ആപ്പ്ജില്ല

'ഞാനറിഞ്ഞില്ല എന്‍റെ വീട്ടിൽ ഇതാണ് നടക്കുന്നതെന്ന് ?' കഞ്ചാവ്, സിഗരറ്റ്, മദ്യം... ലോക്ക്ഡൗണ്‍ കാലത്ത് രക്ഷിതാക്കള്‍ പഠിച്ച പാഠങ്ങള്‍...

മക്കൾ മയക്കുമരുന്ന് ഉപയോഗിക്കുന്ന കാര്യം വേവലാതിയോടെ എക്സൈസ് ഓഫിസിലേക്ക് വിളിച്ചു പറയുന്നവരുടെ എണ്ണം കൂടി വരുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കണ്ണൂർ ജില്ലയിലെ പയ്യന്നൂരിലാണ് വിപുലമായ സംവിധാനങ്ങളുടെ ഭാഗമായി സർക്കാർ പുനരധിവാസ കേന്ദ്രം തുറന്നിട്ടുള്ളത്.

Samayam Malayalam 29 Mar 2020, 3:27 pm
കണ്ണൂർ: രാജ്യം മുഴുവൻ ലോക് ഡൗണായപ്പോൾ ഒരാഴ്ച കാലം വീട്ടിലിരിക്കേണ്ടി വന്ന ഗൃഹനാഥൻ മാർ പഠിച്ചത് കയ്പേറിയ ജീവിത പാഠങ്ങൾ' കൊറോണ കാലത്ത് ജില്ലയിലേക്ക് മയക്കുമരുന്നിന്‍റെയും ലഹരി പദാർത്ഥങ്ങളുടെയും വരവ് കുറഞ്ഞെന്നു മാത്രമല്ല. ഉപയോഗവും കുറഞ്ഞതായി കഴിഞ്ഞ ഒരു മാസത്തെ കണക്കുകൾ ഉദ്ധരിച്ച് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ മക്കൾ പെത്തഡിൻ പോലുള്ള മാരക ലഹരിമരുന്ന് കുത്തിവയ്ക്കുന്നതായി ഞെട്ടലോടെ മനസിലാക്കിയ രക്ഷിതാക്കളുടെ എണ്ണം കൂടിയതായി എക്സൈസ് പറയുന്നു.
Samayam Malayalam Coronavirus


Also Read: തൃശൂരിലെ പട്ടികജാതി കോളനിയിൽ കുടിവെള്ളം ലഭിച്ചിട്ട് ഒന്നരമാസം! കൈകഴുകാൻ പോലും വെള്ളമില്ല! പദ്ധതികള്‍ നിശ്ചലം!!

സ്കൂളിലും കോളേജിലും പഠിക്കുന്ന മക്കൾ മൂഡിയായിരിക്കുന്നത് ശ്രദ്ധയിൽപ്പെടുന്ന രക്ഷിതാക്കളാണ് പിന്നീട് എന്തു പറ്റിയെന്ന അന്വേഷണം നടത്തുന്നത്. അവരറിയാതെ അവരുടെ പുസ്തകങ്ങളും ബാഗുകളും പഠനമുറിയും ഡ്രസിങ് അലമാരകളും മേശയും പരിശോധിക്കുമ്പോഴാണ് മയക്കുമരുന്ന് കുത്തിവയ്ക്കാനുപയോഗിക്കന്ന സിറിഞ്ചുകളും മയക്കുഗുളികകളും കഞ്ചാവ് പൊതികളും കണ്ടെടുക്കുന്നത്.

ഇതൊക്കെ എവിടെ നിന്നു കിട്ടിയെന്നു ചോദിക്കുമ്പോൾ മക്കൾ കടിച്ചുകീറാനാണ് വരുന്നത്. പിന്നെ അലറി കൊണ്ട് ചുമരിൽ തല വച്ചിടിക്കുന്നു. പരസ്പരം മുഖത്ത് നോക്കിയാൽ കൂടി മിണ്ടാറില്ല ഇങ്ങനെ പോവുന്നു രക്ഷിതാക്കളുടെ പരിദേവനങ്ങൾ. മക്കൾ മയക്കുമരുന്ന് ഉപയോഗിക്കുന്ന കാര്യം വേവലാതിയോടെ എക്സൈസ് ഓഫിസിലേക്ക് വിളിച്ചു പറയുന്നവരുടെ എണ്ണം കൂടി വരുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇനിയെന്തു ചെയ്യുമെന്ന പരിഹാരമാർഗമാണ് പലർക്കും അറിയേണ്ടത്.

Also Read: അതിഥി തൊഴിലാളികളുടെ റോഡ് ഉപരോധം: താമസവും ഭക്ഷണസൗകര്യങ്ങളും ഉറപ്പുനല്‍കി

റീ അഡിക്ഷൻ സെന്‍ററുകളിൽ പ്രവേശിക്കുകയല്ലാതെ മറ്റു മാർഗമില്ല. അല്ലെങ്കിൽ അവർ ആത്മഹത്യ ചെയ്യുന്നത് കാണേണ്ടി വരും. ഇത്തരം കേസുകളിൽ റീ അഡിക്ഷൻ സെന്‍ററുകളിൽ എത്തിക്കാൻ തങ്ങളുടെ വാഹനം ഉപയോഗിക്കാറുണ്ടെന്നും എക്സൈസ് പറയുന്നു.ലോക്ഡൗണിൽ പെട്ട് ഞെരിപിരി കൊള്ളുന്ന ലഹരിക്ക് അടിമകളായവർക്ക് മോചനം നൽകുന്നതിനായി എക്സൈസ് വകുപ്പ് വിമുക്തിയെന്ന പേരിൽ ലഹരിവിമോചന കേന്ദ്രങ്ങൾ തുടങ്ങിയിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ പയ്യന്നൂരിലാണ് വിപുലമായ സംവിധാനങ്ങളുടെ ഭാഗമായി സർക്കാർ പുനരധിവാസ കേന്ദ്രം തുറന്നിട്ടുള്ളത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്