ആപ്പ്ജില്ല

'ആര്‍എസ്എസ് നേതാവ് നടത്തുന്ന വിദ്യാഭ്യാസ സ്ഥപനത്തിന് നഗരസഭ വക മൂന്ന് സെന്‍റ്;' ഇരിട്ടിയില്‍ വീണ്ടും വിവാദം, സിപിഎമ്മില്‍ പ്രതിഷേധം!!

ഇതോടെ വത്സൻ തില്ലങ്കേരിയുടെ നേതൃത്വത്തിലുള്ള പ്രഗതി മാനേജ്മെന്‍റ് നഗരസഭാ സെക്രട്ടറിക്ക് മൂന്ന് സെന്‍റ് സ്ഥലം ഏറ്റെടുക്കാൻ അപേക്ഷ നൽകുകയും ഇതു പ്രകാരം ശൗചാലയം പണിയാൻ സ്ഥലമേറ്റെടുക്കുകയും ചെയ്തു.

Lipi 2 Jul 2020, 3:53 pm
കണ്ണൂർ: പരേതയായ വയോധികയുടെ ക്ഷേമ പെൻഷൻ വ്യാജ ഒപ്പിട്ടു വാങ്ങിയ സിപിഎം വനിതാ നേതാവ് കുടുങ്ങിയതിനു പിന്നാലെ ഇരിട്ടി മേഖലയിൽ മറ്റൊരു വിവാദം കൂടി പുകയുന്നു. ബന്ധുവായ ആർഎസ്എസ് നേതാവ് നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനത്തിനായി ശൗചാലയം പണിയാൻ സിപിഎം ഭരിക്കുന്ന ഇരിട്ടി നഗരസഭ മൂന്ന് സെന്‍റ് ഏറ്റെടുത്ത വിവരമാണ് പുറത്തുവന്നത്. ഇരിട്ടിയിൽ ആർഎസ്എസ് നേതാവായ വത്സൻ തില്ലങ്കേരി നേരിട്ട് നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് പ്രഗതി.
Samayam Malayalam Iritty map


Also Read: മാതൃസംഗമത്തിനും വാര്‍ഷികാഘോഷത്തിനും വരെ പണപിരിവ്; സ്കൂളുകള്‍ തുറന്നില്ലെങ്കിലും ഫീസടക്കണം, അണ്‍എയ്ഡസ് വിദ്യാലയങ്ങളില്‍ പകല്‍ക്കൊള്ള!!

ഇവിടെ ശൗചാലയം പണിയുന്നതിനായി സുരേഷ് ഗോപി എംപി യുടെ വികസന ഫണ്ടിൽ നിന്നും 10.3 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ ഫീസ് വാങ്ങി പഠിപ്പിക്കുന്ന സ്ഥാപനമായതിനാൽ എംപി ഫണ്ട് നേരിട്ട് വാങ്ങി കൈകാര്യം ചെയ്യാനുള്ള തടസം നേരിട്ടു. എന്നാൽ ഇരിട്ടി നഗരസഭ ഏറ്റെടുത്താൽ പദ്ധതി നടത്താമെന്ന നിർദ്ദേശമുയർന്നു. ഇതോടെ വത്സൻ തില്ലങ്കേരിയുടെ നേതൃത്വത്തിലുള്ള പ്രഗതി മാനേജ്മെന്‍റ് നഗരസഭാ സെക്രട്ടറിക്ക് മൂന്ന് സെന്‍റ് സ്ഥലം ഏറ്റെടുക്കാൻ അപേക്ഷ നൽകുകയും ഇതു പ്രകാരം ശൗചാലയം പണിയാൻ സ്ഥലമേറ്റെടുക്കുകയും ചെയ്തു.

Also Read: കെ സുരേന്ദ്രനെതിരെ ഫേസ്ബുക്ക് പോസ്റ്റ്; യൂത്ത് കോൺഗ്രസ് പ്രവർത്തകനെതിരെ കേസ്

എന്നാൽ കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ എംപി ഫണ്ട് ലഭിച്ചില്ല. ഇതോടെയാണ് പദ്ധതി നിലച്ചത്. പിന്നീട് ആർഎസ്എസ് നേതാവിന് ഇരിട്ടി നഗരസഭാ ചെയർമാൻ സ്ഥലം ഏറ്റെടുക്കാൻ ഒത്താശ ചെയ്തു കൊടുത്തുവെന്ന ആരോപണം സിപിഎമ്മിനുള്ളിൽ ശക്തമാവുകയും പാർട്ടി സംസ്ഥാന സെക്രട്ടറിക്ക് വരെ പരാതി നൽകുകയും ചെയ്തു. വത്സൻ തില്ലങ്കേരിയുമായി കുടുംബ ബന്ധമുള്ളതിനാൽ ഇരിട്ടി നഗരസഭ ചെയർമാൻ പിപി അശോകൻ വഴിവിട്ട സഹായം ചെയ്തു കൊടുത്തുവെന്നാണ് ആരോപണം. എന്നാൽ ഭൂമി ഏറ്റെടുത്ത വിവരം താനറിയില്ലെന്നും നഗരസഭാ സെക്രട്ടറിയുടെ അധികാരപരിധിയിൽ വരുന്ന കാര്യമാണെന്നും പിപി അശോകൻ പ്രതികരിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്