ആപ്പ്ജില്ല

ലോക് ഡൗൺ കാലയളവിൽ കണ്ണൂരിൽ സ്വർണ ചാകര; കടത്താൻ ശ്രമിച്ചത് അഞ്ചു കോടിയിലേറെ രൂപയുടെ സ്വർണം

കൊവിഡ് 19 പശ്ചാത്തലത്തിൽ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഇതുവരെ പിടികൂടിയത് 5.10 കോടി രൂപയ്ക്ക് തുല്യമായ സ്വർണമാണെന്നാണ് കസ്റ്റംസ് കണക്കുകൾ വ്യക്തമാക്കുന്നത്. ലോക്ഡൗൺ നിയന്ത്രണങ്ങൾക്ക് ശേഷം ആദ്യമായി ജൂൺ 26നാണ് മലപ്പുറം മണക്കാട് സ്വദേശിയിൽ നിന്ന് 20 ലക്ഷം രൂപയ്ക്ക് തുല്യമായ 423 ഗ്രാം സ്വർണം എയർ കസ്റ്റംസ് പിടികൂടുന്നത്.

| Edited by Samayam Desk | Lipi 3 Sept 2020, 6:43 pm
കണ്ണൂർ: ലോക് ഡൗൺ കാലയളവിൽ കണ്ണൂരിൽ സ്വർണ ചാകര രാജ്യാന്തര വിമാനതാവളത്തിലുടെ കടത്താൻ ശ്രമിച്ച അഞ്ചേകാൽ കോടിയുടെ സ്വർണമാണ് കസ്റ്റംസ് അധികൃതർ പിടികൂടിയത്. ഇതു ഒന്നര വർഷക്കാലമായി പ്രവർത്തനമാരംഭിച്ച നവാഗത വിമാനത്താവള ത്തെ സംബന്ധിച്ച് ഏറ്റവും ഉയർന്ന കണക്കാണ്. കൊവിഡ് 19 പശ്ചാത്തലത്തിൽ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഇതുവരെ പിടികൂടിയത് 5.10 കോടി രൂപയ്ക്ക് തുല്യമായ സ്വർണമാണെന്നാണ് കസ്റ്റംസ് കണക്കുകൾ വ്യക്തമാക്കുന്നത്.
Samayam Malayalam പ്രതീകാത്മക ചിത്രം


Also Read: 'പാര്‍ട്ടിക്കെതിരെ പെയ്ഡ് ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നു, നിർദേശിച്ചത് കമന്‍റുകളെ പ്രതിരോധിക്കാൻ'; സോഷ്യല്‍ മീഡിയ വിവാദത്തില്‍ തുറന്നടിച്ച് എംവി ജയരാജന്‍

ലോക്ഡൗൺ നിയന്ത്രണങ്ങൾക്ക് ശേഷം ആദ്യമായി ജൂൺ 26നാണ് മലപ്പുറം മണക്കാട് സ്വദേശിയിൽ നിന്ന് 20 ലക്ഷം രൂപയ്ക്ക് തുല്യമായ 423 ഗ്രാം സ്വർണം എയർ കസ്റ്റംസ് പിടികൂടുന്നത്. തുടർന്ന് കഴിഞ്ഞ ദിവസം വരെ വന്ദേഭാരത് മിഷൻ ഫ്ലൈറ്റ് വഴിയും ചാർട്ടേഡ് ഫ്ലൈറ്റ് വഴിയും 10.145 കിലോ സ്വർണം പിടിച്ചെടുത്തു. 13 കേസുകളിൽ ആയി ഇതുവരെ അറസ്റ്റിലായത് 18 പേരാണ് പിടിയിലായ 13 പേരും കാസർകോട് സ്വദേശികളാണ്. സ്വർണക്കടത്തിന് അറസ്റ്റിൽ ആയവരിൽ മിക്കവരും വിസിറ്റിങ് വീസ കാലാവധി കഴിഞ്ഞ് നാട്ടിലെത്തുന്ന യുവാക്കളാണന്നാണ് ലഭിക്കുന്ന വിവരം.

Also Read: സിനിമ പ്രവര്‍ത്തകന് നേരെ ഗുണ്ടാ-കഞ്ചാവ് സംഘത്തിന്‍റെ ആക്രമണം; വീട് അടിച്ചു തകർത്തു... ബന്ധുവിന് വെട്ടേറ്റു, തീർത്തത് 2 വർഷം നീണ്ടു നിന്ന പ്രതികാരം

ഒരു തവണ സ്വർണം കടത്താൻ ഇവർക്ക് 7500 രൂപ മുതൽ 15000 രൂപയും സൗജന്യ ടിക്കറ്റുമാണ് ലഭിക്കുന്നതെന്നാണു സൂചന. അറസ്റ്റിലായവർ പിഴ അടച്ച് ആൾ ജാമ്യത്തിൽ പുറത്തിറങ്ങും. രാജ്യമാകെ കൊ വിഡ് പടരുന്ന സാഹചര്യത്തിൽ പ്രഖ്യാപിച്ച ലോക്ഡൗണിലെ ആദ്യ കേസ് പിടികൂടിയത്ജൂൺ 26 നാണ്. ഇതുവരെ ആകെ കേസുകൾ13 എണ്ണമാണ്. കേസുകളില്‍ ആകെ അറസ്റ്റിലായവർ 18 പേരാണ്. ആകെ പിടികൂടിയ സ്വർണം 10.145 കിലോഗ്രാമാണ്. ഏറ്റവും കൂടുതൽ സ്വർണം കടത്താൻ ശ്രമിച്ചത്–ജൂലൈ 12ന് രണ്ടര കിലോഗ്രാമാണെന്നാണ് കണക്കുകൾ.

കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ


കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്