ആപ്പ്ജില്ല

കെപിസിസി ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്‍റെ സംസ്കാരം ചൊവ്വാഴ്ച്ച നടക്കും; കണ്ണൂരിൽ പൊതുദർശനത്തിന് വെയ്ക്കും, സംസ്ക്കാര ചടങ്ങുകള്‍ പയ്യാമ്പലത്ത്

ജില്ലാ പഞ്ചായത്ത് വളപട്ടണം ഡിവിഷനിലേക്കും നിയമസഭാ തെരഞ്ഞെടുപ്പില്‍ പയ്യന്നൂര്‍, തളിപ്പറമ്പ് മണ്ഡലങ്ങളില്‍ നിന്നും മത്സരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് വേദികളിലെ തീപ്പൊരി പ്രാസംഗികന്‍ കൂടിയായ കെ. സുരേന്ദ്രന്‍ നിറസാന്നിധ്യമായി പാര്‍ട്ടി പ്രവര്‍ത്തനത്തിലുണ്ടായിരുന്നു.

Lipi 22 Jun 2020, 6:53 pm
കണ്ണൂര്‍: അന്തരിച്ച കെപിസിസി ജനറല്‍ സെക്രട്ടറിയും ഐഎൻടിയുസി നേതാവുമായ കെ സുരേന്ദ്രന്‍റെ ഭൗതികദേഹം തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ശേഷം 2.30 ന് കണ്ണൂര്‍ മഞ്ചപ്പാലത്തെ വീട്ടില്‍ എത്തിച്ചു. ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. 12 മണിക്ക് പയ്യാമ്പലത്ത് സംസ്‌ക്കാര ചടങ്ങുകള്‍ നടക്കും. ഹൃദയാഘാതത്തെ തുടര്‍ന്ന് ഞായറാഴ്ച്ച വൈകിട്ടോടെയായിരുന്നു അന്ത്യം.
Samayam Malayalam Congress leader K Surendran


Also Read: പുത്തുമലയിലെ പ്രളയാനന്തര പ്രവര്‍ത്തനങ്ങളെ ചൊല്ലി വിവാദം തുടരുന്നു; അഴിമതി ആരോപണം.. യുഡിഎഫ് വിജിലന്‍സിന് പരാതി നല്‍കി!

കണ്ണൂരിലെ തിരുവേപ്പതി മില്ലില്‍ സ്റ്റോര്‍ കീപ്പറായി ജോലിയില്‍ പ്രവേശിച്ച് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനരംഗത്തിലൂടെ വളര്‍ന്ന് കോണ്‍ഗ്രസ് സംഘടനാ രംഗത്ത് ഉന്നത പദവികളില്‍ എത്തിച്ചേര്‍ന്നു. ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറി തുടര്‍ന്ന് 14 വര്‍ഷക്കാലം ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്‍റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി, അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു. കണ്ണൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റായി കോണ്‍ഗ്രസ് സംഘടനാ രംഗത്ത് പ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്‍റായി നാലുവര്‍ഷം പ്രവര്‍ത്തിച്ചു.

Also Read: കുതിച്ചില്ല; കിതച്ച് കിതച്ച് കുതിരാന്‍ തുരങ്കം... ഒരു തുരങ്കം പോലും തുറക്കാനായില്ല!!

കെപിസിസി ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയായിരുന്നു. ഐഎന്‍ടിയുസിയില്‍ അഫിലിയേറ്റ് ചെയ്ത നിരവധി ട്രേഡ് യൂണിയനുകളുടെ പ്രസിഡന്‍റും കണ്ണൂര്‍ ലേബര്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റായും നിലവില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. ജില്ലാ പഞ്ചായത്ത് വളപട്ടണം ഡിവിഷനിലേക്കും നിയമസഭാ തെരഞ്ഞെടുപ്പില്‍ പയ്യന്നൂര്‍, തളിപ്പറമ്പ് മണ്ഡലങ്ങളില്‍ നിന്നും മത്സരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് വേദികളിലെ തീപ്പൊരി പ്രാസംഗികന്‍ കൂടിയായ കെ. സുരേന്ദ്രന്‍ നിറസാന്നിധ്യമായി പാര്‍ട്ടി പ്രവര്‍ത്തനത്തിലുണ്ടായിരുന്നു. തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും പ്രസംഗിക്കാനും വിഷയങ്ങള്‍ ആഴത്തില്‍ പഠിച്ച് കൈകാര്യം ചെയ്യുന്ന കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളായിരുന്നു സുരേന്ദ്രൻ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്