ആപ്പ്ജില്ല

സി വി എൻ ഇരിണാവ് ഇനി ഓർമ്മ; വിടപറഞ്ഞത് അവഗണനയേറ്റ കലാകാരൻ

പ്രശസ്ത നാടക നടനും മേക്കപ്പ് മാനുമായ സി വി എന്‍ ഇരിണാവ് അന്തരിച്ചു. ഇന്ന് പുലർച്ചെ കണ്ണൂര്‍ എകെജി സഹകരണ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. കുറച്ചുകാലമായി അസുഖബാധിതനായിരുന്നു.

Lipi 28 Dec 2020, 2:41 pm
കണ്ണൂർ: അവഗണനയില്ലാത്ത ലോകത്തേക്ക് ഒരു കലാകാരൻ കൂടി വിടപറഞ്ഞു. പ്രശസ്ത നാടക നടനും മേക്കപ്പ് മാനുമായ സി വി എന്‍ (ചേണിച്ചേരി വളപ്പില്‍ നാരായണന്‍) ഇരിണാവാണ് ഓർമ്മയായത്. കണ്ണൂര്‍ എകെജി സഹകരണ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു അന്ത്യം. തളിപ്പറമ്പില്‍ താമസിക്കുന്ന അദ്ദേഹം കുറച്ചുകാലമായി അസുഖബാധിതനായിരുന്നു.
Samayam Malayalam CVN Irinavu
സി വി എൻ ഇരിണാവ്


ലീഗ് നേതാക്കളെ തടഞ്ഞുവെച്ച് ഇളമുറക്കാര്‍; പ്രതിഷേധം, രാജി.. ബഹളമയം!

1955 ല്‍ പി ജി ഇരിണാവ് (പയ്യനാട് ഗോവിന്ദന്‍ വൈദ്യര്‍) സംവിധാനം ചെയ്ത 'പ്രഹസനം' എന്ന രാഷ്ട്രീയ നാടകത്തിലൂടെ അരങ്ങേറ്റം കുറിച്ച സി വി എന്‍ ആറ് പതിറ്റാണ്ടിലധികം നാടകത്തിൻ്റെ വിവിധ തലങ്ങളില്‍ നിറഞ്ഞുനിന്നു. കേരളത്തിലെ ഒട്ടുമിക്ക നാടക രചയിതാക്കളുടെ രചനകള്‍ക്കും സി വി രംഗഭാഷ്യമൊരുക്കി. കെ ടി മുഹമ്മദിന്റെ കാഫര്‍, കെ എം ആറിന്റെ രാജസൂയം, ഇബ്രാഹിം വെങ്ങരയുടെ ജഹന്നം, ഇ കെ അയമുവിന്റെ ജ്ജ് നല്ല മന്‌സനാവാന്‍ നോക്ക്, തോപ്പില്‍ ഭാസിയുടെ ഒളിവിലെ ഓര്‍മ്മകള്‍, കാലടി ഗോപിയുടെ ഏഴു രാത്രി, ഡോ. ടി പി സുകുമാരന്റെ ആയഞ്ചേരി വല്യശ്മാന്‍, ഒ കെ കുറ്റിക്കോലിന്റെ കളിയാട്ടം തുടങ്ങിയ പ്രശസ്തമായ നാടകങ്ങള്‍ക്ക് സംവിധായകനായും അഭിനേതാവായും ചമയക്കാരനായും സി വി എന്‍ കൈയ്യൊപ്പ് ചാര്‍ത്തി. ചമയക്കാരന്‍ എന്ന നിലയിലാണ് സി വി എന്‍ ഏറെ പ്രശസ്തനായത്. ഏതു കഥാപാത്രമായാലും അതിൻ്റെ തനിമയോടു കൂടി ചമയിച്ചെടുക്കാന്‍ സി വി എന്നിന് കഴിഞ്ഞു.

പ്രതിയെ രക്ഷിക്കാനുള്ള പോലീസ് നീക്കം പൊളിഞ്ഞു! 12 വയസുകാരിയെ പീഡിപ്പിച്ച വയോധികൻ പിടിയിൽ, സംഭവം കണ്ണൂരിൽ

നാടകരംഗത്തെയും ചലച്ചിത്ര രംഗത്തെയും അതുല്യരായ നിരവധിപേര്‍ സി വി എന്നിന്റെ ചമയത്തിന്റെ പൊലിമ അറിഞ്ഞവരാണ്. കോഴിക്കോട് ശാന്താദേവി, നിലമ്പൂര്‍ ആയിഷ, കണ്ണൂര്‍ ശ്രീലത, ശിവജി, മധുപാല്‍, മനുവര്‍മ്മ, റിസബാവ, ഇന്ദ്രന്‍സ്, കനകലത, മഞ്ജുവാര്യര്‍, കാവ്യാമാധവന്‍, സംഗീത മോഹന്‍, ബേബി ചന്ദന, ബേബി ശ്രുതി തുടങ്ങി മൂന്നു തലമുറയിലെ അഭിനേതാക്കള്‍ക്ക് ചമയമൊരുക്കിയിട്ടുണ്ട്. നാടക രംഗത്തെ കുലപതി കെ എം ആറിന് ചമയം നിര്‍വഹിക്കാനുള്ള അപൂര്‍വ സൗഭാഗ്യവും സി വി എന്നിന് ഉണ്ടായി. 1986 ല്‍ സെപ്ംബര്‍ 24 മുതല്‍ 28 വരെ തൃപ്പൂണിത്തുറ സീമ ഓഡിറ്റോറിയത്തില്‍ യുവകലാസാഹിതിയുടെ നേതൃത്വത്തില്‍ നടന്ന പഞ്ചദിന ക്യാമ്പ് സി വി എന്നിൻ്റെ നാടക ജീവിതത്തില്‍ വലിയ വഴിത്തിരിവായി. തിലകന്‍, സി രാധാകൃഷ്ണന്‍, എന്‍ കൃഷ്ണപിള്ള, ഒ എന്‍ വി കുറുപ്പ്, ടി പി സുകുമാരന്‍, പി ടി ഭാസ്‌ക്കര പണിക്കര്‍, എ കെ നമ്പ്യാര്‍, വി ടി അരവിന്ദാക്ഷ മേനോന്‍, കെ പി ഉമ്മര്‍, ശങ്കരാടി, കെപിഎസി ഖാന്‍, പ്രേംജി, തൃപ്പൂണിത്തുറ മാധവ മേനോന്‍, കേശവന്‍ പോറ്റി, ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി, കെ വി മണികണ്ഠന്‍ നായര്‍, മാടമ്പ് കുഞ്ഞുകുട്ടന്‍, കേരളപുരം കലാം, അബ്രഹാം മാസ്റ്റര്‍, കെ എസ് നമ്പൂതിരി, ടി എം എബ്രഹാം, സി കെ തോമസ്, കെടാമംഗലം സദാനന്ദന്‍, വര്‍ഗീസ് കാട്ടിപ്പറമ്പന്‍, ശ്രീ മൂലനഗരം വിജയന്‍, കലാമണ്ഡലം രാമു, എം എസ് തൃപ്പൂണിത്തുറ, ടി വി ഗോപിനാഥ്, എന്‍ സോമസുന്ദരന്‍, എന്‍ സി മമ്മൂട്ടി മാസ്റ്റര്‍ ഉള്‍പ്പെടെയുള്ള പ്രഗത്ഭരുടെ ഒരു നിരയായിരുന്നു ക്യാമ്പ്.

വൈദേശിക ഭരണത്തിന്‍റെ സ്പന്ദനങ്ങൾ കാലത്തിന് വഴിമാറുന്നു.... ഇരിട്ടിപ്പാലം ചിരിത്രമാകുന്നു!

നാടകത്തില്‍ നിന്ന് ടെലിഫിലിമിലേക്കും, ഡോക്യുമെൻ്ററിയിലേക്കും, സിനിമയിലേക്കും സി വി എന്‍ കടന്നുചെന്നു. കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലെ എഴുപതോളം അമച്വര്‍ കലാസമിതികള്‍ക്ക് വേണ്ടി സി വി എന്‍ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ചു. 1988 ല്‍ തളിപ്പറമ്പ് മാസ് ആര്‍ട്‌സ് സൊസൈറ്റി സംഘടിപ്പിച്ച തായാട്ട് ശങ്കരന്‍ സ്മാരക അഖില കേരള നാടക മത്സരത്തില്‍ ടി പവിത്രൻ്റെ 'ശിരസുകള്‍' എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌ക്കാരം സി വി എന്നിന് ആയിരുന്നു. നാടകരംഗത്ത് ഏറെ സംഭാവനകള്‍ നല്‍കിയ വ്യക്തിയായിരുന്നിട്ടു കൂടി അവഗണനയായിരുന്നു സി വിക്ക് നേരിടേണ്ടി വന്നത്. 1998 ല്‍ തളിപ്പറമ്പില്‍ നടന്ന കേരള സംഗീത നാടക അക്കാദമിയുടെ സംസ്ഥാന നാടകോത്സവത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച സ്മരണികയില്‍ കണ്ണൂരിന്റെ നാടക പ്രവര്‍ത്തകരുടെ പേരുകളെല്ലാം പരാമര്‍ശിച്ചപ്പോള്‍ സി വി എന്‍ ഇരിണാവ് എന്ന പേര് അവിടെയൊന്നും ഇടംപിടിച്ചില്ല. ഉത്തര കേരള അമച്വര്‍ നാടകോത്സവം തളിപ്പറമ്പില്‍ സംഘടിപ്പിക്കപ്പെട്ടപ്പോഴും ഇദ്ദേഹം അവഗണിക്കപ്പെട്ടു.


കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ


കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്