ആപ്പ്ജില്ല

ചോദിച്ചത് ചിക്കൻ ബിരിയാണി, വിളമ്പിയത് വെജ് ബിരിയാണി, പിന്നീട് പയ്യന്നൂരിലെ ഹോട്ടലിൽ നടന്നത് കൂട്ടത്തല്ല്!

ബക്കറ്റ് കൊണ്ടുള്ള അടിയിലാണ് പാനൂര്‍ സ്വദേശി സുമിത്തിന് തലക്കും കൈക്കും പരിക്കേറ്റത്. ഇയാള്‍ പയ്യന്നൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സതേടി. പരിക്കേറ്റ ഹോട്ടല്‍ ഉടമ ബാലകൃഷ്ണനും ആശുപത്രിയില്‍ ചികിത്സ തേടുകയും പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.

Samayam Malayalam 2 Mar 2022, 12:34 pm
പയ്യന്നൂര്‍: വെജിറ്റബിള്‍ ബിരിയാണിക്ക് പകരം ബിരിയാണി നല്‍കിയത് മാറ്റി നല്‍കാന്‍ ആവശ്യപ്പെട്ടതോടെ പയ്യന്നൂരിലെ ഹോട്ടലില്‍ കൂട്ടതല്ല്. സംഭവത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയോടെ സെന്‍ട്രല്‍ ബസാറിലെ മൈത്രി ഹോട്ടലിലായിരുന്നു സംഭവം. ഹോട്ടലില്‍ എത്തിയ വയോധികന് വെജ് ബിരിയാണിക്കു പകരം ചിക്കന്‍ ബിരിയാണി വിളമ്പിയത് അടുത്ത ടേബിളില്‍ ഭക്ഷണം കഴിക്കുകയായിരുന്ന രണ്ടു യുവാക്കള്‍ ചോദ്യം ചെയ്തു. ഇതോടെ വാക്കേറ്റവും കൂട്ടത്തല്ലിലും കലാശിച്ചു. ഹോട്ടല്‍ ഉടമക്കും ഭക്ഷണം കഴിക്കാനെത്തിയ യുവാവിനും പരിക്കേറ്റു. ഒടുവില്‍ പോലിസ് എത്തിയാണ് പ്രശ്‌നം പരിഹരിച്ചത്.
Samayam Malayalam man ordered chicken biriyani and gets veg biriyani and heated argument at payyanur hotel
ചോദിച്ചത് ചിക്കൻ ബിരിയാണി, വിളമ്പിയത് വെജ് ബിരിയാണി, പിന്നീട് പയ്യന്നൂരിലെ ഹോട്ടലിൽ നടന്നത് കൂട്ടത്തല്ല്!


​പണം തരാമെന്ന് പറഞ്ഞു

ഭക്ഷണം കഴിക്കാനെത്തിയ വയോധികന്‍ വെജിറ്റബിള്‍ ബിരിയാണി ആണ് ആവശ്യപ്പെട്ടതെന്ന് പറഞ്ഞ് ഹോട്ടല്‍ ജീവനക്കാരനോട് മുന്നില്‍ വച്ച ബിരിയാണി മാറ്റിയെടുക്കാന്‍ പറഞ്ഞതോടെയാണ് സംഭവത്തിന് തുടക്കം. ഈ സമയം സമീപത്തെ ടേബിളില്‍ ഊണ്‍ കഴിക്കുകയായിരുന്ന പാനൂര്‍ സ്വദേശികളായ സുമിത്ത്, സനൂപ് എന്നിവര്‍ ഇടപെട്ടു. ഹോട്ടല്‍ ഉടമയുമായി വാക്കേറ്റത്തിനിടെ വയോധികന്റെ ബിരിയാണിയുടെ പണം തരാമെന്ന് യുവാക്കള്‍ പറഞ്ഞത് ഉടമയെ പ്രകോപിപ്പിച്ചു. ഇതോടെ കയ്യാങ്കളിയിലെത്തി.

​ഹോടലുടമ മർദ്ദിച്ചെന്ന് പരാതി

ഭക്ഷണം കഴിച്ച് കൈ പോലും കഴുകന്‍ അനുവദിക്കാതെ ഉടമയും സഹോദനും മര്‍ദ്ദിച്ചെന്നാണ് യുവാക്കള്‍ പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. അടിപിടിക്കിടെ ഹോട്ടല്‍ ഉടമക്കും പരിക്കേറ്റിട്ടുണ്ട്. ബക്കറ്റ് കൊണ്ടുള്ള അടിയിലാണ് പാനൂര്‍ സ്വദേശി സുമിത്തിന് തലക്കും കൈക്കും പരിക്കേറ്റത്. ഇയാള്‍ പയ്യന്നൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സതേടി. പരിക്കേറ്റ ഹോട്ടല്‍ ഉടമ ബാലകൃഷ്ണനും ആശുപത്രിയില്‍ ചികിത്സ തേടുകയും പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.

​മർദ്ദനമേറ്റത് പാനൂർ‌ സ്വദേശികൾക്ക്

എസ്.ഐ. പി.വിജേഷിന്റെ നേതൃത്വത്തില്‍ പോലിസ് ഹോട്ടലിലെത്തി നിരീക്ഷണ കാമറ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് അടിപിടിയുടെ യഥാര്‍ഥ ദൃശ്യം വ്യക്തമായത്. തുടര്‍ന്ന് ഇരുകൂട്ടരോടും അടുത്ത ദിവസം സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്‍വെര്‍ട്ടര്‍ ബാറ്ററി വിതരണ സ്ഥാപനത്തിലെ ജീവനക്കാരാണ് മര്‍ദ്ദമേറ്റ പാനൂര്‍ സ്വദേശികള്‍. പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ ഇന്‍വെര്‍ട്ടര്‍ ബാറ്ററി സ്ഥാപനത്തില്‍ കലക്ഷന്‍ എടുക്കാനെത്തിയതായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്