ആപ്പ്ജില്ല

M V Govindan: ആദ്യം നിരോധിക്കേണ്ടത് ആര്‍എസ്എസിനെ, അവരാണല്ലോ ഏറ്റവും വലിയ വര്‍ഗീയ സംഘടന: എം വി ഗോവിന്ദൻ

നിരോധിക്കുകയാണെങ്കില്‍ ആദ്യം നിരോധിക്കേണ്ടത് ആര്‍എസ്എസിനെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നിരോധിച്ചതു കൊണ്ടു മാത്രം ഒരു പ്രസ്ഥാനത്തെയും ഇല്ലാതാക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം.

guest Mahesh-Babu-NV | Lipi 27 Sept 2022, 8:26 pm

ഹൈലൈറ്റ്:

  • ആദ്യം നിരോധിക്കേണ്ടത് ആര്‍എസ്എസിനെയാണെന്ന് എം വി ഗോവിന്ദൻ.
  • 'നിരോധിച്ചതു കൊണ്ടു മാത്രം ഒരു പ്രസ്ഥാനത്തെയും ഇല്ലാതാക്കാന്‍ കഴിയില്ല'.
  • ഹര്‍ത്താല്‍ നിര്‍ത്തണമെന്ന് പറയുന്നതിനോട് അനുകൂല അഭിപ്രായമില്ലെന്നും അദ്ദേഹം.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
കണ്ണൂര്‍ (Kannur): നിരോധിച്ചതു കൊണ്ടു മാത്രം ഒരു പ്രസ്ഥാനത്തെയും ഇല്ലാതാക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ (M V Govindan on RSS). നിരോധിക്കുകയാണെങ്കില്‍ ആദ്യം നിരോധിക്കേണ്ടത് ആര്‍എസ്എസിനെയാണ് (PFI Ban). നിരോധിക്കുമോ, അത് ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ കഴിയില്ലെന്ന് എല്ലാവര്‍ക്കും അറിയാം. അവരാണല്ലോ ഇന്ത്യയിലെ ഏറ്റവും വലിയ വര്‍ഗീയവാദ സംഘടനയെന്നും എം വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു. കണ്ണൂര്‍ വിമാനത്താവളത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ ആര്‍എസ്എസിനെ നിരോധിച്ചിട്ടുണ്ട്. പഴയ സിപിഐയെ നിരോധിച്ചിട്ടുണ്ട്. വര്‍ഗീയശക്തികളെ നിരോധിക്കേണ്ട സാഹചര്യമാണെങ്കില്‍ ആര്‍എസ്എസിനെ നിരോധിക്കേണ്ട സാഹചര്യമാണുള്ളതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

റിസോർട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചു, ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിയും, തലശേരിയിൽ അധ്യാപകനെതിരെ കേസ്
തെറ്റായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകള്‍ക്കെതിരെ നല്ല ബോധവല്‍ക്കരണം വേണം. നിയമപരമായി അവയെ നേരിടണം. തെറ്റായ മാര്‍ഗങ്ങളിലൂടെ അവര്‍ പോകുന്നത് തടയണം. ആരെയും നിരോധിച്ചതു കൊണ്ടു മാത്രം കാര്യമില്ല. അവയൊക്കെ മറ്റുപല പേരിലും പിന്നീട് വന്നിട്ടുണ്ടെന്നതാണ് ചരിത്രം. എല്ലാ ഹര്‍ത്താലും ജനപിന്തുണയില്ലാത്തതാണെന്ന് പറയുന്നതിനോട് യോജിപ്പില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി എം വി ഗോവിന്ദന്‍ പറഞ്ഞു.

അപൂർവ്വ സോഫ്‌റ്റ്‌വെയർ, മറിച്ച് വിറ്റാൽ കോടികൾ... പറഞ്ഞ് പറ്റിച്ച് ഒന്നരക്കോടി തട്ടിയെടുത്തതായി പരാതി
ഹര്‍ത്താല്‍ നിര്‍ത്തണമെന്ന് പറയുന്നതിനോട് അനുകൂല അഭിപ്രായമില്ല. പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ അവകാശം സംരക്ഷിക്കണം. എന്നാല്‍ ഹര്‍ത്താലിൻ്റെ മറവില്‍ ജനങ്ങള്‍ക്കെതിരെയുള്ള കടന്നാക്രമണം തടയേണ്ടതാണെന്നും ഇതിനെതിരെ ശക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു.

കണ്ണൂ‍ര്‍ ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം


Read Latest Local News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്