ആപ്പ്ജില്ല

'ആ മരണത്തിനു പിന്നിൽ പോലീസ്'; ഗുരുതര ആരോപണവുമായി യുവ സംരംഭകൻ്റെ ഭാര്യ

കണ്ണൂരിലെ വ്യവസായ സംരംഭകന്‍ സന്തോഷ് കുമാറിൻ്റെ ആത്മഹത്യയിൽ പോലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്ത്. ജനുവരി 19 നാണ് സന്തോഷ് കുമാര്‍ പുഴയില്‍ ചാടി ജീവനൊടുക്കിയത്.

Samayam Malayalam 28 Jan 2022, 9:30 pm
കണ്ണൂര്‍: ബക്കളത്തെ പാര്‍ഥാസ് കണ്‍വെന്‍ഷന്‍ സെന്റര്‍ ഉടമയും വ്യവസായ സംരംഭകനുമായ കക്കാട് കൊറ്റാളി പാറയിലെ സാജനു ശേഷം മറ്റൊരു വ്യവസായ സംരംഭകന്‍ കൂടി കണ്ണൂരില്‍ ജീവനൊടുക്കി. തിരിച്ചു നല്‍കാനുള്ള പണം നല്‍കിയിട്ടും തന്റെ ഭര്‍ത്താവിനെ ബ്ലേഡ് മാഫിയാ സംഘം മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നും പോലീസ് നടപടിയെടുത്തില്ലെന്നും ഭര്‍ത്താവ് ജീവനൊടുക്കാന്‍ കാരണം പോലീസിന്റെ നിഷ്‌ക്രിയത്വമാണെന്നും ഭാര്യ സിറ്റി പോലീസ് കമ്മീഷണര്‍ക്കു നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി. വളപട്ടണം പുഴയില്‍ യുവ വ്യവസായ സംരംഭകന്‍ ആത്മഹത്യ ചെയ്ത സംഭവത്തിലാണ്‌ പോലീസിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യയും കുടുംബാംഗങ്ങളും രംഗത്തുവന്നത്.
Samayam Malayalam family files complaint to city police commissioner in kannur businessman santhosh kumar case
'ആ മരണത്തിനു പിന്നിൽ പോലീസ്'; ഗുരുതര ആരോപണവുമായി യുവ സംരംഭകൻ്റെ ഭാര്യ



​ജീവനൊടുക്കിയത് ജനുവരി 19 ന്

നിരന്തരം ശല്യപ്പെടുത്തുന്ന ബ്ലേഡ് മാഫിയക്കെതിരെ പരാതി നല്‍കിയിട്ടും പോലീസ് ചെറുവിരല്‍ പോലും അനക്കിയില്ലെന്നാണ് ഭാര്യയും മകനും ആരോപിക്കുന്നത്. ജനുവരി 19 നാണ് കണ്ണൂര്‍ ചാലാട് താമസിക്കുന്ന കൊല്ലം സ്വദേശി സന്തോഷ് കുമാര്‍ വളപട്ടണം പുഴയില്‍ ചാടി ജീവനൊടുക്കിയത്. കണ്ണൂര്‍ യോഗശാലയില്‍ നിന്നും ഓട്ടോറിക്ഷ പിടിച്ചു വളപട്ടണം പാലത്തിലെത്തിയ സന്തോഷ് ചെരിപ്പൂരിവെച്ചതിനു ശേഷം പുഴയിലേക്കെടുത്തു ചാടുകയായിരുന്നു.

​ബ്ലാങ്ക് ചെക്ക് കൈവശപ്പെടുത്തി ബ്ലേഡുകാർ

കേരളത്തിലൂടനീളം വിവിധ ഉപകരണ സാമഗ്രികളുടെ എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നതായിരുന്നു സന്തോഷിന്റെ സംരംഭം. കടയുടെ ആവശ്യത്തിനായി 10 ലക്ഷം രൂപ ബ്ലേഡുകാരില്‍ നിന്നും വായ്പയെടുത്തിരുന്നു. പണം കൈമാറുന്ന സമയത്ത് സന്തോഷിന്റെയും ഭാര്യ പ്രിന്‍സിയുടെയും പേരിലുള്ള ബ്ലാങ്ക് ചെക്ക് ബ്ലേഡുകാർ കൈവശപ്പെടുത്തിയിരുന്നു. എന്നാല്‍ പണം തിരിച്ചു കൊടുത്തുവെങ്കിലും ചെക്ക് തിരികെ നല്‍കാന്‍ ബ്ലേഡുകാർ തയ്യാറായില്ല.

​പോലീസ് നടപടിയെടുത്തില്ല

പണം തിരിച്ചടച്ചതിന്റെ രേഖകള്‍ മുഴുവന്‍ പോലീസിനു നല്‍കിയെങ്കിലും നടപടിയെടുക്കാന്‍ തയ്യാറായില്ലെന്ന് സന്തോഷിന്റെ ഭാര്യ പ്രിന്‍സി ആരോപിച്ചു. ബ്ലേഡ് സംഘം ഭര്‍ത്താവിനെയും കുടുംബത്തെയും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി പ്രിന്‍സി ആരോപിച്ചു. സന്തോഷിന്റെ കണ്ണൂര്‍ യോഗശാലയിലുള്ള കടയില്‍ വന്ന് നിരന്തരം അവര്‍ പ്രശ്‌നമുണ്ടാക്കിയിരുന്നു. നിൻ്റെയും ഭാര്യയുടെയും ചെക്ക് ഞങ്ങളുടെ കൈവശമുണ്ട്. അതുവെച്ചു കളിച്ചോളാമെന്ന് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ഈ വിവരങ്ങളെല്ലാം വ്യക്തമാക്കി പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയെടുത്തില്ല. ഇക്കാര്യം ആത്മഹത്യാക്കുറിപ്പില്‍ തൻ്റെ ഭര്‍ത്താവ് എഴുതിയിട്ടുണ്ടെന്നും പ്രിന്‍സി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്