ആപ്പ്ജില്ല

മാഹിയിൽ മദ്യ വിൽപ്പന തുടങ്ങി; മദ്യം വാങ്ങി കേരളത്തിലേക്ക് വരാമെന്ന് ഓർക്കേണ്ട!

മാഹി: ലോക് ഡൗൺ കാരണം അടച്ചിട്ട മയ്യഴിയിലെ മദ്യശാലകൾ തുറന്നു പ്രവർത്തിച്ചു തുടങ്ങി. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് മുൻ തീരുമാനപ്രകാരം ബാറുകൾ ഒഴികെയുള്ള മദ്യവിൽപന കേന്ദ്രങ്ങൾ തുറന്നത്. ബുധനാഴ്ച്ച അണു നശീകരണം നടത്തിയാണ് മദ്യവിൽപനശാലകൾ തുറന്നത്.

Lipi 4 Jun 2020, 5:28 pm
മാഹി: ലോക്ക് ഡൗൺ കാരണം അടച്ചിട്ട മയ്യഴിയിലെ മദ്യശാലകൾ തുറന്നു പ്രവർത്തിച്ചു തുടങ്ങി. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് മുൻ തീരുമാനപ്രകാരം ബാറുകൾ ഒഴികെയുള്ള മദ്യവിൽപന കേന്ദ്രങ്ങൾ തുറന്നത്. അണു നശീകരണം നടത്തിയശേഷമാണ് മദ്യവിൽപനശാലകൾ പ്രവർത്തനം ആരംഭിച്ചത്. പകുതിയിലേറെ ജീവനക്കാരെ കുറയ്ക്കുകയും സാമൂഹിക അകലം പാലിക്കാനുള്ള വൃത്തങ്ങൾ വരച്ചുവെക്കുകയും ചെയ്തിട്ടുണ്ട്.
Samayam Malayalam മാഹി


Also Read: പ്രളയ ഫണ്ട് തട്ടിപ്പ്; അന്വേഷണം എറണാകുളം കലക്ട്രേറ്റ് ജീവനക്കാരിലേക്കും, 11 ജീവനക്കാര്‍ക്ക് നോട്ടീസ്!

ആളുകളുടെ തിക്കും തിരക്കും ഒഴിവാക്കാൻ മയ്യഴി പോലിസ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. കേരളത്തിലെ പോലെ ഓൺലൈൻ ബുക്കിങ് സംവിധാനം മയ്യഴിയിൽ ഏർപ്പെടുത്തിയിട്ടില്ല. നേരത്തെ മയ്യഴി സ്വദേശികൾക്ക് മാത്രമേ മദ്യം ആധാർ കാർഡ് മുഖേന നൽകുകയുള്ളുവെന്ന അറിയിപ്പുണ്ടെങ്കിലും പിന്നീടത് ഒഴിവാക്കി.

Also Read: റാസല്‍ ഖൈമയില്‍ നിന്നും ദുബൈയില്‍ നിന്നും പ്രവാസികള്‍ കരിപ്പൂരില്‍ പറന്നിറങ്ങി; രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, 36 പേര്‍ സ്വന്തം വീട്ടിലേക്ക്...

എന്നാൽ മാഹിയിൽ നിന്നും മദ്യം വാങ്ങി കേരളത്തിലേക്ക് വരാമെന്ന ധാരണയാർക്കും വേണ്ട. ഒരു കുപ്പി മദ്യം വാങ്ങിയാൽപ്പോലും കേരളാ അതിർത്തി കടക്കുന്നതിനിടെ പോലിസും എക്സൈസും പിടികൂടും. ഇതിനായി കണ്ണൂർ ജില്ലയുടെ അതിർത്തി ചെക്ക് പോസ്റ്റുകളിൽ കനത്ത സുരക്ഷയും പരിശോധനയും ഏർപ്പെടുത്തിയിട്ടുണ്ട്. എക്സൈസിന് പുറമേ വാഹന പരിശോധനയ്ക്കായി പോലീസും രംഗത്തിറങ്ങിയിട്ടുണ്ട്.

Also Read: 'കൂടെവിടെ പ്രസിഡന്‍റേ...': മുദ്രാവാക്യവും ആട്ടിൻകുട്ടിയുമായി കെഎസ്‍യു സമരം

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്