ആപ്പ്ജില്ല

കണ്ണൂരിൽ 27 ഏക്കറോളം നെല്‍ക്കൃഷി വെള്ളത്തിനടിയിൽ; കനത്ത മഴയിൽ വൻ കൃഷിനാശം

കണ്ണൂരിൽ കനത്ത മഴയിൽ വൻ കൃഷിനാശം. കുറ്റ്യാട്ടൂർ പഞ്ചായത്തില്‍ 27 ഏക്കറോളം നെല്‍ക്കൃഷി വെള്ളത്തിനടിയിലായി. നെല്ല് മുളച്ചു തുടങ്ങിയ പാടശേഖരമാണ് വെള്ളത്തിനടിയിലായത്.

Lipi 20 Sept 2020, 7:42 pm
കണ്ണൂർ: തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ കണ്ണൂർ ജില്ലയിൽ വൻ കൃഷി നാശം. മയ്യിലിനു സമീപം കുറ്റ്യാട്ടൂർ പഞ്ചായത്തില്‍ സുഭിക്ഷകേരളം പദ്ധതി പ്രകാരം നടപ്പാക്കിയ 27 ഏക്കറോളം നെല്‍ക്കൃഷി വെള്ളത്തിനടിയിലായി. കുറ്റ്യാട്ടൂർ, പാവന്നൂര്‍ , കുറുവോട്ടുമൂല, നിടുകുളം പാടശേഖരങ്ങളിലെ കൃഷിയാണ് വെള്ളത്തിനടിയിലായത്.
Samayam Malayalam Kannur Rain
പാടശേഖരം വെള്ളത്തിനടിയിൽ


Also Read: 'നിന്റെ നാളുകള്‍ എണ്ണപ്പെട്ടു' ; കെ എസ് യു നേതാവിന്റെ വീട്ട് മുറ്റത്ത് റീത്ത്‌


കൊയ്യാന്‍ പാകമായ കതിരുകളായതിനാല്‍ ചിലയിടങ്ങളില്‍ നെല്ല് മുളച്ചു തുടങ്ങിയതായി കർഷകരായ ഉരുവച്ചാലിലെ ടി വി പ്രമോദ്, കെ സരോജിനി, കനിക്കോട്ട് ലീല എന്നിവര്‍ പറഞ്ഞു. ചിലയിടങ്ങളില്‍ കൊയ്ത്തു തുടങ്ങിയപ്പോഴാണ് മഴ ആരംഭിച്ചത്. പാവന്നൂര്‍ പുഴ കരകവിഞ്ഞൊഴുകാന്‍ തുടങ്ങിയതോടെ കതിരുകളെല്ലാം വെള്ളത്തില്‍ മുങ്ങുകയായിരുന്നു. വെള്ളം കയറിയ പാടശേഖരങ്ങള്‍ കുറ്റ്യാട്ടൂർ കൃഷി ഓഫീസര്‍ കെ കെ ആദര്‍ശ്, കുറ്റിയാട്ടൂര്‍ പാടശേഖരം സെക്രട്ടറി തമ്പാന്‍ എന്നിവര്‍ സന്ദര്‍ശിച്ചു. പ്രകൃതി ക്ഷോഭത്തില്‍ വിളനാശം സംഭവിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.


Also Read: കണ്ണൂരില്‍ സാഹചര്യം അതീവ ഗുരുതരം, സമൂഹ വ്യാപന സാധ്യത, ജാഗ്രത വേണമെന്ന് ജില്ല കലക്ടര്‍



കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്