ആപ്പ്ജില്ല

'ചില പാർട്ടിക്കാർ കുറച്ചുകാലമായി ബുദ്ധിമുട്ടിക്കുന്നു... സഹിക്കാൻ വയ്യ'; ആരോഗ്യ പ്രവർത്തകയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്!!

കണ്ണൂരിൽ ജിവനൊടുക്കാൻ ശ്രമിച്ച നഴ്സിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

Samayam Malayalam 31 May 2020, 5:34 pm
കണ്ണൂർ: ന്യൂ മാഹിയിൽ നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ രാഷ്ട്രീയ വിവാദം പുകയുന്നു. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നഴ്‌സിന്റെ ഭാഗത്തു നിന്നും യാതൊരു വീഴ്ചയും പറ്റിയിട്ടില്ലെന്ന് ന്യൂ മാഹി പഞ്ചായത്ത് ഭരണസമിതി വ്യക്തമാക്കി. ഇതിനിടെ ജിവനൊടുക്കാൻ ശ്രമിച്ച നഴ്സിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്തായി.
Samayam Malayalam kannur new mahe health worker suicide note out
'ചില പാർട്ടിക്കാർ കുറച്ചുകാലമായി ബുദ്ധിമുട്ടിക്കുന്നു... സഹിക്കാൻ വയ്യ'; ആരോഗ്യ പ്രവർത്തകയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്!!



​തെറ്റുകാരിയെന്ന‌് ചിത്രീകരിച്ചതിൽ വേദനയുണ്ട്...

കഴിഞ്ഞ ഫെബ്രുവരി മുതൽ താൻ അവധിയില്ലാതെ സേവനം നടത്തുകയാണെന്നും തെറ്റുകാരിയെന്ന‌് ചിത്രീകരിച്ചതിൽ വേദനയുണ്ടെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. എനിക്കെതിരെ വന്ന ചില പാർട്ടിക്കാർ കുറച്ചുകാലമായി ബുദ്ധിമുട്ടിക്കുന്നുണ്ട‌്. ഒരാളെ ഇല്ലാതാക്കണമെന്ന‌് വിചാരിച്ച‌് ഒരു കൂട്ടം വന്നാൽ മറ്റൊന്നും ചെയ്യാനാവില്ല. ആത്മാർഥമായി ജോലിചെയ‌്തിട്ടും എൻ്റെ ജോലിയെക്കുറിച്ചാണ‌് കുറ്റം പറഞ്ഞത‌്. ഇനിയും എനിക്ക‌് സഹിക്കാൻ വയ്യന്നും ഇവരുടെ വീട്ടിൽ നിന്നും കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.

​സിപിഎം രംഗത്ത്

നിർബന്ധിത ക്വാറന്റൈനായി യുഡിഎഫും ബിജെപിയും സമരം ചെയ‌്തതിൽ മനംനൊന്താണ് ആരോഗ്യപ്രവർത്തക ആത്മഹത്യക്ക‌് ശ്രമിച്ചതെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തിയിട്ടുണ്ട്. ന്യൂമാഹി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ പെയിൻ ആന്റ‌് പാലിയേറ്റീവ‌് കെയർ നഴ‌്സാണ‌് ജീവനൊടുക്കാൻ ശ്രമിച്ചത‌്. ഗുരുതരാവസ്ഥയിൽ ഇവരെ പരിയാരം മെഡിക്കൽ കോളേജ‌് തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരിൽ നിന്നും ലഭിച്ച ആത്മഹത്യാകുറിപ്പ‌് സംബന്ധിച്ച‌് ന്യൂമാഹി പോലീസ‌് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അടുത്ത ദിവസം നഴ‌്സിൽ നിന്ന‌് മൊഴിയെടുക്കും.

​വിവാദത്തിൻ്റെ തുടക്കം

നഴ‌്സിന്റെ സഹോദരി കർണാടകത്തിലെ ചിത്രദുർഗജില്ലയിൽ നിന്ന‌് നാട്ടിലെത്തിയിരുന്നു. സഹോദരിയും സമ്പർക്കമുണ്ടായ അമ്മയും മാഹി ചാലക്കരയിലെ ബന്ധുവീട്ടിൽ ക്വാറന്റൈനായിരുന്നു. അമ്മയും സഹോദരിയും വീട്ടിലുള്ള രണ്ട‌് ദിവസം പിണറായിയിലെ മറ്റൊരു ബന്ധുവിൻ്റെ വീട്ടിലായിരുന്നു നഴ‌്സ‌്. സമ്പർക്കമില്ലാത്ത നഴ‌്സ‌് ക്വാറന്റൈനിൽ പോവേണ്ട ആവശ്യമില്ലെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ നിലപാട‌്. ഇത‌് അംഗീകരിക്കാതെയാണ‌് നഴ‌്സിനെ വിവാദത്തിലേക്ക‌് വലിച്ചിഴക്കാൻ കോൺഗ്രസും മുസ്ലീം ലീഗും ബിജെപിയും ശ്രമിച്ചത‌്.

​കൊവിഡ് പരിശോധനഫലം നെഗറ്റീവ്

ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം നഴ‌്സിന്റെ സ്രവ പരിശോധന നടത്തിയിരുന്നു. പരിശോധനഫലം നെഗറ്റീവായതോടെ സമരക്കാരുടെ ആവശ്യം രാഷ‌്ട്രീയപ്രേരിതമാണെന്ന‌് തെളിഞ്ഞിരുന്നു. തെറ്റായ ആരോപണം ഉന്നയിച്ച‌് നഴ‌്സിനെ അപമാനിച്ച രാഷ‌്ട്രീയപാർടിക്കാർക്കെതിരെ നിയമനടപടിയെടുക്കണമെന്ന ആവശ്യവുമായി സിപിഎമ്മും നഴ്സസ് യൂണിയനും രംഗത്തെത്തിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്