ആപ്പ്ജില്ല

ബഫർസോൺ: സർക്കാർ നിലപാട് വളച്ചൊടിക്കാൻ ബോധപൂർവ്വ ശ്രമമെന്ന് മുഖ്യമന്ത്രി

ബഫർസോണിൻ്റെ പേരിൽ വിവേചനമുണ്ടാക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഉപഗ്രഹ സർവേയ്ക്കു പിന്നിൽ സദുദ്ദേശം മാത്രമാണെന്നും മുഖ്യമന്ത്രി കണ്ണൂരിൽ പറഞ്ഞു.

Edited byകാർത്തിക് കെ കെ | Lipi 18 Dec 2022, 7:44 pm

ഹൈലൈറ്റ്:

  • ബഫർസോണിൽ മുഖ്യമന്ത്രി.
  • 'വിവേചനമുണ്ടാക്കാൻ ചിലർ ശ്രമിക്കുന്നു'.
  • ഉപഗ്രഹ സർവേയ്ക്കു പിന്നിൽ സദുദ്ദേശം മാത്രമാണെന്നും മുഖ്യമന്ത്രി
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Pinarayi Vijayan On Buffer Zone
മുഖ്യമന്ത്രി പിണറായി വിജയൻ.
കണ്ണൂർ: ബഫർസോണുമായി ബന്ധപ്പെട്ട ജനവാസ കേന്ദ്രങ്ങളിലുള്ളവർക്ക് പീഡയനുഭവിക്കാതെ സ്വൈര്യജീവിതം തുടരാൻ കഴിയണമെന്ന നിലപാടാണ് സംസ്ഥാന സർക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബഫർസോണിൻ്റെ പേരിൽ വിവേചനമുണ്ടാക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും ഉപഗ്രഹ സർവേയ്ക്കു പിന്നിൽ സദുദ്ദേശം മാത്രമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാന യുവജന ക്ഷേമ ബോർഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഡിസംബർ 18 മുതൽ 21 വരെ നടത്തുന്ന സംസ്ഥാന കേരളോത്സവത്തിന്റെ കലാമത്സരങ്ങൾ കണ്ണൂർ പൊലീസ് മൈതാനിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ബഫർസോൺ സംബന്ധിച്ച സുപ്രീംകോടതിയുടെ ഉത്തരവ് എങ്ങനെ ബാധിക്കുമെന്നത് ജനതാൽപര്യം മുൻനിർത്തി കോടതിയിൽ പറയാനും കേന്ദ്ര സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്താനും സർക്കാർ തയ്യാറായി. നേരത്തെ കോടതി ഉത്തരവിൻ്റെ ഭാഗമായി ഒരു റിപ്പോർട്ട് നൽകേണ്ടതുണ്ടായിരുന്നു. അത് വേഗത്തിലാക്കാനാണ് ഉപഗ്രഹ സർവേ നടത്തിയത്. സദുദ്ദേശം മാത്രമാണതിന് പിന്നിൽ. ഉപഗ്രഹ സർവേയിൽ എല്ലാ കാര്യങ്ങളും ഉൾപ്പെട്ടിട്ടില്ല എന്ന ബോധ്യത്തെ തുടർന്ന് സർവേ ഫലം അന്തിമരേഖയല്ലെന്ന നിലപാടെടുത്തു.

സാജു എന്തിന് ഈ കടുംകൈ ചെയ്തു? വിശ്വസിക്കാനാവാതെ ബന്ധുക്കളും നാട്ടുകാരും; അഞ്ജുവിന്‍റെയും മക്കളുടെയും അരുംകൊലയില്‍ നടുങ്ങി പടിയൂര്‍ ഗ്രാമം
പ്രാദേശിക പ്രത്യേകതകൾ പഠിക്കാൻ ജസ്റ്റിസ് തോട്ടത്തിൽ അധിപനായി വിദഗ്ധ സമിതിയെ നിയോഗിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വിവരങ്ങൾ വാർഡ് അടിസ്ഥാനത്തിൽ രേഖപ്പെടുത്താൻ അവസരം നൽകി. ഇങ്ങനെ റിപ്പോർട്ട് കുറ്റമറ്റതാക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. എന്നാൽ ഇതൊന്നുമല്ല നടക്കുന്നതെന്ന് വരുത്തി തീർക്കാൻ ചിലർ ശ്രമിക്കുന്നു. വ്യക്തമായ ഉദ്ദേശങ്ങളാണതിന് പിന്നിൽ. ഇത് തിരിച്ചറിയാൻ കഴിയണം. നാടിൻ്റെയും ജനങ്ങളുടെയും താൽപര്യം സംരക്ഷിക്കാൻ എല്ലാവരുടേയും പിന്തുണ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മയക്കുമരുന്നിനെതിരെയും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെയുമുള്ള ചാലകശക്തിയാകാൻ കേരളോത്സവം പോലുള്ള യുവജനമേളകൾക്ക് കഴിയട്ടെയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടിച്ചേർത്തു.

വീടിന് മുകളിൽ സൂക്ഷിച്ചത് 12 ലക്ഷത്തിന്റെ എംഡിഎംഎ; 21കാരൻ പിടിയിൽ

സംസ്ഥാന കേരളോത്സവം കലാമത്സരങ്ങൾക്ക് തിരിതെളിഞ്ഞു

കണ്ണൂർ നഗരത്തിലെ പോലീസ് മൈതാനി, മുനിസിപ്പൽ സ്‌കൂൾ, ദിനേശ് ഓഡിറ്റോറിയം, ജവഹർ ലൈബ്രറിയിലെ രണ്ടു വേദികൾ, കോളേജ് ഓഫ് കൊമേഴ്സ് എന്നിവിടങ്ങളിൽ പ്രത്യേകം സജ്ജീകരിച്ച ആറു വേദികളിലാണ് മത്സരങ്ങൾ അരങ്ങേറുക. 59 ഇനം കലാമത്സരങ്ങളിലായി വിവിധ ജില്ലകളിൽ നിന്നുള്ള 3500 ൽ പരം മത്സരാർഥികൾ പങ്കെടുക്കും. വ്യക്തിഗതമായും ക്ലബ് തലത്തിലുമാണ് മത്സരം. ഏറ്റവും മികച്ച ജില്ലയ്ക്ക് എവർ റോളിംഗ് ട്രോഫി സമ്മാനിക്കും. ഏറ്റവും മികച്ച ക്ലബിനും പുരസ്‌കാരം നൽകും. കലാതിലകം, കലാപ്രതിഭ എന്നിവർക്ക് 10,000 രൂപയുടെ പുരസ്‌കാരം നൽകും.

കണ്ണൂ‍ര്‍ ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

21 ന് സമാപന സമ്മേളനം സാഹിത്യകാരൻ എം മുകുന്ദൻ ഉദ്ഘാടനം ചെയ്യും. അന്ന് വൈകീട്ട് അഞ്ച് മണിക്ക് സിതാര കൃഷ്ണകുമാർ നയിക്കുന്ന സംഗീതവിരുന്നും ഉണ്ടാകും. പൂർണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ചാണ് കേരളോത്സവം നടത്തുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് കലാപരിപാടികൾ, ഫുട്‌ബോൾ ടോക്ക്, ലോകകപ്പ് ഫുട്‌ബോൾ ഫൈനൽ ബിഗ് സ്‌ക്രീൻ പ്രദർശനം എന്നിവയും നടന്നു.

Read Latest Local News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്