ആപ്പ്ജില്ല

കൊവിഡ് ഫലം നെഗറ്റീവ്; മന്ത്രി ഇ പി ജയരാജൻ ആശുപത്രി വിട്ടു

കൊവിഡ് നെഗറ്റീവായതിനെ തുടർന്ന് മന്ത്രി ഇ പി ജയരാജനും ഭാര്യയും ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

Lipi 19 Sept 2020, 1:27 pm
കണ്ണൂർ: കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മന്ത്രി ഇ പി ജയരാജനും ഭാര്യ പി കെ ഇന്ദിരയും ആശുപത്രി വിട്ടു. കൊവിഡ്‌ പരിശോധനാ ഫലം നെഗറ്റീവ്‌ ആയതിനാലാണ്‌ ഇരുവരെയും ആശുപത്രിയിൽ നിന്നും ഡിസ്‌ചാർജ്‌ ചെയ്തത്.
Samayam Malayalam E P Jayarajan
ഇ പി ജയരാജൻ


Also Read: ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ കേസ് പിൻവലിക്കാനുള്ള ഹർജി തള്ളി

രാവിലെ 11 മണിയോടെ മെഡിക്കൽ കോളേജ്‌ കൊവിഡ്‌ മെഡിക്കൽ ബോർഡ്‌ ചെയർമാനും പ്രിൻസിപ്പാളുമായ കെ എം കുര്യാക്കോസും ആശുപത്രി സൂപ്രണ്ടും മെഡിക്കൽ ബോർഡ്‌ കൺവീനറുമായ ഡോ കെ സുദീപും നേരിട്ടെത്തി ഡിസ്‌ചാർജ്‌ വിവരം അറിയിക്കുകയായിരുന്നു. ഇനി ഏഴു ദിവസം വീട്ടിൽ വിശ്രമത്തിൽ തുടരാനും മെഡിക്കൽ ബോർഡ്‌ നിർദേശം നൽകി.

Also Read: കണ്ണൂരിൽ കുതിച്ച് പ്രതിദിന കൊവിഡ് കേസുകൾ; 300 കടന്നു, 2000 ത്തിലധികം രോഗബാധിതർ

കൊവിഡ്‌ പോസിറ്റീവായതിനെ തുടർന്ന് ഈ മാസം 11 നാണ്‌ മന്ത്രിയേയും ഭാര്യയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. മെഡിക്കൽ കോളേജ്‌ പ്രിൻസിപ്പാൾ ഡോ കെ എം കുര്യാക്കോസ്‌ ചെയർമാനും മെഡിക്കൽ സൂപ്രണ്ട്‌ ഡോ കെ സുദീപ്‌ കൺവീനറുമായ കൊവിഡ്‌ മെഡിക്കൽ ബോർഡ്‌ നേതൃത്വത്തിൽ വിവിധ വിഭാഗങ്ങളിലെ എട്ടംഗ വിദഗ്ദ ഡോക്ടർമാരാണ്‌ ചികിത്സ നടത്തിയത്‌. ഡോക്ടർമാർ, നേഴ്സുമാർ, ക്ലീനിംഗ്‌ ജീവനക്കാർ ഉൾപ്പടെയുള്ള ആരോഗ്യ പ്രവർത്തകർക്ക്‌ മന്ത്രി നന്ദി അറിയിച്ചാണ് മടങ്ങിയത്.

Also Read: തടയാനാകാതെ കൊവിഡ്; പയ്യന്നൂർ 2 ദിവസം അടച്ചിടും

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്