ആപ്പ്ജില്ല

'എന്നെ വേശ്യയെന്നു വിളിച്ചവന്‍റെ പല്ലടിച്ചു കൊഴിച്ചാൽ പിൻതുണയ്ക്കുമോ...?' കേരളത്തിന്‍റെ ടീച്ചറമ്മയോട് ചിത്രലേഖയുടെ ചോദ്യം

യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് തനിക്ക് വാഗ്ദാനം ചെയ്ത ഭൂമിയും വീട് വെക്കാനുള്ള പണവും അട്ടിമറിക്കപ്പെട്ടതായി ചിത്രലേഖ ആരോപിക്കുന്നു. തന്നെ മോശമായി ചിത്രീകരിച്ച സിപിഎം പ്രതിനിധിക്കെതിരെ പ്രതികരിച്ചാൽ മന്ത്രി കെ.കെ ശൈലജ പിന്തുണക്കുമോ എന്നും ചിത്രലേഖ ചോദിച്ചു

Lipi 1 Oct 2020, 6:43 pm
കണ്ണൂർ: ജീവിക്കാൻ വേണ്ടി ഓട്ടോറിക്ഷയോടിക്കുന്ന ചിത്രലേഖയെന്ന ദളിത് യുവതിയെ കേരളം നേരത്തെയും കേട്ടിട്ടുണ്ട്. അതിനെക്കാളുപരിയായി പാർട്ടി ഗ്രാമത്തിൽ തൊഴിൽ നിഷേധവും ജാതിവിവേചനവും നേരിട്ട അവർ നീതിക്കായി കളക്ടറേറ്റിനു മുൻപിലും സെക്രട്ടറിയേറ്റിലെ സമരപന്തലിലും രാപ്പകൽ കുത്തിയിരിപ്പു നടത്തിയതു മാധ്യമങ്ങളിൽ വാർത്തയായിരുന്നു.ഇതിനെ തുടർന്ന് കഴിഞ്ഞ യു.ഡി.എഫ് സർക്കാർ അവർക്ക് അഞ്ചു സെന്റ് ഭൂമിയും വീടുവയ്ക്കാൻ പണവും നൽകിയിരുന്നു.എന്നാൽ ഈ തീരുമാനം പിണറായി സർക്കാർ അധികാരത്തിലെത്തിയപ്പോൾ പിൻവലിച്ചു.വീടുമില്ല പണവുമില്ല.
Samayam Malayalam chithralekha
വീടിനു മുൻപിൽ സമരം നടത്തുന്ന ചിത്രലേഖ


Also Read: 'അച്ചച്ഛനൊരു മുത്തം കൊടുക്കണേ'...മഹേന്ദ്രൻ പറഞ്ഞതിത്ര മാത്രം; ചെയ്യാത്ത കുറ്റത്തിന് ജയിലിൽ കഴിഞ്ഞത് 11 വർഷങ്ങൾ

പണി പൂർത്തിയാകാത്ത വീടിനു മുൻപിൽ കുത്തിയിരുന്ന് പ്രതിഷേധ സമരം നടത്തുകയാണിപ്പോ ൾ ചിത്രലേഖ. ഡബ്ബിങ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മിയും കൂട്ടാളികളും സ്ത്രീവിരുദ്ധ പരാമർശം നടത്തിയ യുട്യൂബറെ താമസസ്ഥലത്തു കയറി പൊതിരെ തല്ലിയത് വലിയ വിവാദമായതിന് പിന്നാലെ പോലീസ് കേസെടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ശൈലജയുമെല്ലൊം ഇതിനെ ശക്തിയുക്തം പിൻതുണച്ചു രംഗത്തുവന്നു. ഈ സാഹചര്യത്തിൽ സ്ത്രീകളെ സോഷ്യൽ മീഡിയയിലൂടെ അവഹേളിക്കുന്നവർക്കെതിരെ നിയമ നിർമാണം നടത്തുമെന്നു വരെ മുഖ്യമന്ത്രി അറിയിച്ചു. സ്ത്രീ പക്ഷത്തോടു ചേർന്നു നിൽക്കുന്നുവെന്നു പറയുന്ന സർക്കാർ വർഷങ്ങളായി താൻ നേരിടുന്ന അവഹേളനങ്ങൾ കണ്ടില്ലെന്നു നടിക്കുകയാണെന്ന് ചിത്രലേഖ ആരോപിച്ചു.

Also Read: ആലപ്പുഴക്കാർക്ക് അഭിമാനിക്കാം! നമ്മുടെ സ്വന്തം വീഡിയോ കോൺഫറൻസിങ് ആപ്പ് ഉടൻ പ്ലേസ്റ്റോറിൽ... 'വീ കൺസോൾ' ജനങ്ങൾക്കിടയിലേക്ക്

"വേശ്യയെന്ന് വിളിച്ചവന്റെ പല്ലടിച്ചു കൊഴിച്ചാൽ പിൻതുണക്കുമോ? യു ട്യൂബറെ തല്ലിപ്പരിപ്പെടുത്ത ഭാഗ്യലക്ഷ്മിയെ പുകഴ്ത്തിയ മന്ത്രി തന്നെ വേശ്യയെന്നു ആക്ഷേപിച്ച് പോസ്റ്ററൊട്ടിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ പല്ലടിച്ചു കൊഴിച്ചാൽ പിൻതുണക്കുമോ?"- ചിത്രലേഖ ചോദിക്കുന്നു. കേരളത്തിലെ ദളിത് വിഭാഗങ്ങളോട് സിപിഎം പുലർത്തുന്ന ഇരട്ടത്താപ്പാണ് ഇതിനു പിന്നിലെന്ന് ഇവർ ആരോപിക്കുന്നു. പാർട്ടി ഗ്രാമമായ പയ്യന്നൂർ എടാട്ട് ജീവിക്കുമ്പോഴാണ് ചിത്രലേഖയെ സിപിഎം കുലംകുത്തിയായി ചിത്രീകരിച്ചു വേട്ടയാടാൻ തുടങ്ങിയത്. പാർട്ടിക്ക് അനഭിമതയായെങ്ങനെ? ഓട്ടോ തൊഴിലാളികൾ തമ്മിലുള്ള വെറുമൊരു തൊഴിൽ തർക്കമാണ് പിന്നീട് ജാതിഭ്രഷ്ടിലേക്കും തൊഴിൽ നിഷേധത്തിലും കുടുംബത്തെ വേട്ടയാടലിലെക്കുമെത്തിച്ചതെന്ന് ചിത്രലേഖ പറയുന്നു.

Also Read:
കോന്നിയെ വിറപ്പിച്ച കടുവയും കഥാപാത്രം,ആനുകാലിക സംഭവങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിച്ച് കാർട്ടൂണിസ്റ്റ് ഷാജി മാത്യു

2004 ഒക്ടോബറിൽ ആകെയുള്ള ഭൂമി പണയം വെച്ച് പി.എം.ആർ.വൈ സ്കീമിലാണ് ചിത്രലേഖ ഓട്ടോറിക്ഷ വാങ്ങിയത്. എന്നാൽ ഇതുമെടുത്ത് പയ്യന്നൂർ എടാട്ടിലെ ഓട്ടോസ്റ്റാൻഡിൽ എത്തിയപ്പോൾ കളി മാറി. സ്വന്തം നാടായിട്ടു കൂടി അവിടെ വണ്ടി ഓടിക്കാൻ പറ്റില്ലെന്ന് സി.ഐ.ടി.യു പ്രവർത്തകർ പറഞ്ഞു.ഇതോടെ തർക്കവും തുടങ്ങി.തനിക്കെതിരെ ജാതി അവഹേളനം പോലും ചിലർ നടത്തിയതായി ചിത്രലേഖ പറയുന്നു. സി.ഐ.ടി.യു വിട്ട് സി.പി.എം വിഷയത്തിലിടപ്പെട്ടതോടെ സ്ഥിതിഗതികൾ വഷളായി. ഓട്ടോ ഓടിക്കാനുള്ള പെർമിറ്റ് തടസപ്പെടുത്തി. ഒടുവിൽ രണ്ടു മാസത്തോളം ശ്രമിച്ചാണ് പെർമിറ്റ് കിട്ടിയത്. പെർമിറ്റുമായി ഓട്ടോസ്റ്റാൻഡിലെത്തിയെ ചിത്രലേഖയെ സി.ഐ.ടി.യു പ്രവർത്തകർ സ്ത്രീയെന്ന പരിഗണന നൽകാതെ കേട്ടാലറയ്ക്കുന്ന തെറി വിളിച്ചോടിച്ചു. വീണ്ടും ചെന്നപ്പോൾ കൈയ്യാങ്കളിയായി.സി.ഐ.ടി പ്രവർത്തകർ വളഞ്ഞിട്ട് ഓട്ടോറിക്ഷ കുത്തി കീറി.

Also Read: പണി വരുന്നുണ്ടേ... സൂക്ഷിച്ചോ!! 'ഊറ്റ്' എന്ന ന്യൂജന്‍ രംഗത്ത്... ഇനി രണ്ട് ദിവസം കൊണ്ട് ചാരായം റെഡി

ഈ വിഷയം പോലീസിൽ പരാതി നൽകിയപ്പോഴാണ് ഇവരുടെ ഭർത്താവും സഹോദരനും അക്രമിക്കപ്പെട്ടത്. ഇതോടെ എടാട്ട് നിന്നും ചിത്രലേഖയ്ക്കും കുടുംബത്തിന്നും നാടുവിടേണ്ടി വന്നു. നിലവില്‍ പുതിയ തെരുവിനടുത്തെ കാട്ടാമ്പള്ളിയില്‍ വാടകവീട്ടിലാണ് ചിത്രലേഖയും ഭര്‍ത്താവും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബം താമസിക്കുന്നത്. സ്വന്തമായൊരു വീടെന്ന ഇവരുടെ സ്വപ്നമാണ് പിണറായി സർക്കാർ തകർത്തു കളഞ്ഞത്. ഇതിനെതിരെ പണി പൂർത്തിയാകാത്ത വീടിനു മുൻപിൽ കുത്തിയിരുന്ന് സമരം നടത്തിയ ചിത്രലേഖയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്