ആപ്പ്ജില്ല

ജിന്ന് ഒഴിപ്പിച്ചു തരാമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു; അറസ്റ്റിലായ മധ്യവയസ്‌കൻ റിമാൻഡിൽ

പെൺകുട്ടിയുടെ അമ്മയുടെ ജ്യേഷ്ഠത്തിയുടെ കാലിന് അനുഭവപ്പെട്ട വേദന മാറ്റാമെന്നും മറ്റും ഇബ്രാഹിം പറഞ്ഞിരുന്നു. കുട്ടിയുടെ ദേഹത്ത് കയറിയ ജിന്ന് മാറ്റാമെന്നും ഇയാൾ പറഞ്ഞ് വിശ്വസിപ്പിച്ചു

Lipi 11 Sept 2020, 12:16 pm
കണ്ണൂർ: കണ്ണുരിൽ വീണ്ടും പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു. ശരീരത്തിൽ കയറിക്കൂടിയ ജിന്ന് ഒഴിപ്പിച്ചു തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിലാണ് മധ്യവയസ്കൻ പോക്സോ നിയമപ്രകാരം അറസ്റ്റിലായത്. ബദരിയ്യ നഗറിൽ വാടകവീട്ടിൽ താമസിക്കുന്ന ഞാറ്റുവയലിലെ തുന്തക്കാച്ചി മീത്തലെ പുരയിൽ എം.ടി.പി ഇബ്രാഹിം ( 50 ) നെയാണ് തളിപ്പറമ്പ് സി ഐ എൻ.കെ.സത്യനാഥൻ അറസ്റ്റ് ചെയ്തത്.
Samayam Malayalam ibrahim
പിടിയിലായ ഇബ്രാഹിം


Also Read: കെഎസ്‍യു തളിപ്പറമ്പ് ബ്ലോക്ക് സെക്രട്ടറി പുഴയിൽ മരിച്ച നിലയിൽ

കഴിഞ്ഞ ഒൻപതിന് രാവിലെ പതിനൊന്ന് മണിയോടെ തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയുടെ വീട്ടിൽ വെച്ചാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ മാതാവിന്റെ ജ്യേഷ്ഠത്തിയുടെ കാല് വേദന മാറ്റിത്തരാമെന്നും പെൺകുട്ടിയുടെ ശരീരത്തിലെ ജിന്ന് ഒഴിപ്പിച്ചുതരാമെന്നും പറഞ്ഞ് എത്തിയ ഇയാൾ വീടിനുള്ളിൽ കയറി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി. ചൈൽഡ് ലൈനിൽ നൽകിയ പരാതിയെ തുടർന്നാണ് കേസ്. ഇബ്രാഹിമിനെ തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ഇയാൾ ഇതിനു സമാനമായി മറ്റു കുറ്റകൃത്യങ്ങളിൽ ഇയാൾ പങ്കാളിയാണോയെന്ന കാര്യം അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.

കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്