ആപ്പ്ജില്ല

കണ്ണൂരിന് ആശ്വാസം... കൂട്ടുപുഴ പുതിയ പാലം നിർമ്മാണത്തിന് കർണാടക വനംവകുപ്പിന്‍റെ അനുമതി ലഭിച്ചു

ലോ​ക്ക് ഡൗ​ണ്‍ നി​ര്‍​ദേ​ശ​പ്ര​കാ​രം ചൊവ്വാഴ്ച്ച രാവിലെ 10ന് ​വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ​ നടന്നത്. ഇ​തി​ല്‍ പ​ത്താ​മ​താ​യാ​ണ് കൂ​ട്ടു​പു​ഴ പാ​ലം ഉ​ള്‍​പ്പെ​ടു​ത്തി​യി​രുന്നത്.

Samayam Malayalam 7 Apr 2020, 5:35 pm
കണ്ണൂർ: കൂട്ടുപുഴ പുതിയ പാലം നിർമ്മാണത്തിനുള്ള തടസം നീങ്ങിയത്ന് കണ്ണൂർ ജില്ലയിലെ ജനങ്ങൾക്ക് ആശ്വാസമായി. പുതിയ പാലം നിർമാണത്തിന് കർണാടക വനം വന്യ ജീവിവകുപ്പിൻ്റെ അംഗീകാരം ലഭിച്ചു. കേരളവും കർണാടകയും തമ്മിലുള്ള തർക്കത്തെ തുടർന്ന് കേന്ദ്ര വനം പരിസ്ഥതി വകുപ്പു മന്ത്രി പ്രകാശ് ജാവേദ്ക്കറുടെ നേതൃത്വത്തിൽ ന്യൂഡൽഹിയിൽ നടത്തിയ സമവായ ചർച്ചയിലാണ്തീരുമാനമായത്. ഇതിനായി പേരാവൂർ എം.എൽ.എ സണ്ണി ജോസഫ് അശ്രാന്ത പരിശ്രമവും നടത്തിയിരുന്നു.
Samayam Malayalam Kuttupuzha Bridge


Also Read: വനംവകുപ്പിൻ്റെ അനാസ്ഥ; വയനാട്ടിലെ പാക്കം സ്രാമ്പി നിലംപൊത്തി! തകര്‍ന്നത് നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രസ്മാരകം!

നാഷണല്‍ വൈല്‍ഡ് ലൈഫ് ബോര്‍ഡിന്‍റെ യോഗമാണ് ചൊവാഴ്ച്ച രാവിലെ ഡല്‍ഹിയില്‍ നടന്നത്. നേരത്തെ.കര്‍ണാടക വനം-വന്യജീവി വകുപ്പിന്‍റെ തടസവാദം കാരണം പാതിവഴിയില്‍ നിലച്ച കൂട്ടുപുഴ പാലം നിര്‍മാണത്തിന് അന്തിമാനുമതി നല്‍കേണ്ടത് ഈ യോഗമാണ്. ലോക്ക് ഡൗണ്‍ നിര്‍ദേശപ്രകാരം ചൊവ്വാഴ്ച്ച രാവിലെ 10ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്നത്. ഇതില്‍ പത്താമതായാണ് കൂട്ടുപുഴ പാലം ഉള്‍പ്പെടുത്തിയിരുന്നത്.

Also Read: കൊല്ലത്ത് രോഗനിര്‍ണയം പോലീസ് വക; ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലേക്ക് പോയ ആളെ മടക്കി അയച്ചു

യോഗത്തിന്‍റെ മുന്നോടിയായി സണ്ണി ജോസഫ് എംഎല്‍എ കര്‍ണാടക ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുമായി ബന്ധപ്പെട്ടിരുന്നു. യോഗത്തില്‍ തന്നെ പാലത്തിന് അനുമതി ലഭിക്കുമെന്ന് സിസിഎഫ് പറഞ്ഞതായി എംഎല്‍എ അറിയിച്ചു.കർണാടക വനംവകുപ്പിന്റെ തടസം കാരണം പാതി വഴിയിൽ നിലച്ച കൂട്ടുപുഴ പുതിയ പാലം നിർമ്മാണം ദ്രുതഗതിയിൽ തുടരാനാവുമെന്ന വിശ്വാസത്തിലാണ് കേരളം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്