ആപ്പ്ജില്ല

തലശേരിയിൽ ട്രെയിനിടിച്ച് അതിഥി തൊഴിലാളി മരിച്ചു!

ഇന്ന് ഉച്ചയോടെ തലശേരി റെയിൽവേ സ്റ്റേഷനു സമീപത്താണ് സംഭവം. പശ്ചിമ ബംഗാൾ സ്വദേശിയായ ആസാദ് ഇസ്ലാമാണ് മരിച്ചത്. 35 വയസായിരുന്നു. മൃതദേഹം തലശേരിയിൽ സംസ്കരിക്കും.

Lipi 8 Jun 2020, 6:39 pm
കണ്ണൂർ: തലശേരിയിൽ ട്രെയിനിടിച്ച് അതിഥി തൊഴിലാളിയായ യുവാവിന് ദാരുണാന്ത്യം. പശ്ചിമ ബംഗാൾ മുർഷിദബാദ് ജില്ലയിലെ കലികാഹാരജാലംഗിലെ ആസാദ് ഇസ്ലാം (35) ആണ് മരിച്ചത്.
Samayam Malayalam മരണം


Also Read: കാവടം പുഴയില്‍ കാണാതായ ആദിവാസി മധ്യവയസ്‌ക്കൻ്റെ മൃതദേഹം കണ്ടെത്തി

റെയിൽ പാളത്തിലൂടെ താമസസ്ഥലത്തേക്ക് നടന്നു പോകുന്നതിനിടെ പിറകിൽ നിന്നും ട്രെയിൻ ഇടിക്കുകയായിരുന്നു. ഒന്നാം റെയിൽവെ ഗേറ്റിനും തലശേരി റെയിൽവേ സ്റ്റേഷനും മധ്യേ ഉച്ചയോടെയായിരുന്നു സംഭവം. ഇയർഫോൺ ചെവിയിലുണ്ടായതിനാൽ തീവണ്ടിയുടെ ശബ്ദം ഇയാൾ കേട്ടില്ലെന്നാണ് കരുതുന്നത്. തീവണ്ടി ഇടിച്ച് യുവാവിൻ്റെ ശരിരം ഛിന്നഭിന്നമായ നിലയിലാണ്.

Also Read: ദുഷ്‌കരമായ വഴികള്‍ താണ്ടി അമ്പുമലയിലെ ആദിവാസി കോളനിയിൽ; മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് അശ്വതി ഡോക്ടറും സംഘവും

കുയ്യാലി ഭാഗത്ത് താമസിച്ചിരുന്ന ആസാദ് മേസ്തിരിപ്പണിക്കാരനാണ്. നാട്ടിലേക്ക് പോകാനിരിക്കെ ലോക്ക് ഡൗണിൽ കുടുങ്ങി യാത്ര മുടങ്ങുകയായിരുന്നു. മൃതദേഹം തലശേരി ജനറൽ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. കൊവിഡ് സ്രവ പരിശോധനക്ക് ശേഷം പോലീസ് നടപടികൾ പൂർത്തിയാക്കി തലശേരിയിൽ തന്നെ സംസ്കരിക്കും. ജുലേഖാ ബീവിയാണ് ഭാര്യ. റിയാഹാത്തിം, സോജിത്ത് ഷെയ്ക്ക്, റജിദുൾ ഇസ്ലാം എന്നിവർ മക്കളാണ്. ഏറെ വർഷങ്ങളായി തലശേരിയിലെ നിർമാണ മേഖലയിൽ ജോലി ചെയ്തു വരികയായിരുന്നു ആസാദ് ഇസ്ലാം.

Also Read: കൊവിഡിനിടെ ട്രോളിങ് നിരോധനവും; മത്സ്യത്തൊഴിലാളികള്‍ക്ക് ഇനി പട്ടിണിക്കാലം

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്