ആപ്പ്ജില്ല

കണ്ണൂരില്‍ വൈദ്യുതി പോസ്റ്റ് തകര്‍ത്ത് മുങ്ങിയ ചരക്കുലോറി ഡ്രൈവര്‍ കൊച്ചിയില്‍ പിടിയില്‍

ഇലക്ട്രിക് പോസ്റ്റില്‍ വാഹനം ഇടിപ്പിച്ച ശേഷം നിര്‍ത്താതെ പോയ പ്രതി പിടിയില്‍. ലോറി ഡ്രൈവറായ കൃഷ്ണറാവു സാവന്തിനെയാണ് പിടികൂടിയത്. മഹാരാഷ്ട്ര സ്വദേശിയാണ് അറസ്റ്റിലായ ഡ്രൈവര്‍. കൊച്ചിയില്‍ നിന്നാണ് പ്രതി പിടിയിലായത്. കഴിഞ്ഞയാഴ്ചയാണ് താഴെചൊവ്വയിലെ സബ് സ്റ്റേഷന് പുറകിലുള്ള വൈദ്യുതി തൂണ്‍ ലോറിയിടി്ച്ച് തകര്‍ന്നത്. പിഴയീടാക്കേണ്ടി വരുമെന്നതിനാല്‍ വാഹനം നിര്‍ത്താതെ പോവുകയായിരുന്നു.

ഹൈലൈറ്റ്:

  • ഇലക്ട്രിക് പോസ്റ്റ് ഇടിച്ച് തകര്‍ത്തു
  • വാഹനം നിര്‍ത്താതെ പോയ ഡ്രൈവര്‍ പിടിയില്‍
  • ലോറി ഡ്രൈവറായ കൃഷ്ണറാവു സാവന്താണ് പിടിയിലായത്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam kannur
പിടിയിലായ പ്രതി
കണ്ണൂര്‍: കണ്ണൂര്‍ -തലശേരി ദേശീയപാതയിലെ താഴെചൊവ്വയില്‍ വൈദ്യുതി തൂണ്‍ ഇടിച്ചു തകര്‍ത്തശേഷം നിര്‍ത്താതെ പോയ നാഷനല്‍ പെര്‍മിറ്റ് ലോറിയുടെ ഡ്രൈവര്‍ ഒരാഴ്ച്ചയ്ക്കു ശേഷം കൊച്ചിയില്‍ പിടിയിലായി. ലോറി ഡ്രൈവറായ മഹാരാഷ്ട്ര സത്താറ ജില്ലയിലെ ഒറിയോഗോണ്‍ സ്വദേശി കൃഷ്ണറാവുസാവന്തിനെ(45)യാണ് കണ്ണൂര്‍ സിറ്റി സിഐ രാജീവ്കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

പനങ്ങാട് വച്ചാണ് ഇയാള്‍ ലോറി സഹിതം പിടിയിലായത്. കഴിഞ്ഞയാഴ്ച്ചയാണ് കണ്ണൂര്‍ നഗരത്തിലെ താഴെചൊവ്വ സബ് സ്‌റ്റേഷന് പുറകിലുളള വൈദ്യുതി തൂണ്‍ ലോറിയിടിച്ചു തകര്‍ന്നത്‌. ലോഡിറക്കി വരവെയാണ് അപകടമുണ്ടായത്. എന്നാല്‍ ഇയാള്‍ അപകടം നടന്നയുടന്‍ ലോറിയോടിച്ചു രക്ഷപ്പെടുകയായിരുന്നു സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ലോറി ഡ്രൈവര്‍ പിടിയിലായത്.



എസ്ഐ പ്രമോദ്, സീനിയര്‍ സിപി ഒസജിത്ത് എന്നിവരടങ്ങിയ സംഘമാണ് ഡ്രൈവറെ പിടികൂടിയത്. സാധാരണയായി ചരക്കുലോറികളും വാഹനങ്ങളും നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി തൂണ്‍ തകര്‍ക്കുകയോ കേടുപാടുകള്‍ വരുത്തുകയോ ചെയ്താല്‍ പോലീസ് കേസെടുത്ത് കെഎസ്ഇബി അധികൃതര്‍ പറയുന്ന നഷ്ടപരിഹാരം വാങ്ങി നല്‍കി ഒഴിവാക്കുകയാണ് പതിവ്. വന്‍തുക സ്വന്തം കൈപ്പിഴവുകൊണ്ടു വാഹനമോടിക്കുന്നവര്‍ നഷ്ടമാകാറുണ്ട്. ഇതുതിരിച്ചറിഞ്ഞ ഡ്രൈവര്‍മാര്‍ സംഭവസ്ഥലത്തു നിന്നും ഒന്നുമറിയാത്തതു പോലെ വാഹനമെടുത്ത് മുങ്ങുകയാണ് പതിവ്. എന്നാല്‍ റോഡരികിലെ സിസിസിടി ക്യാമറാദൃശ്യങ്ങളില്‍ പതിയുന്ന ഇവരുടെ വാഹനത്തിന്റെ നമ്പറുകള്‍ തിരിച്ചറിഞ്ഞാണ് പ്രതികളെ പലപ്പോഴും പിടികൂടുന്നത്.


കണ്ണൂ‍ര്‍ ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

Read Latest Local News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്