിച്ചുവെച്ചതു പൊട്ടിത്തെറിച്ചതാണോയെന്നു പോലീസ് സംശയിക്കുന്നുണ്ട്. ഉഗ്രസ്ഫോടനത്തില്‍ ബിജുവിന്റെ രണ്ടു കൈവിരലുകള്‍ അറ്റിട്ടുണ്ട്. സ്ഫോടനം നടന്നയുടന്‍ ബിജുവിന്റെ വീട്ടിലെത്തിയ ഒരു ബൊലേറോ കാറില്‍ ഇയാള്‍ കയറിപോയതായി പ്രദേശവാസികള്‍ പറയുന്നു. സംഭവസമയത്ത് ബിജുവിന്റെ ഭാര്യയും രണ്ടുമക്കളും വീട്ടിലുണ്ടായിരുന്നു. ബിജു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പെരിങ്ങോം പോലീസും ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
പയ്യന്നൂര്‍ ധനരാജ് വധക്കേസിലെ മുഖ്യപ്രതികളിലൊരാളായ ബിജുവിന്റെ വീട്ടില്‍ ബോംബുനിര്‍മാണം നടന്നുവരുന്നതായി സിപിഎം ആരോപിച്ചു. നേരത്തെയും ഇയാളുടെ വീട്ടില്‍ ബോംബു സ്ഫോടനം നടക്കുകയും ഇയാളുടെ അമ്മയ്ക്കുള്‍പ്പെടെ സാരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നുവെന്നു സിപിഎം പ്രാദേശിക നേതൃത്വം ആരോപിച്ചു. പ്രദേശത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് ആര്‍എസ്എസ് ബോംബു നിര്‍മാണത്തിലൂടെ ശ്രമിക്കുന്നതെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന് ആരോപിച്ചു.
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
Topic: Kannur News, Kannur RSS Worker House Bomb Blast, Kannur Bomb Blast