ആപ്പ്ജില്ല

Pariyaram House surgeons strike: സ്റ്റൈപ്പെന്റ് അനുവദിക്കുന്നില്ല, ഹൗസ് സര്‍ജന്‍മാര്‍ ഡിസംബര്‍ നാലു മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്

‌കണ്ണൂര് പരിയാരം മെഡിക്കൽ കോളേജിലെ ഹൈസ് സർജൻമാർ അനിശ്ചിതകാല സമരത്തിലേക്ക്. സ്റ്റൈപ്പെന്റ് അഞ്ചുമാസമായി അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം. വിഷയത്തില് കോളേജ് വ്യക്തമായ വിശദീകരണം നൽകിയില്ലെന്നും പ്രതിഷേധക്കാർ പറയുന്നു. 80 ഡോക്ടര്‍മാരാണ് പരിയാരത്ത് ഹൗസ് സര്‍ജന്‍സി ചെയ്യുന്നത്. 2018 ബാച്ചിലുള്ളവരാണ് ഇവർ. സ്ഥാപനത്തിന്റെ സ്റ്റയിപ്പെന്റ് ഹെഡില്‍ 1,11,19,337 രൂപ ബാക്കിയുണ്ടെന്നാണ് ഹൗസ് സര്‍ജന്മാര്‍ പറയുന്നത്. മാസം 26000 രൂപയാണ് സ്റ്റൈപന്റായി ഇവർക്ക് നൽകുന്നത്.

Edited byനവീൻ കുമാർ ടിവി | Lipi 29 Nov 2023, 7:43 pm

ഹൈലൈറ്റ്:

  • ഈവര്‍ഷം ജൂലൈയ് മുതല്‍ ഹൗസ് സര്‍ജന്‍സി തുടങ്ങിയ ഹൗസ് സര്‍ജന്മാര്‍ക്കാണ് അധികൃതര്‍ സ്റ്റയിപ്പെന്റ് നിഷേധിക്കുന്നത്.
  • 2018 ബാച്ചിലുള്ള 80 ഡോക്ടര്‍മാരാണ് പരിയാരത്ത് ഹൗസ് സര്‍ജന്‍സി ചെയ്യുന്നത്.
  • ഇവര്‍ അഡ്മിഷന്‍ എടുത്ത ശേഷം ഫീസ് പുനര്‍നിര്‍ണയിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam House surgeons of Pariyaram Medical College to go on indefinite strike
പ്രതീകാത്മക ചിത്രം
കണ്ണൂര്‍: അഞ്ചുമാസമായി സ്റ്റൈപ്പെന്റ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജന്മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. വിഷയത്തില്‍ കോളജ് വ്യക്തമായ മറുപടി നല്‍കാത്തതും ചെയ്യുന്ന ജോലിക്ക് അര്‍ഹതപ്പെട്ടത് ചോദിക്കുമ്പോള്‍ കൈമലര്‍ത്തുന്ന നടപടിയിലും പ്രതിഷേധിച്ച് അടുത്തമാസം നാലുമുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്ന് ഹൗസ് സര്‍ജന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. സൗരവ് സുധീഷ്, സെക്രട്ടറി ഡോ. നീരജ കൃഷ്ണന്‍, ഡോ. അലന്‍ എബ്രഹാം എന്നിവര്‍ അറിയിച്ചു.
കളമശ്ശേരി സ്ഫോടനം; കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ എടുത്ത നടപടി വിലക്കി ഹൈക്കോടതി; രണ്ടാഴ്ചത്തേക്ക് നടപടി പാടില്ലെന്ന് കോടതി ഉത്തരവ്

ഈവര്‍ഷം ജൂലൈയ് മുതല്‍ ഹൗസ് സര്‍ജന്‍സി തുടങ്ങിയ ഹൗസ് സര്‍ജന്മാര്‍ക്കാണ് അധികൃതര്‍ സ്റ്റയിപ്പെന്റ് നിഷേധിക്കുന്നത്. 2018 ബാച്ചിലുള്ള 80 ഡോക്ടര്‍മാരാണ് പരിയാരത്ത് ഹൗസ് സര്‍ജന്‍സി ചെയ്യുന്നത്. ഇവര്‍ അഡ്മിഷന്‍ എടുത്ത ശേഷം ഫീസ് പുനര്‍നിര്‍ണയിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. ഇത് പിന്നീട് സുപ്രീം കോടതിയിലെത്തി. 2020ല്‍ ഫീസ് പുനര്‍നിര്‍ണയിച്ചതിന് ശേഷം മാത്രം വിദ്യാര്‍ഥികള്‍ ഫീസ് അടച്ചാല്‍ മതിയെന്ന് കോടതി ഉത്തരവുണ്ടായി. വിധി വരുന്നതിന് മുമ്പുള്ള രണ്ടു വര്‍ഷത്തെ ഫീസ് ഇതിനോടകം വിദ്യാര്‍ഥികള്‍ അടച്ചതാണ്.



എന്നാല്‍ കോടതി ഉത്തരവ് നിലനില്‍ക്കെ വിദ്യാര്‍ഥികള്‍ ഫീസ് അടച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ സ്റ്റയിപ്പന്റ് നല്‍കാനുള്ള നടപടി സ്വീകരിക്കാത്തതെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. അതേസമയം ഇതേ നടപടി നേരിടുന്ന 2017 ബാച്ച് ഹൗസ് സര്‍ജന്മാര്‍ക്ക് സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും സ്റ്റയിപ്പന്റ നല്‍കുന്നുണ്ട്. 25,000 രൂപയാണ് ഹൗസ് സര്‍ജന്മാര്‍ക്ക് ഇവിടെ ഒരുമാസം നല്‍കുന്നത്. സര്‍ക്കാര്‍ സാലറി സ്‌കെയില്‍ പ്രകാരം 26,000 രൂപയാണ് നല്‍കുന്നത്. നിലവില്‍ സ്ഥാപനത്തിന്റെ സ്റ്റയിപ്പെന്റ് ഹെഡില്‍ 1,11,19,337 രൂപ ബാക്കിയുണ്ടെന്നാണ് ഹൗസ് സര്‍ജന്മാര്‍ പറയുന്നത്.

എന്നിട്ടും സര്‍ക്കാരില്‍ നിന്ന് അനുമതി നല്‍കുന്ന മുറയ്ക്ക് മാത്രമേ സ്റ്റയിപ്പന്റ് അര്‍ഹതയുള്ളു എന്നാണ് മാനേജ്മെന്റിന്റെ വാദം. എന്നാല്‍ അനുമതി നേടാനുള്ള കാര്യങ്ങളൊന്നും ഇവര്‍ ചെയ്യുന്നുമില്ല.36 മണിക്കൂര്‍ ഷിഫ്റ്റുകളിലായി ഊണും ഉറക്കവുമില്ലാതെയാണ് ഇവിടുത്തെ ഹൗസ് സര്‍ജന്മാര്‍ പണിയെടുക്കുന്നത്. ഭക്ഷണം കഴിക്കാനും മറ്റാവശ്യങ്ങള്‍ക്കും വീട്ടില്‍ നിന്ന് പണം വാങ്ങേണ്ട സ്ഥിതിയാണ്. സ്റ്റയിപ്പന്‍് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഈമാസം 13ന് ഇവര്‍ സൂചന സമരം നടത്തിയിരുന്നു. 19ന് മന്ത്രി വീണാ ജോര്‍ജിനെ നേരിട്ട് കണ്ട് പരാതി നല്‍കുകയും ചെയ്തു. സര്‍ക്കാര്‍ തലത്തില്‍ ഉടന്‍ തീരുമാനമുണ്ടാക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയെങ്കിലും ഇതുവരേ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല.
ഓതറിനെ കുറിച്ച്
നവീൻ കുമാർ ടിവി
സമയം മലയാളം വാർത്താ പോർട്ടലിൽ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് നവീൻ കുമാ‍ർ ടിവി. മൂന്ന് വർഷമായി സമയം മലയാളം വാർത്താവിഭാഗത്തിൻ്റെ ഭാഗമാണ്. 2012 മുതൽ മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. രാഷ്ട്രീയ - സാമൂഹിക വിഷയങ്ങളിൽ വാർത്തകൾ ചെയ്യുന്നു. വർത്തമാനം പത്രത്തിലൂടെയാണ് മാധ്യമ മേഖലയിൽ സജീവമാകുന്നത്. 2014 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഓൺലൈൻ വിഭാ​ഗത്തിൽ വൺ ഇന്ത്യയിലായിരുന്നു തുടക്കം. 2020ൽ ടൈംസ് ഓഫ് ഇന്ത്യയുടെ സമയം മലയാളത്തിൻ്റെ ഭാഗമായി.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്