കണ്ണൂർ: പയ്യന്നൂർ പെരുമ്പ തായത്ത് വയലിൽ നിർമ്മാണത്തിലിരിക്കുന്ന വീടിൻ്റെ സൺ ഷേഡ് തകർന്ന് കുടിയേറ്റ തൊഴിലാളി ദാരുണമായി മരിച്ചു. പശ്ചിമ ബംഗാൾ സിലിഗുരി സ്വദേശി ശ്രീരാം (28) ആണ് മരിച്ചത്. വ്യാഴാഴ്ച്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം നടന്നത്. കൂടെയുണ്ടായിരുന്ന രണ്ട് തൊഴിലാളികളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പയ്യന്നൂർ ഫയർ ഫോഴ്സ് സ്ഥലത്തെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. സംഭവമറിഞ്ഞ് പയ്യന്നൂർ തഹസിൽദാർ, നഗരസഭാ അധികൃതർ സ്ഥലത്തെത്തി. മുന്നു പേരാണ് അപകടത്തിൽപ്പെട്ടതെന്ന് സമീപവാസിയായ മുസമ്മിൽ പറഞ്ഞു. ഇതിൽ രണ്ടു പേർ താഴെ നിന്ന് ജോലി ചെയ്യുകയായിരുന്നു. ഇവരിൽ ഒരാൾ തെറിച്ചു വീണു. മറ്റൊരാൾക്ക് കാലിനാണ് പരിക്കേറ്റതെന്ന് മുസമ്മിൽ പറഞ്ഞു.
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ