ആപ്പ്ജില്ല

പരിയാരത്ത് മദ്യലഹരിയിൽ എസ്.ഐയും പൊലിസുകാരനെയും മർദ്ദിച്ച യുവാവ് റിമാൻഡിൽ

മദ്യലഹരിയില്‍ എസ്‌ഐയേയും പോലീസുകാരനേയും ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ യുവാവിനെ റിമാന്‍ഡ് ചെയ്തു. പേരാവൂര്‍ സ്വദേശി റീഷ്‌നയുടെ ഭര്‍ത്താവ് ഷമലാണ് പിടിയിലായത്. മദ്യലഹരിയില്‍ എത്തുന്ന ഷമല്‍ വീട്ടില്‍ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. റീഷ്‌നയുടെ പരാതിയെ തുടര്‍ന്ന് അന്വേഷിക്കാന്‍ എത്തിയപ്പോഴാണ് ഷമല്‍ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്.

ഹൈലൈറ്റ്:

  • മദ്യലഹരിയില്‍ പോലീസുകാര്‍ക്ക് നേരെ ആക്രമണം
  • അറസ്റ്റിലായ യുവാവിനെ റിമാന്‍ഡ് ചെയ്തു
  • പേരാവൂര്‍ സ്വദേശി റീഷ്‌നയുടെ ഭര്‍ത്താവ് ഷമലാണ് പിടിയിലായത്

ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam shamal
ഷമല്‍
കണ്ണൂർ: മദ്യ ലഹരിയിൽ എസ്ഐയെയും പോലീസുകാരനെയും ആക്രമിക്കുകയും മെഡിക്കല്‍ കോളേജ് ക്വാര്‍ട്ടേഴ്‌സില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത യുവാവ് റിമാൻഡിൽ. പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ഇ-ടൈപ്പ് ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരിയായ സ്റ്റാഫ് നേഴ്‌സ് പേരാവൂർ റീഷ്‌നയുടെ ഭര്‍ത്താവ് ഷമലി(36)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച്ച രാത്രിയിലാണ് സംഭവം നടന്നത്. മൂന്ന് കുട്ടികളോടൊപ്പം ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന റീഷ്‌നയോടൊപ്പം കൊവിഡ് കാലത്ത് നാട്ടിലെത്തിയ ഭര്‍ത്താവ് ഷമല്‍ താമസം ആരംഭിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇയാള്‍ സ്ഥിരമായി മദ്യപിച്ചെത്തി കുഴപ്പങ്ങളുണ്ടാക്കാന്‍ തുടങ്ങിയെന്നായിരുന്നു ആദ്യം പരാതി ഉയർന്നത്.

അമിതമായി മദ്യപിച്ചെത്തി മര്‍ദ്ദിക്കുകയും മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണിമുഴക്കുകയും ചെയ്തതോടെ റീഷ്‌ന മെഡിക്കല്‍ കോളേജിലെ സംഘടനാ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പ്രശ്‌നത്തില്‍ ഇടപെട്ട അവര്‍ ഇയാളോട് ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് ഒഴിയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇത് സംബന്ധിച്ച് പോലീസില്‍ പരാതി ലഭിച്ചതോടെ അന്വേഷിക്കാനായി പരിയാരം എസ്ഐ കെവി സതീശനും സിപിഒ സോജിയും ക്വാര്‍ട്ടേഴ്‌സിലെത്തി.



ഈ സമയത്ത് മദ്യപിച്ച് ലക്കുകെട്ട ഷമല്‍ എസ്ഐയെ ആക്രമിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന സോജിക്കും ആക്രമണത്തില്‍ പരിക്കേറ്റു. കൂടുതല്‍ പോലീസുകാരെത്തിയെങ്കിലും അവരേയും ഇയാള്‍ അക്രമിക്കാന്‍ ശ്രമിച്ചു. പിടിവലിക്കിടയില്‍ വീണ് ഷമലിനും പരിക്കേറ്റു. ആക്രമണത്തില്‍ പരിക്കേറ്റ എസ്ഐ സതീശനും സിപിഒ സോജിയും മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ ചികില്‍സ തേടി. ബഹളത്തിനിടയില്‍ പരിക്കേറ്റ ഷമലിനും ചികില്‍സ നല്‍കി. മജിസ്‌ട്രേട്ട് മുമ്പാകെ ഹാജരാക്കിയ ഷമലിനെ റിമാന്‍ഡ് ചെയ്തു.

കണ്ണൂ‍ര്‍ ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

Read Latest Local News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്