ആപ്പ്ജില്ല

ആറളത്ത് പുലിയിറങ്ങി, നാല് ആടുകളെ കടിച്ചു കൊന്നു, ജനങ്ങള്‍ ഭീതിയില്‍

വെള്ളിയാഴ്ച രാത്രിയോടെയാണ് ഫാമിലെ രാജന്‍ - ബിന്ദു ദമ്പതികളുടെ ആടിനെ കടിച്ചു കൊന്നത്. വീടിനടുത്തുള്ള ആട്ടിന്കൂട്ടിലായിരുന്നു ആടുകള്‍ . ഒന്നിനെ കൂട്ടില്‍ തന്നെ കഴുത്തിന് കടിച്ചു കൊന്ന നിലയിലും മറ്റൊന്നിനെ കടിച്ചു വലിച്ച് നൂറുമീറ്റര്‍ അകലെ കൊന്നിട്ട നിലയിലുമായിരുന്നു.

Samayam Malayalam 18 Apr 2020, 10:15 pm
ഇരിട്ടി: ആറളം വനമേഖലക്കടുത്തുള്ള ജനവാസ കേന്ദ്രത്തിൽ പുലിയിറങ്ങിയതായി പ്രദേശവാസികൾ പറഞ്ഞു. കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ നാല് ആടുകളെ പുലിയെന്ന് സംശയിക്കുന്ന ജീവി കടിച്ചു കൊന്ന നിലയില്‍ കണ്ടെത്തി. ആറളം ഫാമിലെ 55 ല്‍ രാജന്‍-ബിന്ദു ദമ്പതികളുടെ രണ്ടും വിയറ്റ്നാമില്‍ വീരാന്‍കുട്ടിയുടെ രണ്ടും ആടുകളെയാണ് കടിച്ചു കൊന്നത്. പുലിവര്‍ഗ്ഗത്തിലുള്ള ജീവിയാണ് ഇവയെ കടിച്ചു കൊന്നതെന്ന് ഫോറസ്റ്റ് അധികൃതര്‍ അറിയിച്ചു.
Samayam Malayalam Goat


Also Read: 'മുഖ്യമന്ത്രി കേരളത്തെ ഒറ്റി, അവയവ മാഫിയകള്‍ക്ക് സര്‍ക്കാര്‍ സഹായം ചെയ്യുന്നു, ഐടി മന്ത്രി പദവി ഒഴിയണം', പ്രതിഷധവുമായി യൂത്ത് കോണ്‍ഗ്രസ്

വെള്ളിയാഴ്ച രാത്രിയോടെയാണ് ഫാമിലെ രാജന്‍ - ബിന്ദു ദമ്പതികളുടെ ആടിനെ കടിച്ചു കൊന്നത്. വീടിനടുത്തുള്ള ആട്ടിന്കൂട്ടിലായിരുന്നു ആടുകള്‍ . ഒന്നിനെ കൂട്ടില്‍ തന്നെ കഴുത്തിന് കടിച്ചു കൊന്ന നിലയിലും മറ്റൊന്നിനെ കടിച്ചു വലിച്ച് നൂറുമീറ്റര്‍ അകലെ കൊന്നിട്ട നിലയിലുമായിരുന്നു.
ഇതിന് പിന്നാലെ ശനിയാഴ്ച രാത്രിയോടെയാണ് വിയറ്റ്‌നാമിലെ വീരാന്‍കുട്ടിയുടെ ആടുകളേയും കഴുത്തിന് കടിച്ചു കൊന്ന നിലയില്‍ കണ്ടെത്തിയത്.

Also Read: വാഴത്തോപ്പില്‍ വാറ്റുചാരായ കേന്ദ്രം; പാലക്കാട് 2 പേര്‍ പിടിയില്‍

രണ്ട് സ്ഥലത്തും വനം വകുപ്പധികൃതരും മൃഗ ഡോക്ടറും എത്തി ആടുകളെ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം മറവ് ചെയ്തു. പുലിവര്‍ഗ്ഗത്തിലുള്ള ജീവിയാണ് ഇവയെ കടിച്ചു കൊന്നതെന്നാണ് അധികൃതര്‍ പറയുന്നത്. ആറളം വന്യജീവി സങ്കേതത്തോട് ചേര്‍ന്ന പ്രദേശങ്ങളാണ് ഇവിടം. ഇവിടെ നിന്നുമാണ് ഇവ വന്നതെന്നാണ് നിഗമനം. ഇതോടെ മേഖലയിലെ ജനങ്ങള്‍ മുഴുവന്‍ ഭീതിയിലാണ്. പുലിയെ പിടികൂടാൻ കൂടുവയ്ക്കുന്ന കാര്യം പരിഗണനയിലാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്