ആപ്പ്ജില്ല

ഗർഭിണിക്ക് കൊവിഡ്: ശ്രീകണ്ഠാപുരം നഗരം പൂർണമായും അടച്ചു

കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠാപുരം നഗരം പൂർണമായി അടച്ചു. വിദേശത്തു നിന്നും വന്ന ഗർഭിണിയായ യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് നഗരം പൂർണമായി അടക്കാൻ തീരുമാനിച്ചത്.

मलयालमसमयम.कॉम 31 May 2020, 5:05 pm
കണ്ണൂർ: വിദേശത്തു നിന്നും വന്ന ഗർഭിണിയായ യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ശ്രീകണ്ഠാപുരം നഗരം പൂർണമായി അടച്ചു. ഐച്ചേരി മാപ്പിനി സ്വദേശിയായ 29 കാരിയായ ഗർഭിണിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഇവരുടെ വീട് ഉൾപ്പെടുന്ന
Samayam Malayalam ശ്രീകണ്ഠാപുരം നഗരം അടച്ചു

നെടുങ്ങോം വാർഡ് കണ്ടെയ്മെന്‍റ് സോണാക്കി അടച്ചത്.

പ്രധാന റോഡിൽ നിന്ന് ഈ പ്രദേശത്തേക്കുള്ള എല്ലാ ഇടറോഡുകളും അടച്ചിട്ടുണ്ട്. ഇവിടെയുള്ളവർക്ക് പുറത്തേക്ക് പോകാനും പുറത്തു നിന്നുള്ളവർക്ക് ഇവിടേക്ക് വരാനും നിയന്ത്രണം ഏർപ്പെടുത്തി. പ്രധാന കേന്ദ്രങ്ങളിൽ പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുമുണ്ട്. പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കില്ല.

Also Read: ഒരു ഘട്ടത്തിൽ കൊവിഡ് മുക്ത ജില്ല! പിന്നാലെ ഏറ്റവും കൂടുതൽ കേസുകളും; ആശങ്കയിൽ പാലക്കാട്, മൂന്നാഴ്ചയ്ക്കുള്ളിൽ 128 കേസുകൾ

ജിദ്ദയിൽ നിന്ന് കൊച്ചി വിമാനത്താവളം വഴി മെയ് 15 നാണ് യുവതി നാട്ടിലെത്തിയത്. നിരീക്ഷണ കാലാവധി പൂർത്തിയാകുന്നതിനാൽ യുവതിയുടെ താത്പര്യപ്രകാരമാണ് കഴിഞ്ഞ ദിവസം കൊവിഡ് പരിശോധന നടത്തിയത്. കൊവിഡ് സ്ഥിരീകരിച്ചതോടെ യുവതിയോടൊപ്പം
ഉണ്ടായിരുന്ന അമ്മയെ ക്വാറന്‍റൈനിലാക്കി. കൂടാതെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ഇവരെ 17 ന് വീട്ടിലെത്തിച്ച കാർ ഡ്രൈവർ, കഴിഞ്ഞ ബുധനാഴ്ച ഇവരെ ടെസ്റ്റിനായി പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച ശ്രീകണ്ഠപുരം സ്വദേശിയായ കാർ ഡ്രൈവർ എന്നിവരും ക്വാറന്‍റൈനിലാണ്. പിറ്റേന്ന് ശ്രീകണ്ഠപുരം സ്വദേശിയായ മറ്റൊരു ഡ്രൈവർ രണ്ടുപേരെ ഈ കാറിൽ പത്തനംതിട്ടയിലെത്തിച്ചിരുന്നു. ഈ ഡ്രൈവർ തുടർന്ന് ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡിലെ ബേക്കറിയിൽ സെയിൽസ്മാനായി ജോലി നോക്കിയിരുന്നു.

Also Read: കട്ടപ്പുറത്തിരുന്ന് മടുത്തു: സ്വകാര്യ ബസുകള്‍ നാളെ നിരത്തിലിറങ്ങും

ഇതോടെ ഡ്രൈവറോടും ബേക്കറിയിൽ ജോലി ചെയ്തിരുന്നവരോടും ഉൾപ്പെടെ ക്വാറന്‍റൈനിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ശ്രീകണ്ഠപുരത്തെ കൊവിഡുമായി ബന്ധപ്പെട്ട് ഇരുപതോളം പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. സൗദി അറേബ്യയിലെ ഒരു ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തു വരികയാണ് യുവതി. സൗദിയിൽ കൊവിഡ് പടർന്നുപിടിച്ചതാനെ തുടർന്നാണ് ഇവർ എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിയത്. തുടർന്ന് ക്വാറന്റൈനിൽ പോവുകയായിരുന്നു.

Also Read: ന്യൂ മാഹിയിൽ ആത്മഹത്യക്ക് ശ്രമിച്ച ആരോഗ്യപ്രവർത്തകയുടെ നില ഗുരുതരം; പിന്നിൽ കോൺഗ്രസെന്ന് ബന്ധുക്കൾ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്