കണ്ണൂർ: കണ്ണൂര്‍: കണ്ണൂർ ജില്ലയുടെ മലയോര പ്രദേശമായ പേരാവൂരിൽ കിണറ്റില്‍ വീണ പൂച്ചയെ രക്ഷപ്പെടുത്തുന്നതിനിടെ ഗൃഹനാഥന് കിണറ്റിലേക്ക് വീണു മരിച്ചു. പേരാവൂർ ചാണ പാറയിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ചാണപ്പാറയില്‍ കാക്കശേരി ഷാജി (48) യാ ണ് മരിച്ചത്. നല്ല ആഴമുള്ള കിണറ്റിൽ വീണ പൂച്ചയെ എടുന്നതിനായി കയർ കെട്ടി പടവുകളിലൂടെ ഇറങ്ങുകയായിരുന്നു. പുച്ചയെ പിടികൂടി പൂച്ചയുമായി മുകളിലേക്ക് കയറുന്നതിനിടെ കയർ പൊട്ടി താഴേക്ക് വീഴുകയായിരുന്നു. ഞായറാഴ്ച്ചരാവിലെ ഏഴരയോടെയായിരുന്നു നാടിനെ നടുക്കിയ അപകടമുണ്ടായത്. കയര്‍ കെട്ടി കിണറ്റിലിറങ്ങി പൂച്ചയുമായി മുകളിലേക്ക് കയറി ഏതാണ്ട് മുകളിലെത്തിയതായിരുന്നു. കിണറിന്റെ അവസാനത്തെ പടിയിലെത്തുന്നതിനു തൊട്ടുമുമ്പ് കയർ പൊട്ടി താഴേക്ക് പതിക്കുകയായിരുന്നു.
ഭാര്യയുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാര്‍ ഷാജിയെ പുറത്തെടുത്ത് ഉടന്‍ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വീഴ്ച്ചയിൽ തലയ്ക്ക് ഗുരുതരമായ ക്ഷതമേറ്റിട്ടുണ്ട്. രാധയാണ് ഷാജിയുടെ ഭാര്യ. പേരാവൂർ പൊലിസ് ഇൻക്വസ്റ്റ് നടത്തി.