ആപ്പ്ജില്ല

ആറളത്ത് കാട്ടാനക്കലിയില്‍ ഒരു ജീവന്‍ കൂടി പൊലിഞ്ഞു; കൊല്ലപ്പെട്ടത് ആദിവാസി യുവാവ്

കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടത് പ്രദേശവാസികളില്‍ കടുത്ത പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്.പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Samayam Malayalam 28 Sept 2022, 9:33 am

ഹൈലൈറ്റ്:

  • ആനമതില്‍ ഭാഗത്തു നിന്നെത്തിയ കാട്ടാന ഓടിച്ചിട്ടാണ് ആക്രമിച്ചത്
  • ഇയാളുടെ മുഖത്ത് ആനയുടെ ചവിട്ടേറ്റിട്ടുണ്ട്
  • ആനയുടെ ചിന്നംവിളിയും ബഹളവും കേട്ട സമീപത്തെ വീട്ടിലെ സ്ത്രീ വനം വകുപ്പിനെ വിവരമറിയിച്ചു
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam elephant attack
കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വാസു
കണ്ണൂര്‍: കണ്ണൂരിന്റെ മലയോര മേഖലകളില്‍ കാട്ടാനയുടെ വിളയാട്ടം തുടരുന്നു. ആറളം ഫാമില്‍ കാട്ടാനയുടെ ചവിട്ടേറ്റ് ആദിവാസി യുവാവ് ദാരുണമായി മരിച്ചു. പുനരധിവാസ മേഖല ഒമ്പതാം ബ്ലോക്ക് പൂക്കുണ്ടിലെ വാസു (37) വാണ് മരിച്ചത്. വനം വകുപ്പിന്റെ ദ്രുതപ്രതികരണ സംഘമെത്തി പരിശോധിച്ചപ്പോഴാണ് റോഡരികില്‍ പരിക്കേറ്റ നിലയില്‍ വാസുവിനെ കണ്ടെത്തിയത്.
Also Read: കാത്തിരുന്നത് 32 മണിക്കൂര്‍; ഒടുവില്‍ കണ്ണൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് യാത്രക്കാരെ എത്തിച്ച് എയര്‍ ഇന്ത്യ

ചൊവ്വാഴ്ച രാത്രി ഒമ്പതോടെ സമീപത്തെ വീട്ടില്‍ പോയി വരികയായിരുന്ന വാസുവിനെ ആന ആക്രമിക്കുകയായിരുന്നു. ആനമതില്‍ ഭാഗത്തു നിന്നെത്തിയ കാട്ടാന ഓടിച്ചിട്ടാണ് ആക്രമിച്ചത്. ഇയാളുടെ മുഖത്ത് ആനയുടെ ചവിട്ടേറ്റിട്ടുണ്ട്.

കണ്ണൂ‍ര്‍ ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

ആനയുടെ ചിന്നംവിളിയും ബഹളവും കേട്ട സമീപത്തെ വീട്ടിലെ സ്ത്രീ വനം വകുപ്പിനെ വിവരമറിയിച്ചു. തുടര്‍ന്ന്, വനം വകുപ്പ് ദ്രുതപ്രതികരണ സംഘമെത്തി. ആനയുടെ ചവിട്ടേറ്റതിനാല്‍ ആളെ തിരിച്ചറിയാന്‍ സമയം വേണ്ടി വന്നു. ഉടനെ തന്നെ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Also Read: ഉറങ്ങിക്കിടന്ന ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു, മകള്‍ക്കും പരിക്ക്

രണ്ടു മാസത്തിനിടെ രണ്ടാമത്തെയാളാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. കാട്ടാനയുടെ അക്രമത്തില്‍ യുവാവ് കൊല്ലപ്പെട്ടത് പ്രദേശവാസികളില്‍ കടുത്ത പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്.
കാളികയത്തെ സരോജിനി ഗോവിന്ദന്‍ ദമ്പതിമാരുടെ മകനാണ് വാസു. ഭാര്യ: ശോഭ, മക്കള്‍: വിനില, വിനിഷ, വിനീത്, വിനീത.

Read Latest Local News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്