ആപ്പ്ജില്ല

പഞ്ചനക്ഷത്ര ഹോട്ടലുകളെ വെല്ലും ഭക്ഷണ-താമസ സൗകര്യം; കണ്ണൂരിൻ്റെ മനം മയക്കി കാരവൻ കേരള, വീഡിയോ കാണാം

കണ്ണൂർ ജില്ലയിൽ കൗതുകമായി കാരവൻ കേരളാ പ്രദർശനം. വിനോദ സഞ്ചാര വകുപ്പും നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സും സംയുക്തമായാണ് പുതിയ തെരുവിൽ പ്രദർശനം സംഘടിപ്പിച്ചത്.

guest Mahesh-Babu-NV | Lipi 19 Jan 2022, 10:14 pm

ഹൈലൈറ്റ്:

  • കണ്ണൂരിൻ്റെ മനം മയക്കി കാരവൻ പ്രദർശനം.
  • പുതിയ തെരുവിലായിരുന്നു പ്രദർശനം.
  • വിവിധ കമ്പനികളുടെ കാരവനും ക്യാംപ് ട്രക്കുമാണ് പ്രദർശിപ്പിച്ചത്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
കണ്ണൂർ: കണ്ണൂരിൻ്റെ മനം മയക്കി കാരവൻ പ്രദർശനം. വിനോദ സഞ്ചാര വകുപ്പും നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സും സംയുക്തമായാണ് പുതിയ തെരുവിൽ ഫാം കേരള പദ്ധതിയുടെ ഭാഗമായി കാരവൻ കേരളാ പ്രദർശനം നടത്തിയത്. കേരളത്തിലെത്തുന്ന ടൂറിസ്റ്റുകൾക്ക് അത്യാധുനിക സൗകര്യങ്ങളോടുള്ള വാഹന സൗകര്യവും പഞ്ചനക്ഷത്ര ഹോട്ടലുകളെ വെല്ലുന്ന ഭക്ഷണ-താമസ സൗകര്യവുമാണ് കാരവൻ ടൂറിസം പദ്ധതി വിഭാവനം ചെയ്യുന്നത്.
ഇവിടെയും മൺപാത്രനിർമാണത്തിന് വേണം കൈത്താങ്ങ്;കൃഷ്ണേട്ടൻ പറയുന്നു....

പുതിയ തെരു മാഗ്നറ്റ് ഹോട്ടലിലാണ് തിങ്കളാഴ്ച്ച രാവിലെ 8 മണി മുതൽ രാത്രി പത്തു മണി വരെ കാരവനുകളുടെ പ്രദർശനം നടന്നത്. ഇതിനോടൊപ്പം മലബാറിലെ തനതു കലാരൂപങ്ങളായ കോൽക്കളിയും പൂരക്കളിയും നാട്ടു വിഭവങ്ങൾ ഉൾപ്പെടുന്ന ഡിന്നറുമൊരുക്കിയിരുന്നു. ഭാരത് ബെൻസ്, ഫോഴ്സ് എന്നീ കമ്പനികളുടെ കാരവനും ഇസുസു കമ്പനിയുടെ ക്യാംപ് ട്രക്കുമാണ് പ്രദർശിപ്പിച്ചത്.

ചിത്രരചനയില്‍ വിസ്മയം തീര്‍ത്ത് അമ്മയും മകളും, വീഡിയോ

കാരവൻ ഓപ്പറേറ്റർമാർക്ക് ടൂറിസം മേഖലയിൽ നിക്ഷേപം നടത്തുന്നതിന് പ്രോത്സാഹനമേകുന്നതിനാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായുള്ള സബ്സിഡിയും സർക്കാർ നൽകുന്നുണ്ട്. സർക്കാർ കണക്കിൽ ഇതുവരെയായി 1090 കാരവനുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 213 കാരവനുകളാണ് ഇതുവരെ ഇറങ്ങിയിട്ടുള്ളത്. 49 കാരവൻ പാർക്കുകളാണ് ഇതു വരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ടൂറിസം വകുപ്പ് അഡീ. സെക്രട്ടറി ഡോ. വി വേണു ഓൺലൈനായി പരിപാടി ഉദ്ഘാടനം ചെയ്തു.

കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

Topic: Kannur News, Keravan Kerala, Caravan Tourism In Kerala

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്