ആപ്പ്ജില്ല

കെഎം ഷാജിക്കെതിരായ കേസ് അന്വേഷിക്കുന്നത് ഈ സിനിമാ താരം


അഴീക്കോട് സ്‌കൂളില്‍ ഹയര്‍സെക്കണ്ടറി വിഭാഗം അനുവദിക്കാന്‍ കെഎം ഷാജി 25 ലക്ഷം രൂപ വാങ്ങിയെന്നാണ് കേസ്. നിരവധി സിനിമകളില്‍ ശ്രദ്ധേയ വേഷം അഭിനയിച്ചിട്ടുള്ള ഡിവൈഎസ്പി വി മധുസൂദനനാണ് കേസ് അന്വേഷിക്കുന്നത്.

Samayam Malayalam 19 Apr 2020, 4:56 pm
കണ്ണൂര്‍: കേരളത്തില്‍ കൊറോണ വ്യാപനത്തിന്റെ ആശങ്ക കുറഞ്ഞു വരുന്നതിനിടെയാണ് കെ എം ഷാജിക്കെതിരായ വിജിലന്‍സ് അന്വേഷണം വലിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നത്. അഴീക്കോട് ഹൈസ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം അനുവദിക്കാന്‍ എംഎല്‍എ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയാണ് കേസിനാധാരം. പാര്‍ട്ടി പൊതുസമ്മേളനങ്ങളില്‍ തന്റെ മാസ് പ്രയോഗങ്ങളുമായി സിനിമാ സ്‌റ്റൈലില്‍ കേള്‍വിക്കാരെ ആവേശം കൊള്ളിക്കുന്ന കെഎം ഷാജിക്കെതിരായ കേസ് അന്വേഷിക്കാന്‍ എത്തുന്നതും സിനിമാ താരം കൂടിയായ ഒരു അന്വേഷണ ഉദ്യോഗസ്ഥനാണ്.
Samayam Malayalam investigation officer of km shaji case is also an actor
കെഎം ഷാജിക്കെതിരായ കേസ് അന്വേഷിക്കുന്നത് ഈ സിനിമാ താരം


താരമായ അന്വേഷണ ഉദ്യോഗസ്ഥന്‍

അഴീക്കോട് സ്കൂൾ മാനേജ്മെന്റിൽ നിന്നും കോഴ വാങ്ങിയെന്ന വിവാദങ്ങളെ തുടർന്ന് വെട്ടിലായ കെഎം ഷാജിക്കെതിരായ വിജിലൻസ് കേസ് അന്വേഷിക്കുന്നത് സിനിമകളിൽ താരമായ ഒരു ഓഫിസാറാണെന്നതാണ് ശ്രദ്ധേയം. നിരവധി നല്ല വേഷങ്ങളിലൂടെ മലയാള സിനിമയില്‍ സജീവമായ വിജിലൻസിന്റെ ഡിവൈഎസ്പി വി മധുസൂദനനാണ് ഷാജിക്കെതിരായ കേസ് അന്വേഷിക്കുന്നത്. കേരളം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന ഒരു കേസിന്റെ ഫയലാണ് മുന്നിലുളളത്. അതുകൊണ്ട് സിനിമക്ക് തൽകാലം അവധി കൊടുത്ത് കെഎം ഷാജി എംഎല്‍എക്കെതിരായ അഴിമതി ആരോപണ കേസില്‍ ശ്രദ്ധിക്കാനാണ് ഇനി തന്റെ തീരുമാനമെന്ന് മധുസൂദനന്റെ പറയുന്നു

സിനിമാ പ്രവേശനം ഇങ്ങനെ

2005ല്‍ ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന സിനിമയിലൂടെയാണ് മധുസൂദനന്‍ സിനിമയിലെത്തിയത്. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചെങ്കിലും തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ സിഐയുടെ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. കക്ഷി അമ്മിണി പിളളയിലെ ജഡ്ജ്,, ആന്‍ഡ്രോയിഡ് കുഞ്ഞപ്പനിലെ മെഡിക്കല്‍ റപ്പ് മധു തുടങ്ങിയ വേഷങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. കുറ്റവും ശിക്ഷയും, തുറമുഖം എന്നിവയടക്കം നിരവധി സിനിമകള്‍ റിലീസാവാനുമുണ്ട്.

വിരമിക്കാനിരിക്കെ നിര്‍ണായക കേസ്

ഈ മെയ് 31ന് സര്‍വീസില്‍ നിന്ന് വിരമിക്കുന്ന മധുസൂദനന്‍ അതിന് മുൻപായി കെഎം ഷാജിക്കെതിരായ കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കാനുളള ശ്രമത്തിലാണ്. കഴിഞ്ഞ ദിവസം കേസിലെ എഫ്ഐആർ കോടതിയിൽ കൊടുത്തപ്പോൾ ശേഖരിച്ച മുഴുവൻ രേഖാപരമായ തെളിവുകളുടെയും സൂചനകൾ നൽകിയിട്ടുണ്ട്. ഇനി പ്രതിസ്ഥാനത്തുള്ള കെഎം ഷാജി, പരാതിക്കാരനായ വി പത്മനാഭൻ ,സ്‌കൂള്‍ മാനേജ്മെന്റ് പ്രസിഡന്റ് പത്മനാഭൻ, ലീഗ് പ്രാദേശിക നേതാവ് നൗഷാദ് പുതപ്പാറ എന്നിവരെയാണ് ചോദ്യം ചെയ്യേണ്ടത്. ഇവരുടെ മൊഴിയെടുത്തതിനു ശേഷം മെയ് ആദ്യവാരം തന്നെ കുറ്റപത്രം സമർപ്പിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഡിവൈഎസ്പി മധുസൂദനൻ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്