ആപ്പ്ജില്ല

കൊവിഡ് കാലത്തും ബിജെപിയുടെ 'കൊലവിളി മുദ്രാവാക്യം'; മഴയിലും തിളക്കുന്നു കണ്ണൂരിലെ അക്രമ രാഷ്ട്രീയം!!

'അക്രമത്തിന് കോപ്പ് കൂട്ടും, കുട്ടി സഖാക്കളെ അടക്കീല്ലെങ്കില്‍, ലോക്കല്‍ സെക്രട്ടറി, ബ്രാഞ്ച് സെക്രട്ടറി, വീട്ടില്‍ കിടന്ന് ഉറങ്ങില്ല, നമ്മുടെ പ്രവര്‍ത്തകരെ തൊട്ടെന്നാല്‍ സിപിഎമ്മിന്‍ നേതാക്കളെ വീട്ടില്‍ കയറി വെട്ടും ഞങ്ങള്‍. ആരാ പറയുന്നെന്നറിയാലോ, ആര്‍എസ്എസ്സെന്ന് ഓര്‍ത്തോളൂ', എന്നാണ് പുറത്തുവന്ന ദൃശ്യങ്ങളില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുവിളിക്കുന്ന കൊലവിളി മുദ്രാവാക്യം.

Samayam Malayalam 23 Jun 2020, 2:35 pm
കണ്ണൂര്‍: കൊവിഡിനിടെയിലും കണ്ണൂരിൽ കൊലവിളി രാഷ്ട്രീയം തുടരുന്നു. കണ്ണപുരത്ത് സിപിഎം നേതാവും ജില്ലാ പഞ്ചായത്തംഗവുമായ പിപി ഷാജിറിനെതിരെയും മറ്റു സിപിഎം നേതാക്കൾക്കുമെതിരെയാണ് ബിജെപി- ആർഎസ്എസ് നേതാക്കൾ പോലിസ് കവാടത്തിന് മുൻപിലിരുന്ന് കൊലവിളി മു ദ്രാവാക്യങ്ങൾ മുഴക്കിയത്. സിപിഎം പ്രവര്‍ത്തകരെ വെട്ടിയരിഞ്ഞ് കാട്ടില്‍ തള്ളുമെന്നും, വീട്ടില്‍ കയറി വെട്ടുമെന്നും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചത് പോലീസ് സ്റ്റേഷൻ കവാടത്തിൽ വെച്ചായിരുന്നു.
Samayam Malayalam controversy on bjps slogan against cpm in kannur
കൊവിഡ് കാലത്തും ബിജെപിയുടെ 'കൊലവിളി മുദ്രാവാക്യം'; മഴയിലും തിളക്കുന്നു കണ്ണൂരിലെ അക്രമ രാഷ്ട്രീയം!!


​പരാതികൊടുത്തിട്ടും നടപടിയില്ല

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കണ്ണപുരത്ത് സിപിഎം-ബിജെപി സംഘര്‍ഷം നടന്നു വരികയാണ്. ഒരു ബിജെപി പ്രവര്‍ത്തകന്‍റെ വീടാക്രമിച്ചു എന്ന ആരോപണത്തില്‍ നിന്നാണ് സംഘര്‍ഷത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് ചില ബിജെപി പ്രവര്‍ത്തകര്‍ സിപിഎം പ്രവര്‍ത്തകരിലൊരാളുടെ ബൈക്ക് തടഞ്ഞു. അതിനുശേഷം ഒരു ബിജെപി നേതാവിന്‍റെ ബൈക്ക് കത്തിച്ചിരുന്നു. ഇതിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നാണ് ബിജെപിയുടെ ആരോപണം. ഇതിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ എസ്പിക്ക് പരാതി നല്‍കിയിരുന്നു. അതിന് ശേഷവും ഒരു നടപടിയുമുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി പ്രവര്‍ത്തകര്‍ കണ്ണപുരം പോലീസ് സ്റ്റേഷന് മുന്നില്‍ ധര്‍ണ്ണ സംഘടിപ്പിച്ചത്.

​"സിപിഎമ്മിന്‍ നേതാക്കളെ വീട്ടില്‍ കയറി വെട്ടും ഞങ്ങള്‍"


ബിജെപി ജില്ലാ പ്രസിഡന്‍റാണ് ഈ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തത്. പോലീസിന് സിപിഎം ചായ്‌വാണെന്നും, സിപിഎം പ്രവര്‍ത്തകര്‍ പങ്കെടുത്ത അക്രമങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നില്ലെന്നും എൻ ഹരിദാസ് ആരോപിച്ചു. ഇതോടെ പ്രകോപിതരായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വിളിച്ച മുദ്രാവാക്യം ഏറ്റുവിളിക്കുകയായിരുന്നു ധര്‍ണ്ണയില്‍ പങ്കെടുത്തവര്‍. 'അക്രമത്തിന് കോപ്പ് കൂട്ടും, കുട്ടി സഖാക്കളെ അടക്കീല്ലെങ്കില്‍, ലോക്കല്‍ സെക്രട്ടറി, ബ്രാഞ്ച് സെക്രട്ടറി, വീട്ടില്‍ കിടന്ന് ഉറങ്ങില്ല, നമ്മുടെ പ്രവര്‍ത്തകരെ തൊട്ടെന്നാല്‍ സിപിഎമ്മിന്‍ നേതാക്കളെ വീട്ടില്‍ കയറി വെട്ടും ഞങ്ങള്‍. ആരാ പറയുന്നെന്നറിയാലോ, ആര്‍എസ്എസ്സെന്ന് ഓര്‍ത്തോളൂ', എന്നാണ് പുറത്തുവന്ന ദൃശ്യങ്ങളില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുവിളിക്കുന്ന കൊലവിളി മുദ്രാവാക്യം.

​കര്‍ശന നടപടി വേണമെന്ന് ജില്ല സെക്രട്ടറി

ഇതേസമയം കണ്ണപുരം പോലീസ് സ്റ്റേഷനില്‍ കൊലവിളി മുദ്രാവാക്യം വിളിക്കുകയും പ്രകോപനപരമായ പ്രസംഗം നടത്തുകയും പോലീസിനെ കൈയേറ്റം ചെയ്യുകയും ചെയ്ത ബിജെപിക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കൊവിഡ് കാലത്ത് ഒരു സംഘര്‍ഷവുമില്ലാതെ തികച്ചും സമാധാനപരമായ അന്തരീക്ഷമാണ് ജില്ലയില്‍ നിലനില്‍ക്കുന്നത്. അത് തകര്‍ക്കാനാണ് ബിജെപി ബോധപൂര്‍വമായി സംഘര്‍ഷമുണ്ടാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

​അക്രമത്തില്‍ സിപിഎമ്മിന് പങ്കില്ല

കണ്ണപുരത്ത് നടന്ന ദൗര്‍ഭാഗ്യകരമായ സംഭവത്തില്‍ ഒരു പങ്കും സിപിഎമ്മിനില്ല. എന്നാല്‍ സിപിഎം നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ പിപി ഷാജിറിനെതിരെ കൊലവിളി മുദ്രാവാക്യവും പ്രകോപനപരമായ പ്രസംഗവുമാണ് ബിജെപിക്കാര്‍ നടത്തിയത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അടക്കമുള്ള പോലീസുകാരെ കൈയേറ്റം ചെയ്യുകയും ചെയ്തു. ഇതിനെതിരെ ജനാധിപത്യ വിശ്വാസികളുടെ പ്രതിഷേധം ഉയര്‍ന്നുവരണം. കുറ്റക്കാര്‍ക്കെതിരെ പോലിസിന്റെന്‍റെ ഭാഗത്തു നിന്ന് കര്‍ശന നടപടിയുണ്ടാകണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്